സീറ്റില്‍ മാത്രമാണ് കോണ്‍ഗ്രസിന് താത്പര്യം, രാഹുല്‍ പ്രചാരണത്തിനിടെ സുഖവാസത്തിന് പോയി; ആര്‍.ജെ.ഡി

  • 14th November 2020
  • 0 Comments

ബീഹാര്‍ തിരഞ്ഞെടുപ്പില്‍ മഹാസഖ്യത്തിനുണ്ടായ തിരിച്ചടിക്ക് പിന്നാലെ കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തി ആര്‍.ജെ.ഡി നേതാവ് ശിവാനന്ദ് തിവാരി. ബീഹാറിലെ സഖ്യത്തില്‍ ചേരില്ലെന്ന് ഭീഷണിപ്പെടുത്തി 70 സീറ്റുകള്‍ വാങ്ങിയ കോണ്‍ഗ്രസിന് സംസ്ഥാനത്ത് 70 തിരഞ്ഞെടുപ്പ് റാലികള്‍ പോലും നടത്താന്‍ കഴിഞ്ഞില്ലെന്നാണ് തിവാരി കുറ്റപ്പെടുത്തിയത്. ബീഹാറില്‍ തിരഞ്ഞെടുപ്പ് റാലികള്‍ നടക്കുന്നതിനിടെ കോണ്‍ഗ്രസ് നേതാവായ രാഹുല്‍ ഗാന്ധി ഷിംലയിലെ സഹോദരിയുടെ പുതിയ വീട്ടില്‍ അവധി ആഘോഷിക്കാന്‍ പോകുകയായിരുന്നു. രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും രാജകുമാരനെയും രാജകുമാരിയേയും പോലെയാണ് പെരുമാറുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബീഹാര്‍ തിരഞ്ഞെടുപ്പിന്റെ […]

ബീഹാറില്‍ നിതീഷ് മുഖ്യമന്ത്രി, തിങ്കളാഴ്ച്ച സത്യപ്രതിജ്ഞ ചെയ്യും; വകുപ്പ് വിഭജനത്തില്‍ ഉടക്കി ബിജെപിയും ജെഡിയുവും

  • 13th November 2020
  • 0 Comments

ബിഹാറില്‍ നിതീഷ് കുമാര്‍ മുഖ്യമന്ത്രിയായി തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും. ഉപമുഖ്യമന്ത്രി, സ്പീക്കര്‍ തുടങ്ങിയ പദവികള്‍ സംബന്ധിച്ച് എന്‍ഡിഎ കക്ഷികള്‍ തമ്മില്‍ ചര്‍ച്ചകള്‍ നടന്ന് വരികയാണ്. ഹിന്ദുസ്ഥാനി അവാമി മോര്‍ച്ച നേതാവ് ജിതന്‍ റാം മാഞ്ചി മന്ത്രി സ്ഥാനം ഏറ്റെടുക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ആഭ്യന്തരം, റവന്യു അടക്കമുളള പ്രധാനപ്പെട്ട വകുപ്പുകള്‍ക്കൊപ്പം സ്പീക്കര്‍ പദവിയും ബി.ജെ.പി ഏറ്റെടുത്ത് മന്ത്രിസഭ രൂപീകരിക്കാനാണ് നീക്കം. നിതീഷ് കുമാര്‍ തന്നെ മുഖ്യമന്ത്രി ആകുമെന്ന് ബി.ജെ.പി വ്യക്തമാക്കി. എന്നാല്‍ വകുപ്പ് വിഭജനം സംബന്ധിച്ച് അന്തിമ ധാരണ ആയിട്ടില്ല. […]

താന്‍ നാലാമതും മുഖ്യമന്ത്രിയാവുമോ എന്ന കാര്യം എന്‍ഡിഎ പറയട്ടെ എന്ന് നിതീഷ് കുമാര്‍

