വന്യമൃഗങ്ങളെ നേരിടാന്‍ സംസ്ഥാനങ്ങള്‍ക്കും അവകാശമുണ്ട്; കൊല്ലപ്പെടുന്നവരുടെ ആശ്രിതര്‍ക്ക് കൊടുക്കുന്ന 10 ലക്ഷം കേന്ദ്ര വിഹിതം: ഭൂപേന്ദ്ര യാദവ്
കല്‍പറ്റ: വന്യമൃഗങ്ങളെ നേരിടാന്‍ സംസ്ഥാനങ്ങള്‍ക്കും അവകാശമുണ്ടെന്ന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി ഭൂപേന്ദര്‍ യാദവ്. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് അതിന് അധികാരമുണ്ടെന്നും മന്ത്രി വ്യക്തമാക്കി. വന്യജീവി ആക്രമണങ്ങളില്‍ കൊല്ലപ്പെടുന്നവര്‍ക്ക് 10 ലക്ഷം രൂപയാണ് നല്‍കുന്നത്. ഈ തുക മുഴുവന്‍ കേന്ദ്ര വിഹിതമാണ്. സംസ്ഥാനങ്ങള്‍ വേണമെങ്കില്‍ തുക വര്‍ധിപ്പിക്കാമെന്നും ഭൂപേന്ദര്‍ യാദവ് പറഞ്ഞു. വയനാട്ടില്‍ വന്യമൃഗ ആക്രമണത്തില്‍ കൊല്ലപ്പെട്ട സംഭവത്തെ കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു കേന്ദ്ര മന്ത്രി. വന്യജീവി ആക്രമണം സംബന്ധിച്ച് ചൊവ്വാഴ്ച ഡല്‍ഹിയില്‍ നടന്ന ഉന്നതതല യോഗത്തിനു […]