Kerala

അടിമാലി മണ്ണിടിച്ചിൽ; മരിച്ച ബിജുവിന്റെ കുടുംബത്തിന് ധനസഹായം; NHAI ഒരു ലക്ഷം രൂപ കൈമാറി

  • 7th January 2026
  • 0 Comments

ഇടുക്കി അടിമാലിയിൽ മണ്ണിടിച്ചിലിൽ മരിച്ച ബിജുവിന്റെ കുടുംബത്തിന് ഒരു ലക്ഷം രൂപ നൽകി. ജില്ലാ കളക്ടറുടെ നിർദേശ പ്രകാരം ദേശീയപാത അതോറിറ്റിയാണ് പണം നൽകിയത്. ബിജുവിന്റെ കുടുംബത്തിന് സർക്കാർ സഹായം നൽകുന്നതിന് നിയമ തടസമുണ്ടെന്ന് ജില്ലാ കളക്ടർ ദിനേശൻ ചെറുവാട്ട് പറഞ്ഞു. സർക്കാർ സഹായം ലഭിക്കുന്നതിൽ ചില തടസങ്ങൾ നിലനിൽക്കുന്നതായി കളക്ടർ അറിയിച്ചു. മനുഷ്യനിർമ്മിത ദുരന്തമായതിനാൽ ദുരന്തനിവാരണ നിയമ പ്രകാരം തുക നൽകാനാവില്ല. മകൾക്ക് ജോലി നൽകുന്ന കാര്യം സർക്കാർ പരിഗണനയിലുണ്ടെന്നും ജില്ലാ കളക്ടർ അറിയിച്ചു. കൂടുതൽ […]

Kerala kerala

നടന്‍ ബിജുക്കുട്ടന്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു

പാലക്കാട് ദേശീയപാതയില്‍ നടന്‍ ബിജുക്കുട്ടന്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു. അപകടത്തില്‍ ബിജുക്കുട്ടനും കാര്‍ ഡ്രൈവര്‍ക്കും നേരിയ പരുക്കേറ്റു. ഇരുവരും പാലക്കാട്ടെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. രാവിലെ ആറുമണിയോടെയാണ് സംഭവം.’ ആട് ത്രീ’ സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞ എറണാകുളത്തേക്ക് പോകുമ്പോഴായിരുന്നു അപകടം. ദേശീയപാതയില്‍ വടക്കുമുറിക്ക് സമീപം നിര്‍ത്തിയിട്ട ടാങ്കര്‍ ലോറിക്ക് പിറകില്‍ ബിജുക്കുട്ടന്‍ സഞ്ചരിച്ച കാര്‍ ഇടിച്ചുകയറുകയായിരുന്നു. കാറിന്റെ മുന്‍വശം പൂര്‍ണമായും ലോറി അടിയിലേക്ക് ഇടിച്ചു കയറി. ബിജുക്കുട്ടനും ഡ്രൈവറും അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. ഇരുവര്‍ക്കും കൈയ്ക്കും […]

Kerala kerala

അപകടസമയത്ത് അച്ഛനൊപ്പം ഉണ്ടായിരുന്നത് താന്‍ അല്ല; ബൈജുവിന്റെ മകള്‍

  • 14th October 2024
  • 0 Comments

തിരുവനന്തപുരം: നടന്‍ ബൈജു സന്തോഷിന്റെ കാറപകടവുമായി ബന്ധപ്പെട്ട് തന്റെ പേര് വലിച്ചിഴക്കരുതെന്ന് മകള്‍ ഐശ്വര്യ. അപകടസമയത്ത് അച്ഛനൊപ്പം ഉണ്ടായിരുന്നത് താന്‍ അല്ലെന്നും അച്ഛന്റെ ബന്ധുവിന്റെ മകളായിരുന്നെന്നും ഐശ്വര്യ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. കാറപകടവുമായി ബന്ധപ്പെട്ട വാര്‍ത്തകളില്‍ അച്ഛനൊപ്പം ഉണ്ടായിരുന്നെന്ന് പറയുന്ന ആള്‍ ഞാനല്ല. അത് എന്റെ അച്ഛന്റെ ബന്ധുവിന്റെ മകളാണ്. ഭാഗ്യവശാല്‍ എല്ലാവരും സുരക്ഷിതരാണ്. തെറ്റിദ്ധാരണ ഒഴിവാക്കാനാണ് ഇപ്പോള്‍ പറയുന്നതെന്നും ഐശ്വര്യ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. ഞായറാഴ്ച രാത്രി 11.45ഓടെ വെള്ളയമ്പലത്തുവെച്ചാണ് ബൈജുവിന്റെ കാര്‍ സ്‌കൂട്ടര്‍ യാത്രികനെ […]

