Kerala kerala kerala politics

കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ തത്വാധിഷ്ടിതമായി ഒന്നിക്കണമെന്ന് ബിനോയ് വിശ്വം

  • 27th February 2025
  • 0 Comments

ചേര്‍ത്തല: കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഒന്നിക്കണമെന്നും ഐക്യം വൈകരുതെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. വലതുപക്ഷ പിന്തിരിപ്പന്‍ ശക്തികളും ബി.ജെ.പിയും ആര്‍.എസ്.എസും പിടിമുറുക്കുന്ന ഇന്ത്യയില്‍ സി.പി.ഐ-സി.പി.എം ഐക്യം ആവശ്യമാണെന്നും ബിനോയ് വിശ്വം വ്യക്തമാക്കി. ചേര്‍ത്തലയില്‍ സി. അച്യുതമേനോന്‍ പഠനകേന്ദ്രം സംഘടിപ്പിച്ച പരിപാടിയിലാണ് സി.പി.ഐ-സി.പി.എം ഐക്യത്തെ കുറിച്ച് ബിനോയ് വിശ്വം ചൂണ്ടിക്കാട്ടിയത്. ഭാവിയേപ്പറ്റി പറയുമ്പോഴെങ്കിലും ഐക്യത്തെ ലക്ഷ്യമായി പ്രഖ്യാപിക്കാന്‍ കാലമായെന്നാണ് സി.പി.ഐയുടെ കാഴ്ചപ്പാട്. നാളെ ഒന്നാകണമെന്നല്ല പറയുന്നത്. എന്നാല്‍, ആ ലക്ഷ്യം പ്രഖ്യാപിക്കാന്‍ കാലമായെന്നും ബിനോയ് വിശ്വം ചൂണ്ടിക്കാട്ടി. […]

Kerala kerala kerala politics

ആശ വര്‍ക്കര്‍മാരുടെ സമരത്തെ പിന്തുണച്ചു ബിനോയ് വിശ്വം

  • 21st February 2025
  • 0 Comments

തിരുവനന്തപുരം: ആശ വര്‍ക്കര്‍മാരുടെ സമരത്തെ പിന്തുണച്ചു സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം രംഗത്ത്.സമരക്കാരുടെ ആവശ്യം ന്യായമാണ്. അവരുടെ ആവശ്യങ്ങള്‍ അംഗീകരിക്കണം.പിഎസ് സിയിലെ ശമ്പളം കൂട്ടലിനെ അദ്ദേഹം വിമര്‍ശിച്ചു.മെച്ചപ്പെട്ട സാഹചര്യം ഉള്ളവര്‍ക്ക് സഹായ ഹസ്തം നീട്ടുമ്പോള്‍ ആശ വര്‍ക്കര്‍മാരെ അവഗണിക്കരുത് സമൂഹം എല്ലാം കാണുന്നുണ്ടെന്നും ബിനോയ് വിശ്വം പറഞ്ഞു.

kerala Kerala kerala politics

ഞങ്ങള്‍ വികസന വിരുദ്ധരല്ല, കുടിവെള്ളം മറന്നുളള വികസനം വേണ്ട; ബ്രൂവറി വിഷയത്തില്‍ പ്രതികരണവുമായി ബിനോയ് വിശ്വം

തിരുവനന്തപുരം: പാലക്കാട് എലപ്പുള്ളിയില്‍ സ്വകാര്യ കമ്പനിക്ക് ബ്രൂവറി യൂനിറ്റിന് അനുമതി നല്‍കിയതിലുള്ള വിയോജിപ്പ് പരസ്യമാക്കി സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഞങ്ങള്‍ വികസന വിരുദ്ധരല്ല, പക്ഷെ കുടിവെള്ളം മറന്നുളള വികസനം വേണ്ടെന്ന് ബിനോയ് വിശ്വം. ഏത് വികസനമായാലും കുടിവെള്ളമാണ് പ്രധാനം. ഇതില്‍ കൂടുതലായൊന്നും പറയാനില്ലെന്നും ബിനോയ് വിശ്വം. ബ്രൂവറി യൂനിറ്റിന് അനുമതി നല്‍കിയത് വിവാദമായ സാഹചര്യത്തില്‍ സി.പി.ഐയെ അനുനയിപ്പിക്കാന്‍ ബിനോയ് വിശ്വവുമായി എക്‌സൈസ് മന്ത്രി എം.ബി. രാജേഷ് കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാല്‍, മുന്‍ നിലപാടില്‍ മാറ്റമില്ലെന്ന് […]

