Kerala kerala

തൃശൂരില്‍ കുഴിയില്‍ വീഴാതിരിക്കാന്‍ ബൈക്ക് വെട്ടിച്ചു; ബസിനടിയില്‍പെട്ട് യുവാവിന് ദാരുണാന്ത്യം

തൃശൂര്‍: തൃശൂരില്‍ വീണ്ടും ജീവനെടുത്ത് റോഡിലെ കുഴി. തൃശൂര്‍ അയ്യന്തോളില്‍ ബൈക്ക് യാത്രക്കാരനായ യുവാവ് സ്വകാര്യ ബസിനിടയില്‍പ്പെട്ട് മരിച്ചു. ലാലൂര്‍ എല്‍ത്തുരുത്ത് സ്വദേശി ആബേല്‍ ചാക്കോയാണ് മരിച്ചത്. യുവാവ് ബൈക്കില്‍ ജോലിക്ക് പോകുന്നതിനിടെ റോഡിലെ കുഴിയില്‍ വീഴാതിരിക്കാന്‍ വെട്ടിക്കുകയായിരുന്നു. ബാങ്ക് ജീവനക്കാരനാണ് മരിച്ച ആബേല്‍. ബൈക്ക് വെട്ടിച്ചതോടെ ബസിടിച്ചുകയറുകയായിരുന്നു. ബസിനടിയില്‍പെട്ടാണ് മരണം. ബസ് അമിതവേഗതയിലായിരുന്നുവെന്ന് നാട്ടുകാര്‍ ആരോപിച്ചു. ബസുകളുടെ അമിത വേഗതയും റോഡിലെ കുഴിയുമാണ് അപകടകാരണമെന്നാരോപിച്ച് നാട്ടുകാര്‍ റോഡ് തടഞ്ഞ് പ്രതിഷേധിച്ചു. കൗണ്‍സിലര്‍ മെഫി ഡെന്‍സന്റെ നേതൃത്വത്തിലാണ് […]

kerala Kerala

കോഴിക്കോട് പന്തീരാങ്കാവില്‍ ബാങ്ക് ജീവനക്കാരനില്‍ നിന്ന് 40 ലക്ഷം രൂപയടങ്ങിയ ബാഗ് തട്ടിയെടുത്തു

കോഴിക്കോട്: കോഴിക്കോട് പന്തീരാങ്കാവില്‍ ബാങ്ക് ജീവനക്കാരനില്‍ നിന്ന് 40 ലക്ഷം രൂപ തട്ടിയെടുത്തു. പന്തീരാങ്കാവ്- മണക്കടവ് റോഡില്‍ വെച്ചാണ് ബാഗ് തട്ടിയെടുത്ത് സ്‌കൂട്ടറില്‍ രക്ഷപ്പെട്ടത്. പന്തീരങ്കാവ് സ്വദേശി ഷിബിന്‍ ലാലാണ് പണം തട്ടിയെടുത്തതെന്ന് പൊലീസ് പറഞ്ഞു. കറുത്ത ജൂപ്പിറ്റര്‍ വാഹനത്തില്‍ കയറി രക്ഷപ്പെട്ട ഇയാള്‍ക്കായി പൊലീസ് അന്വേഷണം തുടങ്ങി. കറുത്ത ടീ ഷര്‍ട്ടും മഞ്ഞ പ്ലാസ്റ്റിക് റെയിന്‍കോട്ട് എന്നിവ ധരിച്ചിട്ടുണ്ട്. വലത് ചെവിയില്‍ കമ്മല്‍ ധരിച്ചിട്ടുണ്ട്.

