ബൈക്ക് വാടകക്ക് നല്‍കുന്ന കടയില്‍ തീപ്പിടുത്തം, 32 ബൈക്കുകള്‍ കത്തി നശിച്ചു
തിരുവനന്തപുരം മുട്ടത്തറയില്‍ ബൈക്ക് വാടകക്ക് നല്‍കുന്ന കടയില്‍ തീപ്പിടുത്തം. 32 ബൈക്കുകള്‍ കത്തി നശിച്ചു. ഉദ്ഘാടനം ചെയ്യാന്‍ ഇരുന്ന സ്ഥാപനത്തിലാണ് തീപ്പിടുത്തമുണ്ടായത്. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ടായതായാണ് പ്രാഥമിക നിഗമനം. വാടകയ്ക്ക് കൊടുക്കുന്നതിനായി സൂക്ഷിച്ച ബൈക്കുകളാണ് കത്തി നശിച്ചത്. തീപ്പിടിത്തത്തിന് കാരണം എന്താണെന്ന് അന്വേഷിച്ചു വരികയാണ്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.അതേസമയം ബൈക്കുകളുടെ ഷോറൂം ആയത് കൊണ്ട് തന്നെ ഇലക്ട്രിക് വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യാനുള്ള സാഹചര്യവും ഉണ്ട്. ഇതും […]