kerala Kerala

‘പൂരം നടക്കേണ്ട പോലെ നടന്നിട്ടില്ല’; കലങ്ങിയതിന് പിന്നില്‍ ഗൂഢാലോചന; ബിനോയ് വിശ്വം

  • 27th October 2024
  • 0 Comments

കൊച്ചി: പൂരം കലങ്ങിയിട്ടില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാദം തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. മുഖ്യമന്ത്രിയുടെ പ്രസംഗത്തിലെ ഒരു വാക്കില്‍ പിടിക്കേണ്ടതില്ല. പൂരം നടക്കേണ്ട പോലെ നടന്നിട്ടില്ല. പൂരം കലങ്ങിയതിന് പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ബിനോയ് വിശ്വം പറഞ്ഞു. പൂരം കലങ്ങിയിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ വാദം അന്വേഷണം അട്ടിമറിക്കാനാണെന്ന് വി.ഡി സതീശന്‍ ആരോപിച്ചു.

Kerala kerala

എഡിജിപി എം.ആര്‍ അജിത് കുമാറിനെ മാറ്റണമെന്ന നിലപാടില്‍ മാറ്റമില്ല; ബിനോയ് വിശ്വം

  • 12th September 2024
  • 0 Comments

തിരുവനന്തപുരം: എഡിജിപി എം.ആര്‍ അജിത് കുമാറിനെ മാറ്റണമെന്ന നിലപാടില്‍ മാറ്റമില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഒരുവട്ടം പറഞ്ഞാലും പലവട്ടം പറഞ്ഞാലും നിലപാട് നിലപാടാണ്. എന്തിനാണ് നിരന്തരമായി എഡിജിപി ആര്‍എസ്എസിന്റെ നേതാക്കളെ കാണുന്നതെന്നും ബിനോയ് വിശ്വം ചോദിച്ചു. ‘ക്രമസമാധാന ചുമതലയുള്ള എഡിജിപി ആര്‍എസ്എസ് നേതാക്കളെ ഊഴമിട്ട് കൂടിക്കാഴ്ച നടത്തിയതിന്റെ അടിസ്ഥാനമെന്താണ്? എഡിജിപിക്കെതിരായ അന്വേഷണത്തിന് സമയം വേണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടാല്‍ അത് മനസിലാക്കാം. അതിനര്‍ത്ഥം അന്വേഷണം അനന്തമായി നീണ്ടുപോകാമെന്നല്ലെന്നും ബിനോയ് വിശ്വം പറഞ്ഞു. സിപിഐയെ യുഡിഎഫിലേക്ക് ക്ഷണിച്ച […]

Kerala kerala

സ്പീക്കര്‍ക്കെതിരെ ബിനോയ് വിശ്വം; എ ഡി ജി പി -ആര്‍ എസ് എസ് കൂടിക്കാഴ്ചയെ ന്യായീകരിച്ച നടപടി ശരിയായില്ല

