ലോക്‌സഭ പാസാക്കിയ വഖഫ് നിയമ ഭേദഗതി ബില്‍ ഇന്ന് രാജ്യസഭയില്‍
ന്യൂഡല്‍ഹി: ലോക്‌സഭ പാസാക്കിയതിന് പിന്നാലെ വഖഫ് നിയമ ഭേദഗതിബില്‍ ഇന്ന് രാജ്യസഭയില്‍. ഭരണപക്ഷത്തിന് രാജ്യസഭയിലും ഭൂപരിപക്ഷമുള്ളതിനാല്‍ ബില്‍ പാസാകും.232 നെതിരെ 288 വോട്ടുകള്‍ക്കാണ് ബില്‍ ലോക്‌സഭയില് പാസായത്. പ്രതിപക്ഷത്തിന്റെ എല്ലാ ഭേദഗതികളും വോട്ടിനിട്ട് തളളി.14 മണിക്കൂര്‍ നീണ്ട ചര്‍ച്ചയ്‌ക്കൊടുവിലാണ് വഖഫ് നിയമ ഭേദഗതി ബില്‍ ലോക്‌സഭയില്‍ പാസാക്കിയത്. ഇലക്ട്രോണിക് രീതിയില്‍ നടന്ന വോട്ടെടുപ്പിലാണ് 288 പേര്‍ അനുകൂലിക്കുകയും 238 പേര്‍ എതിര്‍ക്കുകയും ചെയ്തത്. എംപിമാരായ കെ.സി വേണുഗോപാല്‍, ഗൗരവ് ഗോഗോ, എന്‍.കെ പ്രേമചന്ദ്രന്‍, ഇ. ടി മുഹമ്മദ് […]







