കളിച്ചുകൊണ്ടിരിക്കുന്ന കുട്ടികൾക്ക് നേരെ വെടിവെച്ച് ബി.ജെ.പി മന്ത്രിയുടെ മകന്‍ ഓടിച്ചിട്ട് തല്ലി നാട്ടുകാർ
ബിഹാറിൽ മന്ത്രിയുടെ മകന്‍ കുട്ടികള്‍ക്ക് നേരെ വെടിയുതിർത്തെന്ന് ആരോപണം.ചമ്പാരനില്‍ ഇന്നലെയാണ് സംഭവം നടന്നത്.ബിജെപി നേതാവും ബിഹാർ ടൂറിസം മന്ത്രിയുമായ നാരായൺ പ്രസാദിന്റെ മകന്‍ ബബ്‌ലു കുമാർ ആണ് കുട്ടികളെ ഭയപ്പെടുത്താൻ ആകാശത്തേക്ക് വെടിവച്ചത്. വെടിയുതിർത്തെന്ന് ആരോപിച്ച് മന്ത്രിയുടെ മകനെ ഒരു സംഘം ഗ്രാമവാസികൾ മർദിക്കുകയും ചെയ്തു.വെടിയുതിർത്തതായി പറയപ്പെടുന്ന തോക്കും തട്ടിയെടുത്തു.കളിച്ചുകൊണ്ടിരിക്കുന്ന കുട്ടികളെ പേടിപ്പിക്കുന്നതിന് വേണ്ടി ബബ്ലു കുമാര്‍ ആകാശത്തേക്ക് വെടിവെച്ചെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ പിന്നീട് ഇയാള്‍ കുട്ടികള്‍ക്ക് നേരെ തന്നെയും വെടിവെച്ചുവെന്നാണ് പരിക്കേറ്റ കുട്ടിയുടെ ബന്ധുക്കള്‍ ആരോപിക്കുന്നത്. […]