Kerala News

ബാര്‍ കോഴക്കേസില്‍ ബിജു രമേശിനെതിരെ തുടര്‍ നടപടിയ്ക്ക് ഹൈക്കോടതി നിര്‍ദേശം

  • 18th January 2021
  • 0 Comments

ബാര്‍ കോഴക്കേസില്‍ ബിജു രമേശിനെതിരെ തുടര്‍ നടപടിയ്ക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കി. കോടതിയില്‍ കൃത്രിമം കാട്ടിയ സിഡി ഹാജരാക്കിയെന്ന പരാതിയിലാണ് നടപടി. പരാതി സ്വീകരിക്കാന്‍ തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയാണ് നിര്‍ദേശം നല്‍കിയത്. ബിജു രമേശ് കോടതിയില്‍ ഹാജരാക്കിയ സിഡിയില്‍ കൃത്രിമം കാണിച്ചതായി ശാസ്ത്രീയ പരിശോധനയില്‍ തെളിഞ്ഞു. ബാറുടമകളുടെ യോഗത്തിലെ സംഭാഷണമാണ് സിഡിയിലെ ശബ്ദരേഖയില്‍ ഉണ്ടായിരുന്നത്. നടപടിയെടുക്കാന്‍ വിസമ്മതിച്ച മജിസ്ട്രേറ്റ് കോടതി നടപടിക്കെതിരെയുള്ള ഹര്‍ജിയിലാണ് വിധി. തിരുവനന്തപുരം സ്വദേശി ശ്രീജിത്ത് ശ്രീധരനാണ് കേസിലെ ഹര്‍ജിക്കാരന്‍. ബാര്‍ കോഴക്കേസില്‍ രഹസ്യമൊഴി […]

Kerala News

ബിജു രമേശ് ഉന്നയിച്ച ആരോപണത്തില്‍ കഴമ്പില്ലെന്ന് രമേശ് ചെന്നിത്തല

  • 20th October 2020
  • 0 Comments

എട്ടു വര്‍ഷം മുന്‍പ് തനിക്കെതിരെ ഉന്നയിച്ച ആരോപണം ബിജു രമേശ് ആവര്‍ത്തിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആരോപണത്തില്‍ കഴമ്പില്ലെന്ന് വിജലന്‍സ് കണ്ടെത്തിയതാണ്. വെല്‍ഫെയര്‍ പാര്‍ട്ടിയുമായി രാഷ്ട്രീയ സഖ്യം ചര്‍ച്ച ചെയ്തിട്ടില്ല. യുഡിഎഫിലുള്ള കക്ഷികളുമായി മാത്രമേ സഖ്യമുണ്ടാകൂ. തദ്ദേശ ഭരണ തെരഞ്ഞെടുപ്പില്‍ മത, സാമുദായിക സംഘടനകള്‍, പാര്‍ട്ടികള്‍ എന്നിവരുമായി പ്രാദേശിക തലത്തില്‍ സഹകരിക്കണമോയെന്ന കാര്യം ഇതുവരെ യുഡിഎഫ് ചര്‍ച്ച ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ബാര്‍ ലൈസന്‍സ് ഫീസ് കൂട്ടാതിരിക്കുന്നതിനായി 10 കോടി രൂപ കെ. ബാബു ആവശ്യപ്പെട്ടു […]

Kerala News

ബിജു രമേശ് തെളിവുകള്‍ പുറത്തു വിടട്ടെ; പി.ജെ. ജോസഫ്

  • 19th October 2020
  • 0 Comments

ബാർ കോഴ കേസിൽ ബിജു രമേഷ് തെളിവുകള്‍ പുറത്തു വിടട്ടെ എന്ന് പി ജെ ജോസഫ്. ഇക്കാര്യത്തെ കുറിച്ച് ജോസ് കെ. മാണിയാണ് വ്യക്തത വരുത്തേണ്ടതെന്നും പി.ജെ. ജോസഫ് പറഞ്ഞു. സത്യമെന്തെന്ന് കാര്യം തനിക്ക് അറിയില്ല. ബാര്‍ കോഴക്കേസില്‍ ഗൂഢാലോചനകള്‍ ഉണ്ടായിട്ടില്ല. അന്വേഷണ റിപ്പോര്‍ട്ട് ഇല്ല എന്ന് സി.എഫ്. തോമസ് തന്നെ പറഞ്ഞതാണെന്നും പി.ജെ. ജോസഫ് പറഞ്ഞു. ഇപ്പോള്‍ റിപ്പോര്‍ട്ട് പുറത്തു വന്നതില്‍ ദുരൂഹതയുണ്ട്. യുഡിഎഫിലെ തദ്ദേശ സീറ്റ് തര്‍ക്കം രമ്യമായി പരിഹരിക്കും. കേരള കോണ്‍ഗ്രസ് മത്സരിച്ച […]

Kerala News

പത്തു കോടി രൂപ ജോസ് കെ. മാണി വാഗ്ദാനം ചെയ്തു; ബിജു രമേശ്

  • 19th October 2020
  • 0 Comments

ബാര്‍ കോഴ ആരോപണത്തില്‍ കെ.എം. മാണിക്കെതിരെ ഗൂഢാലോചന നടന്നിട്ടില്ലെന്ന് ബിജു രമേശ്. ഒരു രാഷ്ട്രീയ പാര്‍ട്ടിയും ചേര്‍ന്ന് ഗൂഡാലോചന നടത്തിയിട്ടില്ല. കോണ്‍ഗ്രസുകാര്‍ തന്നെയും കുടുംബത്തെയും തകര്‍ക്കനാണ് ശ്രമിച്ചത്. ആരോപണങ്ങള്‍ സ്വതന്ത്ര ഏജന്‍സി അന്വേഷിക്കട്ടെയെന്നും . രാഷ്ട്രീയ ഗൂഢാലോചനയുണ്ടായെന്ന റിപ്പോര്‍ട്ട് സത്യമാണെന്ന് ജോസ് കെ. മാണി പറഞ്ഞാല്‍ പത്ത് കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് മാനനഷ്ട കേസ് കൊടുക്കുമെന്നും ബിജു രമേശ് പറഞ്ഞു. കോഴ ആരോപണം അടക്കം നേരത്തെ ഉന്നയിച്ചതില്‍ ഉറച്ചു നില്‍ക്കുന്നു. നേരത്തെ ആരോപണങ്ങള്‍ പിന്‍വലിക്കാന്‍ പത്തു കോടി […]

error: Protected Content !!