ബിനീഷ് കോടിയേരിക്ക് ജാമ്യമില്ല

  • 14th December 2020
  • 0 Comments

എൻഫോഴ്സ്മെന്റ് വകുപ്പ് രജിസ്റ്റർ ചെയ്ത കള്ളപ്പണം വെളുപ്പിക്കൽ കേസ് നിലനിൽക്കില്ലെന്ന ബിനീഷ് കോടിയേരിയുടെ വാദം കോടതി അംഗീകരിച്ചില്ല. ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ ബെംഗളൂരു സെഷൻസ് കോടതി തള്ളി. ബിനീഷിന് ജാമ്യത്തിനായി ഇനി ഹൈക്കോടതിയെ സമീപിക്കണം.നിലവില്‍ പരപ്പന അഗ്രഹാര ജയിലിലാണ് ബിനീഷ് കോടിയേരി ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ളത്. ഇഡി അറസ്റ്റ് ചെയ്ത നടപടി നിയമവിരുദ്ദമാണെന്ന് കാട്ടി ബിനീഷിന്‍റെ അഭിഭാഷകന്‍ നല്‍കിയ ഹർജി കർണാടക ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഈ ഹർജിയില്‍ ബനീഷിന്‍റെ അഭിഭാഷകരുടെ വാദം കഴിഞ്ഞയാഴ്ച പൂർത്തിയായിരുന്നു. ഇഡിക്ക് വേണ്ടി അഡീഷണല്‍ […]

ബിനീഷ് കോടിയേരിയുടെ വീടും സ്വത്തുവകകളും കണ്ടുകെട്ടാന്‍ ഇ.ഡി തീരുമാനം

  • 23rd November 2020
  • 0 Comments

ബംഗളുരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ മരുതന്‍കുഴിയിലെ വീടും സ്വത്തുവകകളും കണ്ടുകെട്ടാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ തീരുമാനം. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമാണ് ഇ.ഡിയുടെ നടപടി. ബിനീഷ്, ബിനീഷിന്റെ ഭാര്യ, അനൂപ് മുഹമ്മദ് എന്നിവരുടെ സ്വത്തുവിവരങ്ങള്‍ ഇ.ഡി ആവശ്യപ്പെട്ടു. നേരത്തെ ബിനീഷ് കോടിയേരിയുടെ ആസ്തി വിവരങ്ങള്‍ കൊച്ചിയിലെ ഇ.ഡി സംഘം ശേഖരിച്ചിരുന്നു. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കേസില്‍ കഴിഞ്ഞ മാസം ബിനീഷിന്റെ ആസ്തിവകകളുടെ കൈമാറ്റം മരവിപ്പിച്ചുകൊണ്ട് കൊച്ചി ഇ.ഡി ഓഫീസ് സസ്ഥാന രജിസ്ട്രേഷന്‍ […]

ബിനീഷിനെ കസ്റ്റഡിയില്‍ വേണമെന്നാവശ്യപ്പെട്ട് നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ അപേക്ഷ

  • 7th November 2020
  • 0 Comments

ലഹരിക്കടത്ത് കേസില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി). ഇതു സംബന്ധിച്ച് എന്‍സിബി കോടതിയില്‍ അപേക്ഷ നല്‍കി. ഹര്‍ജി കോടതി തിങ്കളാഴ്ച പരിഗണിച്ചേക്കും. എന്‍ഫോഴ്‌സ്‌മെന്റിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കാനിരിക്കെയാണ് എന്‍.സി.ബി അപേക്ഷ നല്‍കിയിരിക്കുന്നത്. ബിനീഷിനെ ബെംഗളൂരു സിറ്റി സെഷന്‍സ് കോടതിയിലാണ് ഹാജരാക്കുന്നത്. ബിനീഷിന്റെ ജാമ്യാപേക്ഷയും കോടതിയുടെ മുന്നിലുണ്ട്. തുടര്‍ച്ചയായ 10 ദിവസം നീണ്ടുനിന്ന ചോദ്യം ചെയ്യലിനുശേഷമാണ് ബിനീഷിനെ കോടതിയില്‍ ഹാജരാക്കുന്നത്. കഴിഞ്ഞ ദിവസം […]