kerala Kerala

മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കി; നടന്‍ ബൈജു അറസ്റ്റില്‍

  • 14th October 2024
  • 0 Comments

തിരുവനനന്തപുരം : മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയതിന് നടന്‍ ബൈജു അറസ്റ്റില്‍. മദ്യലഹരിയില്‍ അമിത വേഗതയില്‍ കാറോടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരനെ ഇടിച്ചു തെറിപ്പിച്ചു. ഇന്നലെ അര്‍ധരാത്രി തിരുവനന്തപുരം വെള്ളയമ്പലം ജംഗ്ഷനിലാണ് സംഭവമുണ്ടായത്. യാത്രക്കാരന് കാര്യമായ പരിക്കില്ല. ആശുപത്രിയിലേക്ക് കൊണ്ട് പോയെങ്കിലും ബൈജു വൈദ്യപരിശോധനക്ക് രക്ത സാമ്പിള്‍ കൊടുക്കാന്‍ തയ്യാറായില്ല. തുടര്‍ന്ന് മദ്യത്തിന്റെ ഗന്ധമുണ്ടെന്നും പരിശോധനക്ക് തയ്യാറയില്ലെന്നും ഡോക്ടര്‍ പൊലീസിന് മെഡിക്കല്‍ റിപ്പോര്‍ട്ട് എഴുതി നല്‍കി. മദ്യപിച്ച് അമിത വേഗതയില്‍ കാറോടിച്ചതിന് മ്യൂസിയം പൊലീസ് ബൈജുവിനെതിരെ കേസെടുത്തു. അമിത […]

Kerala kerala

ജനകീയ പ്രതിഷേധം അവസാനിപ്പിച്ചു; കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട കര്‍ഷകന്റെ കുടുംബത്തിന് നഷ്ടപരിഹാരമായി 10 ലക്ഷം ഇന്ന് നല്‍കും; മകന് താല്‍ക്കാലിക ജോലി ഉടന്‍

  • 1st April 2024
  • 0 Comments

പത്തനംതിട്ട: കാട്ടാന ആക്രമണത്തില്‍ കര്‍ഷകന്‍ മരിച്ചതിനെ തുടര്‍ന്ന് ഇന്ന് രാവിലെ മുതല്‍ നാട്ടുകാര്‍ നടത്തിവന്ന ജനകീയ പ്രതിഷേധം അവസാനിപ്പിച്ചു. മരിച്ച ബിജുവിന്റെ കുടുംബത്തിന് ഇന്ന് തന്നെ പത്ത് ലക്ഷം രൂപ കൈമാറും. കളക്ടറും ജനപ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് തീരുമാനമുണ്ടായത്. ചര്‍ച്ചയ്ക്ക് ശേഷം ആന്റോ ആന്റണി എംപിയും വിഷയത്തില്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ‘നഷ്ടപരിഹാര തുകയായ പത്ത് ലക്ഷം ഇന്ന് തന്നെ കുടുംബത്തിന് നല്‍കും. 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന കമ്മിറ്റിയുടെ ശുപാര്‍ശ, കളക്ടര്‍ സര്‍ക്കാരിന് സമര്‍പ്പിക്കും. […]

Local News

ഇരുവൃക്കകളും തകരാറില്‍, ബിജുവിന് വേണം നാടിന്റെ കൈത്താങ്ങ്

  • 11th August 2022
  • 0 Comments

ഇരു വൃക്കകളും തകരാറിലായ യുവാവ് ചികില്‍സാ സഹായം തേടുന്നു. കോഴിക്കോട് കുന്ദമംഗലം സ്വദേശി ബിജു (49) വിനാണ് അടിയന്തരമായി വൃക്ക മാറ്റിവയ്‌ക്കേണ്ടത്. കഴിഞ്ഞ 4 വര്‍ഷമായി വൃക്ക സംബന്ധമായ രോഗങ്ങളെ തുടര്‍ന്ന് ഇദ്ദേഹം ചികിത്സയിലാണ്. ഇപ്പോള്‍ ഡയാലിസിസിലൂടെയാണ് ബിജുവിന്റെ ജീവന്‍ നിലനിര്‍ത്തുന്നത്. മണ്ണാശ്ശേരി കെഎംസിടി കോളേജില്‍ നിന്ന് മാസത്തില്‍ 15 ഓളം ഡയാലിസിസുകള്‍ ബിജുവിന് നടത്തുന്നുണ്ട്. ഇതിനെല്ലാം ഭീമമായ തുകയാണ് ആവശ്യമായി വരുന്നത്. അനുയോജ്യമായ വൃക്ക കണ്ടെത്തി മാറ്റിവയ്ക്കണമെങ്കില്‍ ലക്ഷങ്ങള്‍ വേണം. അടിയന്തരമായി വൃക്ക മാറ്റിവയ്ക്കണമെന്ന് ഡോക്ടര്‍മാര്‍ […]

error: Protected Content !!