Kerala kerala kerala politics

പത്മജയുടെ ഭര്‍ത്താവിനെ ഇ.ഡി ചോദ്യം ചെയ്തിരുന്നു; ഇ.ഡിയെ പേടിച്ചാണ് പത്മജ ബിജെപിയില്‍ ചേരുന്നതെന്ന് ബിന്ദു കൃഷ്ണ

  • 7th March 2024
  • 0 Comments

തിരുവനന്തപുരം: പത്മജയുടെ ഭര്‍ത്താവിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ചോദ്യം ചെയ്തിരുന്നുവെന്നും ഇതിനാലാണ് പത്മജ ബി.ജെ.പിയില്‍ പോകുന്നതെന്നും കോണ്‍ഗ്രസ് നേതാവ് ബിന്ദു കൃഷ്ണ. പത്മജക്ക് പാര്‍ട്ടി എല്ലാ അംഗീകാരവും നല്‍കിയതാണെന്നും അവര്‍ ബി.ജെ.പിയില്‍ ചേരുന്നത് നിര്‍ഭാഗ്യകരമാണെന്നും ബിന്ദു പറഞ്ഞു. എന്നാല്‍, ബിന്ദുവിന്റെ ആരോപണം അസംബന്ധമെന്ന് പത്മജയുടെ ഭര്‍ത്താവ് ഡോ. വേണുഗോപാല്‍ പറഞ്ഞു. തന്നെ ഒരു കാലത്തും ഇ.ഡി ചോദ്യം ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Kerala News

ബിന്ദു കൃഷ്ണക്ക് സീറ്റ് നിഷേധിച്ചു ;കൊല്ലത്ത് കോൺഗ്രസ്സിൽ കൂട്ട രാജി

  • 13th March 2021
  • 0 Comments

കൊല്ലത്ത് കോൺഗ്രസിൽ കൂട്ടരാജി. രണ്ട് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റുമാരും മുഴുവൻ മണ്ഡലം പ്രസിഡന്റുമാരും രാജിവച്ചു. ബിന്ദു കൃഷ്ണയ്ക്ക് സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ചാണ് നേതാക്കന്മാരുടെ രാജി. നാലര വർഷക്കാലം ജില്ലയിൽ ജനങ്ങൾക്കിടയിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച ബിന്ദു കൃഷ്ണയെ ഒഴിവാക്കുന്നത് തെറ്റായ സന്ദേശം നൽകുമെന്നാണ് നേതാക്കൾ പറയുന്നത്. ജില്ലയിൽ കോൺഗ്രസിൻരെ വിജയത്തെ തന്നെ ഇത് ബാധിക്കുമെന്നും നേതാക്കൾ അഭിപ്രായപ്പെടുന്നു. കോൺഗ്രസ് നടപടിയിൽ പ്രതിഷേധിച്ച് ഡിസിസി ഭാരവാഹികൾ, ബ്ലോക്ക് ഭാരവാഹികൾ, മണ്ഡലം പ്രസിഡന്റുമാർ ഉൾപ്പെടെ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കും […]

error: Protected Content !!