kerala Kerala

പോത്തന്‍കോട് സുധീഷ് വധക്കേസ്: മുഴുവന്‍ പ്രതികള്‍ക്കും ജീവപര്യന്തം തടവ് ശിക്ഷ

പോത്തന്‍കോട് സുധീഷ് വധക്കേസില്‍ മുഴുവന്‍ പ്രതികള്‍ക്കും ജീവപര്യന്തം തടവ് ശിക്ഷ. കുപ്രസിദ്ധ ഗുണ്ട ഒട്ടകം രാജേഷ് ഉള്‍പ്പെടെ 11 പ്രതികള്‍ക്കാണ് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്. സുധീഷ്, ശ്യം, രാജേഷ്, നിധീഷ്, നന്ദീഷ്, രജ്ഞിത്ത്, ശ്രീനാഥ്, സൂരജ്, അരുണ്‍, ജിഷ്ണു, സജിന്‍ എന്നിവരാണ് കേസിലെ പ്രതികള്‍. മംഗലപുരം സ്വദേശി സുധീഷിനെ 2021 ഡിസംബര്‍ 11നാണ് പ്രതികള്‍ ക്രൂരമായി കൊലപ്പെടുത്തിയത്. ഗുണ്ടാപ്പകയായിരുന്നു കൊലപാതകത്തിന് കാരണം എന്നാണ് കണ്ടെത്തല്‍. അക്രമിസംഘത്തെ കണ്ട് ഒരു വീട്ടില്‍ ഓടിയൊളിച്ച സുധീഷിനെ, പിന്തുടര്‍ന്നെത്തിയ സംഘം […]

Kerala kerala

മറിഞ്ഞ ബൈക്ക് സ്റ്റാര്‍ട്ടാക്കിയപ്പോള്‍ ഇന്ധനം ചോര്‍ന്ന് തീപിടിച്ചു; പൊള്ളലേറ്റ യുവാവ് മരിച്ചു

  • 11th December 2024
  • 0 Comments

തൃശൂര്‍: കൊട്ടേക്കാട് ബൈക്കിന് തീപിടിച്ച് പൊള്ളലേറ്റ യുവാവ് മരിച്ചു. പേരാമംഗലം സ്വദേശി വിഷ്ണു ആണ് മരിച്ചത്. ബൈക്ക് മറിഞ്ഞ ശേഷം വീണ്ടും സ്റ്റാര്‍ട്ട് ചെയ്തപ്പോള്‍ ടാങ്കില്‍ നിന്ന് ചോര്‍ന്ന ഇന്ധനത്തിന് തീ പിടിക്കുകയായിരുന്നു. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് മരണം. ഇന്നലെ രാത്രി ഒന്‍പത് മണിയോടുകൂടിയായിരുന്നു അപകടം സംഭവിച്ചത്. കോര്‍പറേഷനിലെ മാലിന്യ സംസ്‌കരണ പ്ലാന്റില്‍ താല്‍ക്കാലിക ജീവനക്കാരനായിരുന്നു വിഷ്ണു. വീട്ടിലേക്ക് പോകുമ്പോഴായിരുന്നു അപകടം. അപകടസ്ഥലത്തുവച്ച് 50 ശതമാനത്തിലധികം പൊള്ളലേറ്റിരുന്നു. ആദ്യം തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്ത […]

kerala Kerala

ആറുവയസുകാരന്‍ ബൈക്കോടിച്ചു; യുവാവിന്റെ ലൈസന്‍സും വണ്ടിയുടെ രജിസ്‌ട്രേഷനും റദ്ദാക്കും

  • 25th November 2024
  • 0 Comments

വിഴിഞ്ഞം: തിരക്കേറിയ കഴക്കൂട്ടം-കാരോട് ബൈപ്പാസില്‍ ആറു വയസുകാരനെ കൊണ്ട് ബൈക്കോടിപ്പിച്ച് ബന്ധുവായ യുവാവ്. സംഭവത്തില്‍ പാറശാല സ്വദേശിയുടെ ലൈസന്‍സും ബൈക്കിന്റെ രജിസ്‌ട്രേഷനും റദ്ദാക്കുമെന്ന് തിരുവനന്തപുരം ആര്‍ടിഒ കെ ബിജുമോന്‍ പറഞ്ഞു. കുട്ടിയുടെ ജീവന് തന്നെ അപകടമാകുന്ന തരത്തില്‍ ബോധപൂര്‍വം ബൈക്കിന്റെ നിയന്ത്രണം നല്‍കിയതിനാണ് നടപടിയെന്ന് അദ്ദേഹം പറഞ്ഞു. ഞായറാഴ്ച ഉച്ചയ്ക്ക് 2.30 ഓടെയാണ് കാരോട് ബൈപ്പാസില്‍ മുക്കോല റൂട്ടില്‍ കുട്ടിക്ക് ബൈക്കിന്റെ നിയന്ത്രണം നല്‍കി ബന്ധുവിന്റെ സാഹസം. പിന്നിലിരുന്ന ബന്ധു ബൈക്കിന്റെ ഹാന്‍ഡില്‍ കുട്ടിക്ക് നല്‍കിയാണ് പരിശീലനം […]

