National

ബിഹാറില്‍ വൈദ്യുതാഘാതമേറ്റ് ഒമ്പത് കന്‍വാര്‍ തീര്‍ത്ഥാടകര്‍ മരിച്ചു

  • 5th August 2024
  • 0 Comments

ബിഹാറിലെ വൈശാലി ജില്ലയിലെ ഹാജിപൂര്‍ മേഖലയില്‍ വൈദ്യുതാഘാതമേറ്റ് ഒമ്പത് കന്‍വാര്‍ തീര്‍ത്ഥാടകര്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരുക്ക്. രവികുമാര്‍, രാജ കുമാര്‍, നവീന്‍ കുമാര്‍, അമ്രേഷ് കുമാര്‍, അശോക് കുമാര്‍, ചന്ദന്‍ കുമാര്‍, കാലുകുമാര്‍, ആശിഷ് കുമാര്‍ എന്നിവരാണ് മരിച്ചത്. മരിച്ചവരില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരാളും ഉള്‍പ്പെടുന്നു. തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനത്തിലേക്ക് ഹൈ ടെന്‍ഷന്‍ കേബിള്‍ പൊട്ടി വീണാണ് അപകടമുണ്ടായത്. ഇന്‍ഡസ്ട്രിയല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സുല്‍ത്താന്‍പൂര്‍ ഗ്രാമത്തില്‍വെച്ചായിരുന്നു സംഭവം. ജെതുയി നിസാമത്ത് ഗ്രാമത്തില്‍ നിന്നുള്ള കന്‍വാര്‍ തീര്‍ഥാടകര്‍ […]

National News

മാധ്യമ പ്രവർത്തകനെ വീട്ടിൽ കയറി വെടി വെച്ച് കൊന്നു

  • 18th August 2023
  • 0 Comments

ബിഹാറിൽ മാധ്യമ പ്രവർത്തകനെ വീട്ടിൽക്കയറി വെടി വെച്ചുക്കൊന്നു . ഇന്ന് പുലർച്ചെ ആരാരിയ ജില്ലയിലാണ് സംഭവം നടന്നത്.റാണിഗഞ്ച് സ്വദേശി വിമൽ കുമാർ യാദവ് എന്നയാളാണ് കൊല്ലപ്പെട്ടത്. വീട്ടിൽ അതിക്രമിച്ച് കയറിയ അജ്ഞാതർ യാദവിൻ്റെ നെഞ്ചിൽ വെടിയുതിർക്കുകയായിരുന്നു. മാധ്യമപ്രവർത്തകൻ സംഭവസ്ഥലത്ത് തന്നെ മരിച്ചു. സംഭവത്തിന് പിന്നാലെ സ്ഥലത്ത് പ്രതിഷേധം അരങ്ങേറി. നിലവിൽ സ്ഥലത്ത് വൻ പൊലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്. എസ്പി മുതൽ പ്രാദേശിക ജനപ്രതിനിധികൾ വരെ സ്ഥലത്തെത്തി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Kerala News

അഞ്ചു വയസുകാരിയുടെ കൊലപാതകം; അന്വേഷണ സംഘം ബിഹാറിലേക്ക്

  • 30th July 2023
  • 0 Comments

ആലുവയിലെ അഞ്ചു വയസുകാരിയുടെ കൊലപാതകത്തിൽ അന്വേഷണം ബിഹാറിലേക്ക് വ്യാപിപിച്ച് ഉദ്യോഗസ്ഥർ. പ്രതി അസഫാക്ക് ആലത്തിൻ്റെ പശ്ചാത്തലം അറിയുന്നതിനായി അന്വേഷണ സംഘത്തിലെ മൂന്ന് പേർ ബിഹാറിലേക്ക് പുറപ്പെടും.പ്രതിക്കെതിരെ കൊലപാതകം, പോക്സോ, തട്ടിക്കൊണ്ടുപോകൽ, ബലാത്സംഗം എന്നീ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. അതേ സമയം, കൊല്ലപ്പെട്ട കുഞ്ഞിന്റെ സംസ്കാര ചടങ്ങുകൾ കീഴ്മാട് ശ്മാശാനത്തിൽ നടന്നു. കുഞ്ഞിന് ആദരാഞ്ജലി അർപ്പിക്കാൻ ആയിരങ്ങളാണ് എത്തിയത്. തായിക്കാട്ടുകര എൽപി സ്‌കൂളിലെ ചാന്ദ്നി പഠിച്ച ക്ലാസിൽ പൊതു ദർശനത്തിന് വെച്ച ഭൗതീക ശരീരത്തിൽ പ്രദേശവാസികളും ,സഹപാഠികളും, സഹപാഠികളുടെ അമ്മമാരും, […]