‘കുടുംബം തകര്‍ക്കുവാനുള്ള ശ്രമം, മരിച്ചുകിട്ടിയാല്‍ മതിയെന്നുള്ള അവസ്ഥയിലായി’; പരാതിയുമായി കോടിയേരിയുടെ ഭാര്യ

  • 6th November 2020
  • 0 Comments

കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ ബെംഗളൂരുവില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ വീട്ടിലെ പരിശോധന വിവാദത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് എതിരായ നിലപാടില്‍ ഉറച്ച് കുടുംബം. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ ബിനീഷിന്റെ മരുതുംകുഴിയിലെ വസതിയില്‍ നടത്തിയ റെയ്ഡിനിടെ ലഹരിക്കടത്ത് കേസ് പ്രതി അനൂപ് മുഹമ്മദിന്റെ ക്രെഡിറ്റ് കാര്‍ഡ് കണ്ടെടുത്തതിനെ കുറിച്ച് അറിയില്ലെന്നാണ് കുടുംബത്തിന്റെ വാദം. പരിശോധനയ്ക്ക് പിന്നാലെ ബിനീഷിന്റെ ഭാര്യ റെനീറ്റ ഉള്‍പ്പെടെ ഉന്നയിച്ച ആക്ഷേപങ്ങള്‍ വൈകൂന്നേരം ചാനല്‍ ചര്‍ച്ചകളിലും കുടുംബം ആവര്‍ത്തിച്ചു. ക്രെഡിറ്റ് കാര്‍ഡ് കണ്ടെടുത്തത് കണ്ടിട്ടില്ലെന്ന വാദമായിരുന്നു ബിനീഷ് […]

കൃത്രിമ തെളിവുണ്ടാക്കാന്‍ ഇഡി ശ്രമിക്കുന്നു, ബിനീഷിന്റെ ഭാര്യ വീട്ടുതടങ്കലില്‍; വീടിനുമുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധവുമായി ബന്ധുക്കള്‍

  • 5th November 2020
  • 0 Comments

ബിനീഷിനെതിരെ കൃത്രിമ തെളിവുണ്ടാക്കാനാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) ശ്രമമെന്ന് കുടുംബം. ബാലാവകാശ കമ്മീഷന്‍ സ്ഥലത്തെത്തി. അകത്തേക്ക് പ്രവേശിപ്പിക്കാനാകില്ലെന്ന നിലപാടിലാണ് സി ആര്‍ പി എഫ്. സഥലത്ത് നാടകീയ രംഗങ്ങള്‍ തുടരുകയാണ്. ലഹരി കടത്തുകേസ് പ്രതി അനൂപ് മുഹമ്മദിന്റെ പേരിലുള്ള ക്രെഡിറ്റ് കാര്‍ഡ് ഇഡി ഉദ്യോഗസ്ഥരുടെ കൈയിലുണ്ടായിരുന്നു. ഇത് വീട്ടില്‍നിന്ന് ലഭിച്ചതായി രേഖപ്പെടുത്തി ഒപ്പിട്ട് നല്‍കണമെന്ന ആവശ്യം പക്ഷെ ബിനീഷിന്റെ ഭാര്യ അംഗീകരിച്ചില്ല. അഭിഭാഷകരുമായി സംസാരിക്കണമെന്ന അവരുടെ ആവശ്യവും ഇഡി അനുവദിച്ചില്ല. അകത്തുള്ളവരെ ഇപ്പോള്‍ കാണാനാകില്ലെന്നാണ് ഉദ്യോഗസ്ഥര്‍ ബന്ധുക്കളെ […]