kerala Kerala Local

കുരിക്കത്തൂരില്‍ സിപിഎം പ്രവര്‍ത്തകന്റെ ബൈക്കിന് തീയിട്ടു; കുന്ദമംഗലം പോലീസ് അന്വേഷണം ഊര്‍ജ്ജതമാക്കി

  • 25th October 2024
  • 0 Comments

കുന്ദമംഗലം :കുരിക്കത്തൂരില്‍ സിപിഎം പ്രവര്‍ത്തകന്റെ ബൈക്കിന് അജ്ഞാതര്‍ തീയിട്ടു. പുതുക്കുടി മീത്തല്‍ സന്തോഷിന്റെ വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്കിനാണ് തീയിട്ടത്. ഇന്നലെ അര്‍ദ്ധരാത്രിയാണ് സാമൂഹ്യവിരുദ്ധര്‍ തീയിട്ടത്. ഹീറോ ഫാഷന്‍ പ്രോ എന്ന ബൈക്ക് പൂര്‍ണമായി കത്തി നശിച്ചു. തീയുടെ ആളിക്കത്തലില്‍ പോര്‍ച്ചിന്റെമേല്‍ക്കൂരക്കും കേടുപാടുകള്‍ സംഭവിച്ചു. സന്തോഷിന്റെ അമ്മ ജനല്‍ തുറന്ന് നോക്കിയപ്പോഴാണ് ബൈക്ക് കത്തുന്നതും ആളുകള്‍ ഓടിപ്പോകുന്നതായും കണ്ടത്. കുന്ദമംഗലം പോലീസില്‍ പരാതി നല്‍കി .വര്‍ഷങ്ങള്‍ക്കു മുമ്പ് ലഹരിക്കെതിരെ പ്രതികരിച്ചതിന്റെ പ്രതികാരമാണ് ബൈക്ക് കത്തിച്ചതെന്ന് പരാതിയില്‍ പറയുന്നു. സന്തോഷിന്റെ […]

Kerala kerala

ബൈക്ക് കോണ്‍ക്രീറ്റ് ഡിവൈഡറില്‍ ഇടിച്ചു; രണ്ട് യുവാക്കള്‍ മരിച്ചു

  • 24th October 2024
  • 0 Comments

മലപ്പുറം: മുന്നിയൂര്‍ പടിക്കലില്‍ ദേശീയപാതയില്‍ ബൈക്ക് അപകടത്തില്‍ രണ്ടു യുവാക്കള്‍ മരിച്ചു. കോട്ടക്കല്‍ പടപ്പരമ്പ് പാങ്ങ് സ്വദേശികളായ റനീസ് (19), എം ടി നിയാസ് (19) എന്നിവരാണ് മരിച്ചത്. ബൈക്ക് കോണ്‍ക്രീറ്റ് ഡിവൈഡറില്‍ ഇടിച്ചാണ് അപകടമുണ്ടായത്. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയായിരുന്നു അപകടം. ഓടിക്കൂടിയ നാട്ടുകാരാണ് ഇരുവരെയും സമീപത്തെ ആശുപത്രിയിലെത്തിച്ചത്. പരിക്ക് ഗുരുതരമായതിനാല്‍ നിയാസിനെ ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ സാരമായി പരിക്കേറ്റ ഇരുവരുടേയും ജീവന്‍ രക്ഷിക്കാനായില്ല.