National News

ബിഹാറിൽ പത്ത് വയസുകാരൻ ബാങ്കിൽ നിന്ന് ഒരു ലക്ഷം രൂപ മോഷ്ടിച്ചു ; കേസ് എടുത്ത് പോലീസ്

  • 25th July 2023
  • 0 Comments

പത്തുവയസ്സുകാരൻ ബാങ്ക് കൊള്ളയടിച്ചു.ബിഹാറിലെ ബക്‌സർ ജില്ലയിലെ ബാങ്കിലെ കൗണ്ടറിൽ നിന്ന് ഒരു ലക്ഷം രൂപ തട്ടിയെടുത്ത ശേഷം കുട്ടി ഓടി രക്ഷപ്പെടുകയായിരുന്നു . സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബക്‌സർ ജില്ലയിലെ ടൗൺ പൊലീസ് സ്‌റ്റേഷൻ പരിധിയിലുള്ള പഞ്ചാബ് നാഷണൽ ബാങ്കിൽ തിങ്കളാഴ്ചയായിരുന്നു സംഭവം. ഒരു സ്‌ത്രീയ്‌ക്കൊപ്പമാണ് കുട്ടി ബാങ്കിൽ എത്തിയതെന്ന് അധികൃതർ പറഞ്ഞു. ഉച്ചയ്ക്ക് 12.45 ഓടെ സഹപ്രവർത്തകനോട് സംസാരിക്കാൻ കാഷ്യർ എഴുന്നേറ്റ തക്കം നോക്കിയായിരുന്നു കവർച്ച. കാഷ്യർ എഴുന്നേറ്റയുടൻ, കുട്ടി കൗണ്ടറിൽ നിന്ന് ഒരു […]

National

രണ്ട് കിലോമീറ്റർ നീളമുള്ള റെയിൽവേ ട്രാക്ക് മോഷണം പോയി; സംഭവം ബീഹാറിൽ

  • 7th February 2023
  • 0 Comments

രണ്ട് കിലോമീറ്റർ നീളമുള്ള റെയിൽവേ ട്രാക്ക് മോഷണം പോയി. സംഭവം നടന്നത് ബീഹാറിലെ സമസ്തിപൂർ ജില്ലയിൽ. മോഷണത്തിന് പിന്നിൽ ആരാണെന്ന് വ്യക്തമായിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് ആർ.പി.എഫ് ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്തു. ഇവരുടെ അറിവോടെയാണ് മോഷണം നടന്നതെന്നാണ് റെയിൽവേ അധികൃതരുടെ നിഗമനം. റെയിൽവേ ട്രാക്കുകൾ കാണാതായതിന് ഉത്തരവാദികൾ അജ്ഞാതരായ കള്ളന്മാരാണെന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. റെയിവേയുടെ ഉടമസ്ഥതയിലുള്ള സാധനങ്ങൾ മോഷ്ടിക്കുന്നത് ബിഹാറിൽ നിത്യസംഭവമാണ്. പക്ഷേ, രണ്ട് കിലോമീറ്ററോളം ട്രാക്ക് മോഷണം പോകുന്നത് ആദ്യമായാണ്. സംഭവത്തിൽ ആർ.പി.എഫ് കേസ് […]

National News

ബിഹാറില്‍ മഹാസഖ്യസര്‍ക്കാര്‍;നിതീഷ് മുഖ്യമന്ത്രി, തേജസ്വി ഉപമുഖ്യമന്ത്രി,സത്യപ്രതിജ്ഞ ചെയ്തു