  • 13th November 2020
  • 0 Comments

ഇക്കഴിഞ്ഞ ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍, മുഖ്യമന്ത്രിയായിരുന്ന നിതീഷ് കുമാറിന്റെ ജനത ദള്‍ യുണൈറ്റഡിന് ചിരാഗ് പാസ്വന്‍ നല്‍കിയ പ്രഹരം വളരെ വലുതായിരുന്നു. പാസ്വാന്റെ ലോക് ജനശക്തി പാര്‍ട്ടിയുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ ബിജെപിയുടേതായിരിക്കുമെന്ന് നിതീഷ് കുമാര്‍ വ്യാഴാഴ്ച്ച പറഞ്ഞു. അതേസമയം മുഖ്യമന്ത്രി ആരായിരിക്കുമെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് തീരുമാനം എന്‍ഡിഎയുടേതായിരിക്കുമെന്നും നിതീഷ് കുമാര്‍ മറുപടി പറഞ്ഞത്. നിതീഷ് കുമാറിന്റെ നേതൃത്വത്തോടും തീരുമാനത്തോടും ഒത്തുപോകുവാന്‍ കഴിയാതായതോടെയായിരുന്നു പതിറ്റാണ്ടുകള്‍ നീണ്ട സഖ്യത്തില്‍ പാസ്വാന് ഒരു ജൂനിയര്‍ സഖ്യമായി മാറേണ്ടി വന്നത്. പാസ്വന്റെ എല്‍ജെപി […]

ബീഹാറില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ എന്‍.ഡി.എയ്ക്കൊപ്പം നിന്നെന്നും വലിയ അട്ടിമറിയാണ് നടന്നതെന്നും തേജസ്വി യാദവ്

  • 12th November 2020
  • 0 Comments

ബീഹാറില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ എന്‍.ഡി.എയ്ക്കൊപ്പം നിന്നെന്നും വലിയ അട്ടിമറിയാണ് നടന്നതെന്നും തേജസ്വി യാദവ്. തപാല്‍ വോട്ട് വീണ്ടും എണ്ണണമെന്ന ആവശ്യം അംഗീകരിച്ചില്ലെന്നും വോട്ടെണ്ണലിലെ ക്രമക്കേടിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കൂട്ടുനിന്നെന്നും തേജസ്വി പറഞ്ഞു. എന്‍.ഡി.എയ്ക്ക് അനുകൂലമായാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിലപാടെടുത്തത്. ജനങ്ങള്‍ മഹാസഖ്യത്തെ അധികാരത്തിലെത്തിക്കാനായി വോട്ടു ചെയ്തു. എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ എന്‍.ഡി.എയ്ക്കൊപ്പം നില്‍ക്കുകയായിരുന്നെന്നും തേജസ്വി പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ റൂള്‍ബുക്കിലെ വോട്ട് കൗണ്ടിങ് റൂളുകള്‍ വാര്‍ത്താ സമ്മേളനത്തില്‍ തേജസ്വി യാദവ് വായിച്ചുകേള്‍പ്പിക്കുകയും ചെയ്തു. മഹാസഖ്യം ബീഹാറില്‍ സര്‍ക്കാരുണ്ടാക്കുമെന്ന് […]

ഇതുവരെ 100 എംപിമാരെ തികയ്ക്കാന്‍ പോലും കഴിഞ്ഞിട്ടില്ല; കോണ്‍ഗ്രസിനെ പരിഹസിച്ച് മോദി

  • 3rd November 2020
  • 0 Comments

ലോക്‌സഭയിലും രാജ്യസഭയിലുമായി ഇതുവരെ 100 എം.പിമാരെ തികയ്ക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ലെന്ന് പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കോണ്‍ഗ്രസ് പ്രസംഗിക്കുന്നതൊന്നും നടപ്പാക്കുന്നില്ല. ഇപ്പോഴും നൂറില്‍ താഴെ അംഗങ്ങള്‍ മാത്രമായി പാര്‍ലമെന്റില്‍ തുടരുന്നത് അതുകൊണ്ടാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ബീഹാര്‍ തെരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ സംസാരിക്കുന്നതിനിടെയാണ് കോണ്‍ഗ്രസിനെ നരേന്ദ്രമോദി പരിഹസിച്ചത്. ഒമ്പത് ബി.ജെ.പി അംഗങ്ങള്‍ തിങ്കളാഴ്ച രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇതോടെ എന്‍.ഡി.എ ആദ്യമായി രാജ്യസഭയില്‍ 100 അംഗങ്ങളെ തികച്ചു. രാജ്യസഭയില്‍ എന്‍.ഡി.എയുടെ അംഗബലം 104 ആണ്. ഭൂരിപക്ഷത്തിന് വേണ്ടത് 124 ആണ്. […]