‘സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വാഹനം കള്ളക്കടത്തിന് ഉപയോഗിച്ചു; കൗണ്‍സില്‍ പ്രസിഡന്റിന്റെ പി.എ ക്ക് സ്വര്‍ണക്കടത്തുമായി ബന്ധം’; കെ. സുരേന്ദ്രന്‍

  • 31st October 2020
  • 0 Comments

സ്വര്‍ണക്കടത്തില്‍ പുതിയ ആരോപണവുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. സ്‌പോര്‍ട്‌സ് കൗണ്‍സിലിനെതിരെയാണ് സുരേന്ദ്രന്‍ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്. സ്വര്‍ണക്കടത്തിന് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വാഹനം ഉപയോഗിച്ചെന്നും കൗണ്‍സില്‍ പ്രസിഡന്റ് മേഴ്‌സി കുട്ടന്റെ പി.എക്ക് സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടെന്നുമാണ് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്റെ ആരോപണം. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റിന്റെ പി.എ. ഔദ്യോഗിക വാഹനത്തില്‍ കള്ളക്കടത്ത് നടത്തിയത് സംബന്ധിച്ച് അന്വേഷണ ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്. സി.പി.എം നോമിനിയായാണ് പി.എ. സ്‌പോട്‌സ് കൗണ്‍സിലില്‍ നിയമനം തരപ്പെടുത്തിയത്, യുവജന കമ്മീഷന്റെ ചെയര്‍പേഴ്‌സന്റെ ശുപാര്‍ശയില്‍ കോടിയേരി […]

Kerala News

ബിനീഷിന്‍റെ അറസ്റ്റ്; കോടിയേരി സെക്രട്ടറി സ്ഥാനമൊഴിയേണ്ടതില്ലെന്ന് സിപിഎം കേന്ദ്രകമ്മിറ്റി

  • 31st October 2020
  • 0 Comments

ബിനീഷ് കോടിയേരിയുടെ അറസ്റ്റിന്റെ പേരില്‍ കോടിയേരി ബാലകൃഷ്ണൻ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനമൊഴിയേണ്ടതില്ലെന്ന് കേന്ദ്ര കമ്മിറ്റി. ബിനീഷ് കോടിയേരിയുടെ കേസ് വ്യക്തിപരമാണ്. കേസുമായി പാർട്ടിക്ക് ബന്ധമില്ലെന്നാണ് കേന്ദ്ര കമ്മിറ്റിയുടെ നിലപാട്. ബിനീഷ് കേസ് വ്യക്തിപരമായി നേരിടും. അതിന്റെ പേരിൽ കോടിയേരി ഒഴിയുന്നത് എതിരാളികളെ സഹായിക്കും. നിരപരാധിത്വം തെളിയിക്കേണ്ട ബാധ്യത ബിനീഷിനാണ്. ഇതിന്റെ പേരിൽ കോടിയേരിക്കെതിരായ രാഷ്ട്രീയ നീക്കത്തെ ചെറുക്കുമെന്നും സിപിഐഎം കേന്ദ്ര നേതൃത്വം നിലപാട് സ്വീകരിച്ചു. സംസ്ഥാനത്തെ എല്ലാ രാഷ്ട്രീയ നീക്കങ്ങളിലും പ്രതികരണം നടത്തുന്ന സിപിഎം ഇക്കാര്യങ്ങളില്‍ […]

Kerala News

എല്‍.ഡി.എഫ് സര്‍ക്കാറിന്‍റെ പ്രതിച്ഛായ തകര്‍ക്കാനുള്ള പ്രതിപക്ഷ ശ്രമം വിലപ്പോവില്ലെന്ന് ജോസ് കെ. മാണി