  • 10th August 2022
  • 0 Comments

നിതീഷ് കുമാർ ബിഹാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. എട്ടാം തവണയാണ് മുഖ്യമന്ത്രിയായി നിതീഷ് കുമാർ സത്യപ്രതിജ്ഞ ചെയ്യുന്നത്. ആർജെഡി നേതാവ് തേജസ്വി യാദവ് ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു.ഗവര്‍ണര്‍ ഫഗു ചൗഹാന്‍ ഇരുവര്‍ക്കും സത്യവാചകം ചൊല്ലിക്കൊടുത്തു. കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും ചേര്‍ന്നതാണ് മഹാസഖ്യം. മറ്റ് മന്ത്രിമാർ ആരും ഇന്ന് സത്യപ്രതിജ്ഞ ചെയ്തില്ല.പട്‌നയിലെ രാജ്ഭവനിൽ വച്ചായിരുന്നു സത്യപ്രതിജ്ഞ. സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി നിതീഷ് കുമാർ ആർജെഡി മേധാവി ലാലു പ്രസാദ് യാദവിനെ ഫോണിൽ വിളിച്ചു. നിതീഷിന്റെ നീക്കത്തെ ലാലു അഭിനന്ദിച്ചു. ഇന്നലെ രാവിലെ […]

National News

ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാജിവെച്ചു

  • 9th August 2022
  • 0 Comments

ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാജിവെച്ചു. ഗവർണറെ കണ്ട് നിതീഷ് രാജിക്കത്ത് കൈമാറി. നിതീഷിന് ആര്‍ജെഡിയും കോണ്‍ഗ്രസും പിന്തുണ അറിയിച്ച് കത്ത് കൈമാറിയിട്ടുണ്ട്.ആർജെ‍ഡിയുടെ പിന്തുണക്കത്തും അദ്ദേഹം ഗവർണർക്കു കൈമാറി. ഇനി ആർജെഡി നേതാവ് തേജസ്വി യാദവിനൊപ്പം വീണ്ടും സർക്കാർ രൂപീകരിക്കാൻ അവകാശവാദവുമായി നിതീഷ് കുമാർ വീണ്ടും ഗവർണറെ കാണുമെന്നാണ് റിപ്പോർട്ട്.ജെഡിയു – ബിജെപി സഖ്യത്തിലെ അതൃപ്തിക്കൊടുവിലാണ് സര്‍ക്കാരിനെ തന്നെ വീഴ്ത്തി നിതീഷ് പുറത്തേക്ക് പോകുന്നത്. നിതീഷ് കുമാര്‍ ബിഹാറിന്റെ കാവല്‍ മുഖ്യമന്ത്രിയായി തുടരും. ബിഹാറില്‍ ആര്‍ജെഡിക്ക് 80 […]

National News

‘പോപ്പുലര്‍ ഫ്രണ്ട് ക്യാമ്പുകള്‍ ആര്‍എസ്എസ് ശാഖ പോലെ’; ബിഹാര്‍ പൊലീസ് ഉദ്യോഗസ്ഥന്റെ പരാമര്‍ശം വിവാദത്തില്‍

  • 15th July 2022
  • 0 Comments

ആര്‍എസ്എസിനെയും പോപ്പുലര്‍ ഫ്രണ്ടിനെയും താരതമ്യപ്പെടുത്തി ബിഹാര്‍ പൊലീസ് ഉദ്യോഗസ്ഥന്‍ നടത്തിയ പ്രസ്താവന വിവാദമായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിനിടെ ആക്രമണം നടത്താന്‍ പദ്ധതിയിട്ട ഭീകരസംഘത്തെക്കുറിച്ചു വിശദീകരിക്കുന്നതിനിടയിലാണ് പട്നയിലെ സീനിയര്‍ പോലീസ് സൂപ്രണ്ട് (എസ്എസ്പി) മാനവ്ജിത് സിംഗ് ധില്ലനാണ് വിവാദ പരാമര്‍ശം നടത്തിയത്. സംഭവത്തില്‍ പോപ്പുലര്‍ ഫ്രണ്ടിനെയും ആര്‍എസ്എസിനെയും താരതമ്യപ്പെടുത്തിയതിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി നേതൃത്വം രംഗത്തെത്തി.സംഭവത്തില്‍ 48 മണിക്കൂറിനുള്ളില്‍ വിശദീകരണം നല്‍കാന്‍ മാനവ്ജിത് സിംഗ് ധില്ലനോട് ആവശ്യപ്പെട്ട് ബിഹാര്‍ ഡിജിപി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. ”ആര്‍എസ്എസ് […]

