Kerala News

മരം വീണ് ബൈക്ക് നിയന്ത്രണം വിട്ടു; അധ്യാപകന് ദാരുണാന്ത്യം

മരം വീണതിനെ തുടർന്ന് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് അധ്യാപകൻ മരിച്ചു. കോഴിക്കോട് ഉള്ളിയേരി എയുപി സ്‌കൂളിലെ അധ്യാപകൻ പി. മുഹമ്മദ് ഷെരീഫാണ് മരണപ്പെട്ടത്. രാവിലെ മടവൂരിലെ വീട്ടിൽ നിന്ന് സ്കൂളിലേക്ക് പോകുന്നതിനിടെ നന്മണ്ട അമ്പലപ്പൊയിലിൽ വെച്ച് തലയിലേക്ക് മരക്കൊമ്പ് പൊട്ടിവീഴുകയായിരുന്നു. തുടർന്ന്, ഹെൽമറ്റ് ഉൾപ്പെടെ തകരുകയും ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയുമായിരുന്നു. പ്രദേശവാസികൾ ഉടൻ തന്നെ ഷെരീഫിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. 39 കാരനായ ഷെരീഫ് 2016 ലാണ് ഉള്ളിയേരി എയുപി സ്കൂളിൽ അധ്യാപകനായി […]

Kerala

ബൈക്ക് യാത്രക്കിടെ പശുവിനെ ഇടിച്ചു; നെഞ്ചിൽ കൊമ്പ് തറച്ചു കയറി, യുവാവിന് ദാരുണാന്ത്യം

  • 9th October 2022
  • 0 Comments

ഒറ്റപ്പാലം: ബൈക്ക് ഇടിച്ചുവീണ പശുവിന്റെ കൊമ്പ് തറച്ചു കയറി യുവാവ് മരിച്ചു. സൗത്ത് പനമണ്ണ കുഴിക്കാട്ടിൽ കൃഷ്ണകുമാറിന്റെ മകൻ കൃഷ്ണ പ്രജിത്ത്(22) ആണ് മരിച്ചത്.ഇന്നലെ വൈകുന്നേരം ഏഴരയോടയാണ് സംഭവം.പനമ്മണ്ണ റോഡിൽ ഉടമ നടത്തികൊണ്ടു പോകുകയായിരുന്ന പശുവിനെ ഇടിച്ചതോടെ ബൈക്ക് നിയന്ത്രണം വിട്ടു മറിയുകയായിരുന്നു. ബൈക്കിൽ നിന്ന് തെറിച്ചു വീണ കൃഷ്ണ പ്രജിത്തിന്റെ നെഞ്ചിൽ പശുവിന്റെ കൊമ്പ് തുളഞ്ഞു കയറിയുണ്ടായ പരുക്കാണ് മരണകാരണമെന്നാണ് നിഗമനം. ഉടനെ തന്നെ കണ്ണിയംപുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇടിയുടെ ആഘാതത്തിൽ പശു […]

Kerala News

ഫറോക്ക് നല്ലൂരങ്ങാടിയിൽ ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു

  • 25th July 2022
  • 0 Comments

കോഴിക്കോട് ഫറോക്ക് നല്ലൂരങ്ങാടിയിൽ ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു. കല്ലംപാറ മച്ചിങ്ങല്‍ ഷെറിന്‍(37) ആണ് മരിച്ചത്.ബൈക്കിൽ അമ്മയോടപ്പം പോകവെയാണ് അപകടം ഉണ്ടായത്.പരുക്കേറ്റ മാതാവ് ചികിത്സയിലാണ്.തേഞ്ഞിപ്പലത്ത് 16-കാരിയെ പീഡിപ്പിച്ചെന്ന കേസിലെ ആറ് പ്രതികളില്‍ ഒരാളാണ് ഷെറിന്‍. ഇന്നലെ രാത്രി 10.45നായിരുന്നു അപകടം. റോഡ് മുറിച്ചു കടന്ന കാൽനട യാത്രക്കാരനെ വാഹനമിടിക്കാതെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ്‌ അപകടം. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഷെറിൽ ഇന്നു രാവിലെ ഏഴിനാണ് മരിച്ചത്.

Local News

കാറ്റില്‍ നിലംപൊത്തിയ തെങ്ങില്‍ ബൈക്കിടിച്ചു;കോഴിക്കോട് മെഡിക്കൽ കോളജ് ക്യാംപസ് റോഡിൽ യുവാവിന് ദാരുണാന്ത്യം

