Kerala News

മാസ്‌കും സാമൂഹ്യ അകലവുമില്ലാതെ ‘അമ്മ’ യുടെ ഒത്ത് കൂടൽ; രൂക്ഷ വിമർശനവുമായി ബിന്ദു കൃഷ്ണ

  • 20th August 2021
  • 0 Comments

മാസ്‌കും സാമൂഹ്യ അകലവുമില്ലാതെ സംഘടിപ്പിച്ച ‘അമ്മ’ ഒത്തുകൂടലിനെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവ് ബിന്ദുകൃഷ്ണ. കോവിഡ് നിയന്ത്രണത്തിന്റെ പേരിൽ സാധാരണക്കാർക്ക് തൊട്ടതിനും പിടിച്ചതിനുമെല്ലാം പെറ്റിയടിക്കുന്ന പൊലീസ് സാമൂഹ്യഅകലവും മാസ്‌കുമില്ലാതെ നടന്ന താരകൂട്ടായ്മക്കെതിരെ ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് ബിന്ദുകൃഷ്ണ ചൂണ്ടിക്കാട്ടി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ബിന്ദു കൃഷ്ണ വിമർശനമുന്നയിച്ചത്. ‘സാമൂഹ്യഅകലവും, മാസ്‌കും, കൊവിഡ് പ്രോട്ടോക്കോളും പെർഫക്ട് ഓക്കെ… കുടുംബം പോറ്റാൻ തെരുവിൽ ഇറങ്ങുന്നവർക്ക് സമ്മാനമായി പെറ്റിയും, പിഴയും. ജനങ്ങളുടെ പ്രശ്‌നങ്ങൾ ഉന്നയിച്ചു കൊണ്ട് പ്രതിഷേധം ഉയർത്തുന്ന രാഷ്ട്രീയ-പൊതുപ്രവർത്തകർക്ക് സമ്മാനമായി കേസും, കോടതിയും…മച്ചാനത് […]

സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ ചൊല്ലി കൂട്ടരാജിക്ക് പിന്നാലെ കൊല്ലത്ത് വൈകാരിക പ്രകടനങ്ങള്‍

  • 13th March 2021
  • 0 Comments

കൊല്ലത്ത് കോണ്‍ഗ്രസില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ ചൊല്ലി കൂട്ടരാജിക്ക് പിന്നാലെ കൂടുതല്‍ വൈകാരിക പ്രകടനങ്ങള്‍. ബിന്ദു കൃഷ്ണയ്ക്ക് സീറ്റ് നിഷേധിതില്‍ പ്രതിഷേധിച്ച് രണ്ട് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റുമാരും മുഴുവന്‍ മണ്ഡലം പ്രസിഡന്റുമാരും രാജിവച്ചതിന് പിന്നാലെ മത്സ്യത്തൊഴിലാളി മേഖലയില്‍ നിന്നെത്തിയ വനിതാ പ്രവര്‍ത്തകര്‍ ബിന്ദുവിന് തന്നെ സീറ്റ് നല്‍കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം അറിയിച്ചു. പ്രവര്‍ത്തകര്‍ക്ക് ബിന്ദു കൃഷ്ണ പൊട്ടിക്കരഞ്ഞു. “ഞങ്ങളുടെ കണ്ണീരൊപ്പാനിരുന്ന വ്യക്തിയാണ് ബിന്ദു കൃഷ്ണ. അവരെ കവിഞ്ഞ് ഇവിടെ ആര് നിന്നാലും തോല്‍പ്പിക്കും”, മത്സ്യത്തൊഴിലാളികളുടെ പൂര്‍ണ്ണപിന്തുണ ബിന്ദുവിനുണ്ടെന്നും പ്രവര്‍ത്തകര്‍ പറഞ്ഞു.

error: Protected Content !!