ബിലീവേഴ്‌സ് ചര്‍ച്ച് റെയ്ഡില്‍ ഇതുവരെ പിടിച്ചെടുത്തത് 18 കോടിയുടെ നോട്ടുകള്‍

  • 23rd November 2020
  • 0 Comments

കേരളത്തിലും ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിലുമുള്ള ബിലീവേഴ്‌സ് ചര്‍ച്ച് ആസ്ഥാനങ്ങളില്‍ ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയില്‍ ഇതുവരെ പിടിച്ചെടുത്തത് 18 കോടിയുടെ കറന്‍സിയെന്ന് റിപ്പോര്‍ട്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുളള 60 ഇടങ്ങളില്‍ നിന്നുമ കണ്ടെടുത്ത തുകയാണിത് . വന്‍ തുകയുടെ നിരോധിത നോട്ടുകളും ഇതില്‍ ഉള്‍പ്പെടുന്നു. വിവിധ സ്ഥലങ്ങളില്‍ ഇപ്പോഴും പരിശോധന തുടരുകയാണ്. ഓഫീസുകളില്‍ നിന്നും വാഹനങ്ങളില്‍ നിന്നെല്ലാമായാണ് ഇത്രയും പണം അന്വേഷണസംഘം പിടിച്ചെടുത്തത്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി വിദേശങ്ങളില്‍ നിന്ന് സമാഹരിച്ച പണം വകമാറ്റി റിയല്‍ എസ്റ്റേറ്റ് പ്രവര്‍ത്തനങ്ങള്‍ക്ക് […]

സഭാ മാനേജര്‍ക്കെതിരിരെ സേവ് ബിലീവേഴ്‌സ് ഫോറം, വിശ്വാസ സമൂഹത്തെ അപകീര്‍ത്തിപ്പെടുത്തുന്ന നിലപാടെന്നും ഫോറം

  • 9th November 2020
  • 0 Comments

ആദായ നികുതി വകുപ്പ് ബിലീവേഴ്‌സ് ചര്‍ച്ച് ആസ്ഥാനത്തും സ്ഥാപനങ്ങളിലും നടത്തിയ റെയ്ഡിന്റെ പശ്ചാത്തലത്തില്‍ സഭാ മാനേജര്‍ക്കെതിരെ സേവ് ബിലീവേഴ്‌സ് ഫോറം. സഭാ മാനേജരായ ഫാ.സിജോ പന്തപ്പള്ളിയിലാണ് ക്രമക്കേടുകള്‍ക്ക് കാരണമെന്നും, വിശ്വാസ സമൂഹത്തെ അപകീര്‍ത്തിപ്പെടുത്തുന്ന നിലപാടാണ് നടത്തിപ്പുകാരില്‍ നിന്നുണ്ടായതെന്നും സേവ് ഫോറം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഒരു വൈദികന്റെ ക്രമക്കേട് മൂലം ആദായ നികുതി വകുപ്പ് പിടിച്ചെടുത്ത പണം സഭയുടേതല്ല. ബിഷപ്പുമാരും മെത്രാപ്പൊലീത്തയും വിശ്വാസികളും മാനസിക ബുദ്ധിമുട്ട് നേരിടുകയാണ്. സിജോ പന്തപ്പള്ളിയുടെ രാഷ്ട്രീയ ബന്ധങ്ങളും വിദേശയാത്രകളും അന്വേഷിക്കണമെന്നും എല്ലാ […]

ഫോണ്‍ തട്ടിപ്പറിച്ചോടി ഫ്‌ളെഷ് ചെയ്ത് തെളിവ് നശിപ്പിക്കാന്‍ വൈദികന്റെ ശ്രമം; ബിലീവേഴുസ് ചര്‍ച്ച് റെയ്ഡില്‍ നാടകീയസംഭവങ്ങള്‍

  • 9th November 2020
  • 0 Comments

കെ പി യോഹന്നാന്‍ സ്ഥാപിച്ച ബിലീവേഴ്‌സ് ചര്‍ച്ച് ആസ്ഥാനങ്ങളില്‍ മൂന്ന് ദിവസമായി നടന്ന ആദായ നികുതി വകുപ്പ് റെയ്ഡ് പൂര്‍ത്തിയായി. ആറായിരം കോടി രൂപയാണ് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ വിദേശത്ത് നിന്ന് ബിലിവേഴ്‌സ് ചര്‍ച്ചിന് സഹായമായി ലഭിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. അതേസമയം പരിശോധനയ്ക്കിടയില്‍ നാടകീയ സംഭവങ്ങളാണുണ്ടായത്. ഒന്നാം ദിവസത്തെ റെയ്ഡ് പുരോഗമിക്കുന്നതിനിടയില്‍ ബിലീവേഴ്‌സ് ചര്‍ച്ച് വക്താവും മെഡിക്കല്‍ കോളജ് മാനേജരുമായ ഫാദര്‍ സിജോ പണ്ടപ്പള്ളിലിന്റെ ഐ ഫോണ്‍ ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്കായി പിടിച്ചെടുത്തിരുന്നു. എന്നാല്‍ ഫോണ്‍ പരിശോധിക്കുന്നതിനിടയില്‍ ഫാദര്‍ സിജോ […]

കെ പി യോഹന്നാന്റെ ബിലീവേഴ്‌സ് ചര്‍ച്ചില്‍ ഇന്‍കം ടാക്‌സ് റെയ്ഡ്

  • 5th November 2020
  • 0 Comments

ബിലീവേഴ്‌സ് ചര്‍ച്ച് ബിഷപ്പ് കെ പി യോഹന്നാന്റെ വീട്ടിലും സ്ഥാപനങ്ങളിലും ആദായ നികുതി വകുപ്പ് പരിശോധന. കൊച്ചിയിലെ ഡയറക്ടര്‍ ജനറല്‍ ഓഫ് ഇന്‍കം ടാക്‌സിന്റെ ഉത്തരവ് പ്രകാരമാണ് പരിശോധന. തിരുവല്ലയിലുള്ള ബിലീവേഴ്‌സ് ചര്‍ച്ച് സ്ഥാപനങ്ങളില്‍ ഇന്നു രാവിലെയാണ് റെയ്ഡ് ആരംഭിച്ചത്. കേരളത്തിന് പുറത്തു നിന്നുള്ള ഉദ്യോഗസ്ഥര്‍ അടക്കമുള്ള ആദായ നികുതി വകുപ്പ് സംഘമാണ് പരിശോധന നടത്തുന്നത്. ബിലീവേഴ്‌സ് ചര്‍ച്ച് സ്ഥാപനങ്ങളിലെ ജീവനക്കാരുടെ വീടുകളിലും പരിശോധന നടത്തുന്നുണ്ട്. വിദേശ നിക്ഷേപം സ്വീകരിച്ചതുമായി ബന്ധപ്പെട്ടും പരിശോധന നടക്കുന്നുണ്ടെന്നാണ് വിവരം. ബിലീവേഴ്‌സ് […]

error: Protected Content !!