കാറ്റില്‍ നിലംപൊത്തിയ തെങ്ങില്‍ ബൈക്കിടിച്ച് കോഴിക്കോട് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം.മെഡിക്കല്‍ കോളേജ് കാമ്പസിലെ ഐ.എം.ജി.ക്ക് സമീപം താമസിക്കുന്ന വയനാട് സ്വദേശി അശ്വിന്‍ തോമസ് (20) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി പത്തുമണിയോടെയാണ് അപകടമുണ്ടായത്.തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് അത്യാഹിതവിഭാഗത്തില്‍ പ്രവേശിപ്പിച്ച യുവാവ് അബോധാവസ്ഥയിലായിരുന്നു.എം.സി.എച്ച്.ആശുപത്രി പരിസരത്തുനിന്ന് തെങ്ങ് എതിര്‍വശത്തുള്ള എ.ടി.എം. കൗണ്ടറിന് സമീപത്തേക്കാണ് വീണത്.മുന്നില്‍ ആംബുലന്‍സുണ്ടായിരുന്നതിനാല്‍ തെങ്ങ് വീണുകിടക്കുന്നത് കാണാതെവന്ന ബൈക്ക് അപകടത്തില്‍പ്പെട്ടുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.ഭക്ഷണ വിതരണത്തിനുള്ള മൊബൈൽ ആപ്ലിക്കേഷനായ സ്വിഗ്ഗിയിലെ ജീവനക്കാരനായിരുന്നു. ഗവ. മെഡിക്കൽ കോളജ് ക്യാംപസിലെ ക്വാർട്ടേഴ്സിലാണ് താമസിക്കുന്നത്. […]

Local News

കുന്ദമംഗലം പതിമംഗലത്ത് വാഹനാപകടം; തമിഴ് നാട് സ്വദേശിയായ ബൈക്ക് യാത്രികൻ മരിച്ചു

  • 20th March 2022
  • 0 Comments

പതിമംഗലം പെട്രോൾ പമ്പിന് സമീപം ലോറിക്ക് പിന്നിൽ ബൈക്ക് ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. ഇന്ന് രാവിലെ വയനാട് ഭാഗത്ത് നിന്ന് വരുകയായിരുന്ന ബൈക്ക് ആണ് അപകടത്തിൽ പെട്ടത്. സംഭവത്തിൽ തിരുന്നെൽ വേലി സ്വദേശിയായ ഹബീബ് (20 ) മരണപ്പെട്ടു . കൂട്ടുകാരോടൊപ്പം വിനോദയാത്ര പോയി വരുന്ന സമയത്താണ് അപകടം സംഭവിച്ചത്. ഓടിക്കൊണ്ടിരിക്കുന്ന ലോറിയുടെ പിന്നിൽ ബൈക്ക് ഇടിക്കുകയായിരുന്നു. നിയന്ത്രണം വിട്ട ബൈക്ക് ലോറിക്ക് അടിയിൽ പെട്ടു . ഹബീബിനെ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കൂടെ […]

Local News

ബൈക്കപകടം; ചികിത്സയിലായിരുന്ന യുവാവും മരിച്ചു

  • 17th October 2021
  • 0 Comments

ബൈക്കപകടം കൂമ്പാറ സ്വദേശിയും മരിച്ചു. കാരന്തൂരിൽ ഇന്നലെ രാത്രിനടന്ന മോട്ടോർ സൈക്കിൾ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന യുവാവും മരണപ്പെട്ടു . മുക്കം കൂടരഞ്ഞി സ്വദേശി അർജുൻ വിജയനാണ് മരണപ്പെട്ടത് .   കാരന്തൂർ ടൗൺ മസ്ജിദിന് മുൻവശം വെച്ചാണ് അപകടം നടന്നത്. കാരന്തൂർ കോണോട്ട് തേറമ്പത്ത് നിഹാൽ സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടിരുന്നു

Local News

ബൈക്കപകടം; കോണോട്ട് തേറമ്പത്ത് നിഹാൽ (24 )മരണപ്പെട്ടു

  • 17th October 2021
  • 0 Comments

കഴിഞ്ഞ ദിവസം മരണപ്പെട്ട സഹോദരിയുടെ മരണാനന്തരം വിതരണം ചെയ്യാനുള്ള അരി പേക്ക് ചെയ്യുന്നതിനുള്ള കവർ വാങ്ങി മടങ്ങിവരുമ്പോൾ ബൈക്കുകൾ ഇടിച്ച് അപകടത്തിൽ പെട്ട യാത്രികനായ യുവാവ് മരിച്ചു. കൂടെ സഞ്ചരിച്ചിരുന്ന കൂട്ടുകാരൻ പരിക്കുകളോടെ രക്ഷപ്പെട്ടു. കാരന്തൂർ കോണോട്ട് തേറമ്പത്ത് നിഹാൽ (24) നാണ് ദാരുണാന്ത്യം.ശനിയാഴ്ച രാത്രി 10..30 ന്  കാരന്തൂർ ടൗൺ മസ്ജിദിന് മുൻവശം വെച്ചാണ് രണ്ട് മോട്ടോർ സൈക്കിളുകൾ കൂട്ടിയിടിച്ചതാണ് അപകടത്തിന് കാരണം. അർജുൻ വിജയൻ (കൂമ്പാറ ബസാർ കൂടരഞ്ഞി) എന്നയാൾ മെഡിക്കൽ കോളെജിൽ ചികിത്സയിലാണ്. […]

error: Protected Content !!