Kerala News

വിവാഹിതരായെന്ന് ബിഹാര്‍ സ്വദേശിനി, ഇല്ലെന്ന് ബിനോയ് കോടിയേരി; തര്‍ക്കം; കേസ് മാറ്റിവച്ചു

  • 14th July 2022
  • 0 Comments

പീഡനക്കേസ് ഒത്തുതീര്‍പ്പാക്കണമെന്ന് ആവശ്യപ്പെട്ട് ബിനോയ് കോടിയേരിയും ബിഹാര്‍ സ്വദേശിയായ യുവതിയും നല്‍കിയ അപേക്ഷ പരിഗണിക്കുന്നത് ബോംബെ ഹൈക്കോടതി നീട്ടിവച്ചു. ബിനോയിയുടെ അഭിഭാഷകന്‍ ഹാജരാകാതിരുന്നതോടെയാണ് കേസ് പരിഗണിക്കുന്നത് ബോംബെ ഹൈക്കോടതി നീട്ടി വച്ചത്. കഴിഞ്ഞദിവസം കേസ് പരിഗണിച്ചപ്പോള്‍ വിവാഹിതരാണോ എന്ന ചോദ്യത്തിനു യുവതി അതെ എന്നും ബിനോയ് അല്ല എന്നുമാണു മറുപടി നല്‍കിയത്. കുട്ടിയുടെ ഭാവിയെക്കുറിച്ചു ചോദിച്ചപ്പോഴും വ്യക്തമായ ഉത്തരമുണ്ടായില്ല. ഇന്നലെ വിശദവും കൃത്യവുമായ മറുപടി സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെടുകയായിരുന്നു. ഇന്നലെ ഇത് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശിച്ചത്. എന്നാല്‍ ഇരുകൂട്ടരും […]

National News

ബിഹാറില്‍ നാല് എഐഎംഐഎം എംഎല്‍എമാര്‍ ആര്‍ജെഡിയില്‍ ചേര്‍ന്നു

  • 29th June 2022
  • 0 Comments

ബിഹാറിലും രാഷ്ട്രീയ കൂറുമാറ്റം. അസദുദ്ദീന്‍ ഉവൈസിയുടെ എഐഎംഐഎമ്മിന്റെ ബിഹാറിലെ അഞ്ച് എംഎല്‍എമാരില്‍ നാലു പേരും ആര്‍ജെഡിയില്‍ ചേര്‍ന്നു. ആകെയുള്ള അഞ്ച് എംഎല്‍എമാരില്‍ നാല് പേരും ലാലുപ്രസാദ് യാദവിന്റെ പാര്‍ട്ടിയില്‍ ചേര്‍ന്നതോടെ ഒവൈസിയുടെ പാര്‍ട്ടിക്ക് ബിഹാറില്‍ അവേശേഷിക്കുന്നത് ഒരു എംഎല്‍എ മാത്രമായി. എഐഎംഐഎം എംഎല്‍എമാരായ ഷാനവാസ്, ഇസ്ഹാര്‍, അഞ്ജര്‍ നയനി, സയ്യിദ് റുകുനുദ്ദീന്‍ എന്നിവരാണ് പ്രതിപക്ഷ നേതാവും ആര്‍ജെഡി മേധാവിയുമായ തേജസ്വി യാദവില്‍ നിന്ന് അംഗത്വം സ്വീകരിച്ചത്. എഐഎംഐഎമ്മില്‍ ഇനി അവശേഷിക്കുന്ന ഒരു എംഎല്‍എ അക്തറുല്‍ ഇമാം പാര്‍ട്ടി […]

error: Protected Content !!