ബിനോയ് കോടിയേരിക്കെതിരായ പീഡനപരാതി ഒത്തുതീർപ്പാക്കി;പിതൃത്വത്തെക്കുറിച്ച് പറയാതെ കരാർ,യുവതിക്ക് നൽകിയത് 80 ലക്ഷം
ബിനോയ് കോടിയേരിക്കെതിരായ പീഡന കേസ് ഒത്തുതീർപ്പായി.നിയമ നടപടികൾ മതിയാക്കാൻ ഇരുകൂട്ടരും സന്നദ്ധരായതോടെ ബോബെ ഹൈക്കോടതി കേസ് അവസാനിപ്പിച്ചു. കുട്ടിയുടെ ഭാവിക്കായി 80 ലക്ഷം രൂപ നൽകിയെന്നാണ് ഒത്തുതീർപ്പ് കരാറിൽ പറയുന്നത്.കുട്ടിയുടെ ജീവിതച്ചെലവിനും പഠനത്തിനുമായാണ് 80 ലക്ഷം രൂപ ബിനോയ് യുവതിക്കു കൈമാറിയത്.പണം നൽകിയ വിവരങ്ങൾ ബിനോയിയും കോടതിയെ ബോധിപ്പിച്ചു. ഇതിന് ശേഷം ഇരുവരും ഒപ്പുവച്ച ഒത്തുതീർപ്പുകരാർ അംഗീകരിച്ച ഹൈക്കോടതി ചൊവ്വാഴ്ച കേസ് ഒത്തുതീർപ്പാക്കുകയായിരുന്നു. കുട്ടിയുടെ അച്ഛൻ ആരെന്ന കണ്ടെത്താൻ നടത്തിയ ഡിഎൻഎ പരിശോധനാ ഫലം പുറത്ത് വരും […]