വ്യക്തികള്‍ക്കെതിരായ കേസുകള്‍ മുന്‍നിര്‍ത്തി എല്‍.ഡി.എഫ് സര്‍ക്കാറിന്‍റെ പ്രതിച്ഛായ തകര്‍ക്കാനുള്ള പ്രതിപക്ഷ ശ്രമം വിലപ്പോവില്ലെന്ന് കേരള കോൺഗ്രസ് നേതാവ് ജോസ് കെ. മാണി. സംവരണ വിഷയത്തില്‍ മലക്കംമറിഞ്ഞതിന്‍റെ ജാള്യത മറയ്ക്കാനുള്ള ശ്രമാണ് പ്രതിപക്ഷത്തിന്‍റേതെന്നും തെരഞ്ഞെടുപ്പുകള്‍ അടുത്തതോടെ സര്‍ക്കാറിന്‍റെ ജനക്ഷേമ പദ്ധതികളില്‍ നിന്നും ശ്രദ്ധതിരിക്കാനുള്ള നീക്കമാണിതെന്നും ജോസ് കെ. മാണി പറഞ്ഞു.

ചോദ്യം ചെയ്യപ്പെടേണ്ടവര്‍ ഇനിയുമുണ്ട്, ദുര്‍ഗ്ഗന്ധം വമിക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന്; രമേശ് ചെന്നിത്തല

  • 30th October 2020
  • 0 Comments

ചോദ്യം ചെയ്യപ്പെടേണ്ടവര്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഇനിയുമുണ്ടെന്ന് രമേശ് ചെന്നിത്തല. എന്നാല്‍ താനാരുടേയും പേര് പറയില്ലെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളെ വഞ്ചിച്ചുകൊണ്ടാണ് സര്‍ക്കാര്‍ മുന്നോട്ട് പോവുന്നത്. അച്ഛന്റേയും പാര്‍ട്ടിയുടേയും തണലിലാണ് ബിനീഷ് കൊടിയേരി ഇതെല്ലാം ചെയ്തു കൂട്ടുന്നത്. ശക്തമായ സമരപരിപാടികളുമായി യുഡിഎഫ് മുന്നോട്ട് പോകും. തന്റെ വാക്കുകള്‍ക്ക് വിലകല്‍പ്പിക്കാത്തതിനാല്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുമെന്നും രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. ദുര്‍ഗ്ഗന്ധം വമിക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മുന്നോക്ക സംവരണത്തെക്കുറിച്ചുള്ള ചോദ്യത്തില്‍ നിലവില്‍ സംവരണം ഉള്ളവരെ ബാധിക്കാതെ […]

Kerala News

ബിനീഷ് കോടിയേരിയുടെ അറസ്റ്റ്; സിപിഐഎം മറുപടി പറയണം: കെ. സുരേന്ദ്രന്‍

ബിനീഷ് കോടിയേരിയുടെ അറസ്റ്റില്‍ രാഷ്ട്രീയമായും ധാര്‍മികമായും സിപിഐഎം മറുപടി പറയണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സ്വര്‍ണക്കടത്ത് സംഘവും മയക്കുമരുന്ന് കള്ളക്കടത്ത് സംഘവും പരസ്പരം ബന്ധപ്പെട്ടാണിരിക്കുന്നത്.അന്താരാഷ്ട്ര മയക്കുമരുന്ന്, കള്ളക്കടത്ത് സംഘവുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ് നടന്നിരിക്കുന്നത്. കള്ളക്കടത്ത് സംഘത്തിന് പണം എത്തിച്ചുകൊടുത്തുവെന്ന ഗൗരവകരമായ കുറ്റമാണ് സിപിഐഎം സംസ്ഥാന സെക്രട്ടറിയുടെ മകന്റെ മേല്‍ ഇപ്പോള്‍ ആരോപിക്കപ്പെട്ടിരിക്കുന്നതെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു. ശതകോടിക്കണക്കിന് രൂപയുടെ അനധികൃത ഇടപാടുകള്‍, റിയല്‍ എസ്റ്റേറ്റ് മാഫിയാ ബന്ധം, ഹവാല ഇടപാടുകള്‍, മയക്കുമരുന്ന് കച്ചവടം, […]

error: Protected Content !!