ഇത് വേറെ തരം വെടിക്കെട്ട്, ബിലാലുമായി യാതൊരു ബന്ധവും ഇല്ല; ഭീഷ്മയെ കുറിച്ച് മമ്മൂട്ടി
ഭീഷ്മപർവ്വം’ എന്ന സിനിമയും ‘ബിലാലും’ തമ്മിൽ കഥ കൊണ്ടും അവതരണ ശൈലി കൊണ്ടും യാതൊരു സാമ്യതയും ഉണ്ടാകില്ലെന്ന് മമ്മൂട്ടി. ഇരു സിനിമകളും തീർത്തും വ്യത്യസ്തമായിരിക്കുമെന്ന്ഭീഷ്മപർവ്വത്തിന്റെ പ്രമോഷന്റെ ഭാഗമായി നടന്ന പ്രസ് മീറ്റിൽ മമ്മൂട്ടി പറഞ്ഞു. ‘ഇത് വേറെ തരം വെടിക്കെട്ടാണ്. ബിലാലുമായി കഥയിലോ മേക്കിങിലോ യാതൊരു സാമ്യതുമില്ല. വേണമെങ്കിൽ ഈ രണ്ടു സിനിമകളുടെയും കഥാപശ്ചാത്തലം മട്ടാഞ്ചേരി ആണെന്ന് പറയാം. അതിനപ്പുറം കഥയുമായോ കഥാ സന്ദർഭങ്ങളുമായോ യാതൊരു ബന്ധവുമില്ല. ബിലാൽ വന്നാൽ അത് തീർത്തും വ്യത്യസ്തമായിരിക്കും’, മമ്മൂട്ടി പറഞ്ഞു. […]