  • 10th September 2024
  • 0 Comments

തിരുവനന്തപുരം: എ.ഡി.ജി.പി എം.ആര്‍. അജിത് കുമാര്‍ ആര്‍.എസ്.എസ് നേതാക്കളെ കണ്ടതിനെ ന്യായീകരിച്ച സ്പീക്കര്‍ എ.എന്‍. ഷംസീറിനെതിരെ രൂക്ഷ പ്രതികരണവുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഷംസീര്‍ അങ്ങനെ പറയരുതായിരുന്നുവെന്ന് ബിനോയ് വിശ്വം പ്രതികരിച്ചു. ആര്‍.എസ്.എസ് ഒരു കാലത്ത് നിരോധിച്ച സംഘടനയാണ്. ഷംസീറിനെ പോലുള്ള ഒരാള്‍ അത്തരം പ്രസ്താവന ഒഴിവാക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഊഴം വച്ച് എ.ഡി.ജി.പി ആര്‍.എസ്.എസ് നേതാവിനെ കണ്ടത് എന്തിനെന്നും കൂടിക്കാഴ്ചയുടെ പൊരുള്‍ അറിയാന്‍ അവകാശമുണ്ടെന്നും ബിനോയ് വിശ്വം ചൂണ്ടിക്കാട്ടി. എ.ഡി.ജി.പി എം.ആര്‍. അജിത് […]

kerala Kerala kerala politics

‘കൂടിക്കാഴ്ച എന്തിനെന്ന് വിശദീകരിക്കണം’; എഡിജിപി ആര്‍എസ്എസ് നേതാവിനെ കണ്ടതില്‍ പ്രതികരിച്ച് ബിനോയ് വിശ്വം

  • 7th September 2024
  • 0 Comments

തിരുവനന്തപുരം: എഡിജിപി എം ആര്‍ അജിത് കുമാര്‍ ആര്‍എസ്എസ് നേതാവുമായി കൂടിക്കാഴ്ച്ച നടത്തിയ സംഭവത്തില്‍ പ്രതികരിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കൂടിക്കാഴ്ച എന്തിനെന്ന് അജിത്ത് കുമാര്‍ വിശദീകരിക്കണമെന്ന് ബിനോയ് വിശ്വം ആവശ്യപ്പെട്ടു. കൂടിക്കാഴ്ച എന്തിനെന്ന് കേരളത്തിന് അറിയണം. സ്വകാര്യ സന്ദര്‍ശനം ആണെങ്കിലും എന്തിനെന്ന് ബിനോയ് വിശ്വം ചോദിച്ചു. ക്രമസമാധാന ചുമതലയുള്ള എഡിജിപി എം ആര്‍ അജിത് കുമാര്‍ ആര്‍എസ്എസ് നേതാവുമായി കൂടിക്കാഴ്ച്ച നടത്തിയെന്നത് വലിയ വിവാദമായിരിക്കുകയാണ്. സ്വകര്യ സന്ദര്‍ശനം ആയിരുന്നുവെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിന് നല്‍കിയ […]

Kerala kerala

എസ്.എഫ്.ഐ തിരുത്തണമെന്ന് ആവര്‍ത്തിച്ച് ബിനോയ് വിശ്വം

തിരുവനന്തപുരം: എസ്.എഫ്.ഐ തിരുത്തണമെന്ന് ആവര്‍ത്തിച്ച് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എസ്.എഫ്.ഐയുടേത് പ്രാകൃത രീതിയാണെന്ന് ബിനോയ് വിശ്വം കഴിഞ്ഞ ദിവസം തുറന്നടിച്ചിരുന്നു. ഇതിന് മറുപടിയുമായി സി.പി.എം നേതാവ് എ.കെ ബാലന്‍ ഇന്ന് രംഗത്തെത്തി. എസ്.എഫ്.ഐ വഴിയില്‍ കെട്ടിയ ചെണ്ടയല്ലെന്നും എസ്.എഫ്.ഐയുടെ രക്തം കുടിക്കാന്‍ ആരെയും അനുവദിക്കില്ലെന്നും ബാലന്‍ പറഞ്ഞു. എസ്.എഫ്.ഐയുടെ ചോര കുടിക്കാന്‍ താനും അനുവദിക്കില്ലെന്നായിരുന്നു ബിനോയ് വിശ്വത്തിന്റെ പ്രതികരണം. അതുകൊണ്ടാണ് എസ്.എഫ്.ഐ തിരിത്തണമെന്ന് പറയുന്നത്. എ.കെ ബാലന്റെ പരാമര്‍ശം തന്നെയോ സി.പി.ഐയെയോ ഉദ്ദേശിച്ചല്ല. ബാലന്‍ […]

error: Protected Content !!