ഇ.വി.എം തകരാറിലായതിന് പിന്നില്‍ ബി.ജെ.പി സര്‍ക്കാര്‍; 55 ബൂത്തുകളിലെ പോളിങ് റദ്ദാക്കണമെന്ന് ആര്‍.ജെ.ഡി

  • 28th October 2020
  • 0 Comments

ബീഹാര്‍ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടം പുരോഗമിക്കവേ 55 ബൂത്തുകളിലെ പോളിങ് റദ്ദാക്കണമെന്ന് ആവശ്യവുമായി ആര്‍.ജെ.ഡി സ്ഥാനാര്‍ഥി രംഗത്ത്. ജാമുയി നിയമസഭാ മണ്ഡലത്തിലെ ആര്‍.ജെ.ഡി സ്ഥാനാര്‍ഥി വിജയ് പ്രകാശാണ് ആവശ്യവുമായി രംഗത്തെത്തിയത്. ജാമുയിയിലെ ഈ പോളിംഗ് ബൂത്തുകളിലെ ഇവിഎമ്മുകള്‍ മാറ്റിസ്ഥാപിച്ചിട്ടും പ്രവര്‍ത്തിക്കുന്നില്ലെന്ന് വിജയ് പ്രകാശ് പറഞ്ഞു. ഇവിഎമ്മുകള്‍ പ്രവര്‍ത്തിക്കാത്തതിന് ആര്‍ജെഡി സ്ഥാനാര്‍ത്ഥി കേന്ദ്ര സര്‍ക്കാരിനെയും ബിജെപിയെയും കുറ്റപ്പെടുത്തി. മുന്‍ കേന്ദ്രമന്ത്രി ദിഗ്‌വിജയ് സിംഗിന്റെ മകളും മുന്‍ ഷൂട്ടിങ് താരവുമായ ബിജെപി സ്ഥാനാര്‍ത്ഥി ശ്രേയസി സിംഗിനെതിരെയാണ് ആര്‍ജെഡിയുടെ വിജയ് പ്രകാശ് […]

National News

ജീന്‍സും ടീഷര്‍ട്ടും ധരിച്ച്‌ ഇനി ജോലിക്ക് വരണ്ട, സെക്രട്ടേറിയറ്റ് ജീവനക്കാര്‍ക്ക് കര്‍ശന നിര്‍ദേശം

പട്ന: സെക്രട്ടേറിയറ്റ് ജീവനക്കാര്‍ ഇനി മുതല്‍ ജീന്‍സും ടീഷര്‍ട്ടും ധരിച്ച്‌ ജോലിക്ക് വരരുതെന്ന് ബിഹാര്‍ സര്‍ക്കാറിന്റെ ഉത്തരവ്. ലളിതവും അന്തസുള്ളതുമായ വസ്ത്രം മതിയെന്നും ജോലിയുടെ സ്വഭാവവും കാലാവസ്ഥയും അനുസരിച്ച്‌ വസ്ത്രം തെരഞ്ഞെടുക്കാമെന്നും ഉത്തരവില്‍ പറയുന്നു. സംസ്‌കാരത്തിന് ചേരാത്ത രീതിയിലുള്ള വസ്ത്രധാരണം പല ജീവനക്കാരും നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടുവെന്നും ഇത് ഓഫീസുകളുടെ മാന്യതയ്ക്ക് ചേരാത്തതാണെന്ന് ബോധ്യമായതിനാലാണ് ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിച്ചതെന്നും അപ്പര്‍ സെക്രട്ടറി മഹാദേവ് പ്രസാദ് വ്യക്തമാക്കി. എല്ലാവരും ഇളം നിറങ്ങളുള്ള കാഷ്വല്‍ വസ്ത്രങ്ങള്‍ ധരിക്കണമെന്നാണ് നിര്‍ദേശം. റാങ്ക് വ്യത്യാസമില്ലാതെ […]

error: Protected Content !!