Kerala kerala

ചാലക്കുടി മേല്‍പ്പാലത്തിന്റെ കൈവരിയില്‍ ബൈക്ക് നിയന്ത്രണം വിട്ട് ഇടിച്ചു; ബൈക്ക് യാത്രികനായ യുവാവ് മരിച്ചു

  • 18th October 2024
  • 0 Comments

തൃശൂര്‍: ചാലക്കുടി മേല്‍പ്പാലത്തിന്റെ കൈവരിയില്‍ ബൈക്ക് നിയന്ത്രണം വിട്ട് ഇടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. കല്ലൂര്‍ കരുവാന്‍കുന്ന് സ്വദേശി പാലാട്ടി വീട്ടില്‍ തോമസിന്റെ മകന്‍ ആല്‍ബിന്‍ ആണ് മരിച്ചത്. ഇന്ന് രാവിലെ ആയിരുന്നു അപകടം. നെടുമ്പാശ്ശേരി എയര്‍പോര്‍റ്റിലെ ജീവനക്കാരനാണ് മരിച്ച ആല്‍ബിന്‍. മൃതദേഹം ചാലക്കുടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

kerala Kerala

കുട്ടി ആക്സിലറേറ്ററില്‍ കൈ വച്ചു; നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ തുണിക്കടയിലേക്ക് ഇടിച്ചുകയറി

  • 30th August 2024
  • 0 Comments

ആലപ്പുഴ: ഹരിപ്പാട്ട് നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ തുണിക്കടയിലേക്ക് ഇടിച്ചുകയറി. അടുക്കിവെച്ചിരുന്ന തുണിക്കെട്ടുകളില്‍ ഇടിച്ചുനിന്നത് കൊണ്ട് വലിയ അപകടം ഒഴിവായി. ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് അപകടം. ഹരിപ്പാട്ടെ തുണിക്കടയില്‍ നിന്ന് വസ്ത്രം വാങ്ങാന്‍ എത്തിയതാണ് ഭര്‍ത്താവും ഭാര്യയും കുഞ്ഞും. ഭര്‍ത്താവും കുഞ്ഞും കടയ്ക്ക് പുറത്ത് സ്‌കൂട്ടറില്‍ ഇരുന്നു. ഭാര്യ വസ്ത്രം വാങ്ങാന്‍ കടയ്ക്കുള്ളിലേക്ക് പോയി. ഈസമയത്ത് കുട്ടി ആക്സിലറേറ്ററില്‍ കൈ വച്ചതാണ് നിയന്ത്രണം വിട്ട് സ്‌കൂട്ടര്‍ കടയ്ക്കുള്ളിലേക്ക് ഇടിച്ചുകയറാന്‍ കാരണം.

Kerala kerala

മുള്ളന്‍പന്നി കുറുകെ ചാടി; ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു

  • 11th August 2024
  • 0 Comments

മലപ്പുറം: മൂത്തേടം പാലാങ്കരയില്‍ മുള്ളന്‍പന്നി കുറുകെ ചാടിയതിനെത്തുടര്‍ന്ന് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. ബാലംകുളം സ്വദേശി ഷഫീഖ് മോന്‍ എന്ന ബാവ (32) യാണ് മരിച്ചത്. പുലര്‍ച്ചെ അഞ്ചരയോടെയാണ് അപകടം ഉണ്ടായത്. അതിരാവിലെ തന്റെ ഇറച്ചിക്കട തുറക്കാന്‍ കരുളായിയിലേക്ക് പോകുമ്പോഴാണ് മുള്ളന്‍ പന്നി ബൈക്കിന് കുറുകെ ചാടിയത്. നിയന്ത്രണം വിട്ട ബൈക്ക് ഇടിച്ചു മറിയുകയായിരുന്നു. തലയ്‌ക്കേറ്റ പരിക്കാണ് മരണകാരണം. സംഭവസ്ഥലത്തു വെച്ചു തന്നെ മരണം സംഭവിച്ചിരുന്നു. മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

error: Protected Content !!