ഭീമാ കൊറേഗാവ് കേസ് ഫാദർ സ്റ്റാൻ സ്വാമിയെ എൻഐഎ അറസ്റ്റ് ചെയ്തു
ഭീമാ കൊറേഗാവ് കലാപക്കേസുമായി ബന്ധപ്പെട്ട് 83-കാരനായ ഫാദർ സ്റ്റാൻ സ്വാമിയെ എൻഐഎ അറസ്റ്റ് ചെയ്തു. ഭീമാ കൊറേഗാവ് കേസിൽ അറസ്റ്റിലാകുന്ന 16 -മത്തെ ആളാണ് സ്റ്റാൻ സ്വാമി. ഭീകരവാദ കേസുമായി ബന്ധപ്പെട്ട് ഇന്ത്യയിൽ അറസ്റ്റിലാകുന്ന ഏറ്റവും പ്രായം കൂടിയ ആളാണ് ഫാദർ സ്റ്റാൻ സ്വാമി. ജാർഖണ്ഡിലെ ആദിവാസി ഗോത്രവിഭാഗങ്ങൾക്കിടെയിൽ പ്രവർത്തിക്കുന്ന സ്വാമിയെ റാഞ്ചിയിലെ വീട്ടിലെത്തിയാണ് ഡൽഹിയിൽ നിന്നുള്ള എൻഐഎ ടീം അറസ്റ്റ് ചെയ്തത്. ഗോത്രവിഭാഗങ്ങളുടെ അവകാശത്തിനായി പോരാടുന്ന സ്വാമിയുടെ ശബ്ദമില്ലാതാക്കാനാണ് മോദി സർക്കാർ ശ്രമിക്കുന്നതെന്നും അത് മൈനിംഗ് […]
