കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; മരിച്ച ഫിലോമിനയുടെ കുടുംബത്തെ സന്ദര്‍ശിച്ച് മന്ത്രി ബിന്ദു, മുഴുവന്‍ തുകയും കൈമാറി
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിനിരയായ ഫിലോമിനയുടെ കുടുംബത്തിന് നിക്ഷേപക തുക കൈമാറി മന്ത്രി ആര്‍ ബിന്ദു. മരിച്ച ഫിലോമിനയുടെയും ഭര്‍ത്താവിന്റെയും അക്കൗണ്ടിലുള്ള 23 ലക്ഷം രൂപയാണ് മന്ത്രി വീട്ടിലെത്തി നല്‍കിയത്. 21 ലക്ഷം രൂപ ചെക്ക് ആയും രണ്ടുലക്ഷം രൂപ പണമായുമാണ് കൈമാറിയത്. കരുവന്നൂര്‍ ബാങ്കില്‍ ഫിലോമിനയുടെ കുടുംബം നിക്ഷേപിച്ച മുഴുവന്‍ തുകയും വീട്ടിലെത്തി നല്‍കുമെന്ന് കഴിഞ്ഞദിവസം സഹകരണ മന്ത്രി വി എന്‍ വാസവന്‍ അറിയിച്ചിരുന്നു. എഴുപതുകാരിയായ ഫിലോമിന ജൂലായ് 26നാണ് മരിച്ചത്. ചികിത്സക്കായി നിരവധി തവണ പണം […]

