National News

കോവാക്സിൻ കോവിഡിനെതിരേ 77.8 ശതമാനം ഫലപ്രദം-പഠനം;ഡെല്‍റ്റയെ പ്രതിരോധിക്കും

  • 12th November 2021
  • 0 Comments

ഭാരത് ബയോടെക് വികസിപ്പിച്ച ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച കോവാക്‌സിന് 77.8 ശതമാനം ഫലപ്രാപ്തിയെന്ന് ശാസ്ത്ര മാസിക ലാന്‍സെറ്റിന്റെ വിദഗ്ധസമിതി സ്ഥിരീകരിച്ചതായി ഭാരത് ബയോടെക്് അറിയിച്ചു. കൊറോണ വൈറസിന്റെ ഡെല്‍റ്റ വകഭേദത്തിനെതിരെ 65.2 ശതമാനം ഫലപ്രാപ്തിയാണ് കോവാക്‌സിനുള്ളത്. ഡെല്‍റ്റയ്‌ക്കെതിരെ ക്ലിനിക്കല്‍ പരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലുള്ള ഡേറ്റ ആദ്യമായി അവതരിപ്പിച്ചത് കോവാക്‌സിനാണെന്നും ഭാരത് ബയോടെക്ക് അറിയിച്ചു. നവംബര്‍ 2020- മെയ് 2021 കാലയളവിനുള്ളില്‍ 18-97 വയസ്സ് പ്രായമുള്ള കാല്‍ ലക്ഷത്തോളം ആളുകളില്‍ നടത്തിയ വാക്‌സിന്‍ പരീക്ഷണത്തില്‍ വാക്‌സിന്‍ ഉപയോഗിച്ചതിലൂടെയുള്ള മരണമോ പ്രതികൂല […]

National News

കോവിഡ് വാക്‌സിൻ മൂന്നാം ഘട്ട പരീക്ഷണം ഫെബ്രുവരിയിൽ പൂർത്തിയാകും;ഭാരത് ബയോടെക്ക്

  • 15th January 2021
  • 0 Comments

ഭാരത് ബയോടെക്ക് വികസിപ്പിച്ചെടുത്ത കൊവിഡ് പ്രതിരോധ വാക്സിനായ കൊവാക്സിൻ്റെ മൂന്നാം ഘട്ട പരീക്ഷണം ഫെബ്രുവരിയിൽ പൂർത്തിയാകുമെന്ന് ഭാരത് ബയോടെക്. വാക്സിനേഷൻ സ്വീകരിച്ചാൽ യാതൊരു തരത്തിലുള്ള തിരിച്ചടിയുണ്ടാവില്ലെന്നും പരീക്ഷണത്തിൽ വാക്സിൻ സ്വീകരിച്ച ആർക്കും തന്നെ പാർശ്വഫലങ്ങളൊന്നുമുണ്ടായിട്ടില്ലെന്നും ഭാരത് ബയോടെക്ക് വ്യക്തമാക്കി. ഹൈദരാബാദ് ആസ്ഥനമായി പ്രവർത്തിക്കുന്ന ഭാരത് ബയോടെക്ക് ഐസിഎംആർ, പൂണെ എൻഐവി എന്നീ കേന്ദ്രസർക്കാർ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് കൊവാക്സിൻ വികസിപ്പിച്ചെടുത്തത്.206 രൂപയ്ക്കാണ് കൊവാക്സിൻ കേന്ദ്രസർക്കാർ വാങ്ങുന്നത്. പൂർണമായും തദ്ദേശീയമായി നിർമ്മിച്ച കൊവാക്സിൻ മൂന്നാം ഘട്ട പരീക്ഷണം പൂർത്തിയാക്കിയതിന് പിന്നാലെ […]

National News

ആദ്യം മൂന്നാംഘട്ട പരീക്ഷണം നടത്തിയത് കോവാക്‌സിന്‍; ആരോപണങ്ങള്‍ക്ക് മറുപടിയുമായി ഭാരത് ബയോ ടെക്

  • 3rd January 2021
  • 0 Comments

കോവാക്‌സിന്‍ വിതരണത്തിനെതിരെ ആരോപണവുമായി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തുവന്ന സാഹചര്യത്തില്‍ മറുപടിയുമായി ഭാരത് ബയോ ടെക്. ആദ്യം മൂന്നാംഘട്ട പരീക്ഷണം നടത്തിയത് കോവാക്‌സിനാണെന്നും സുരക്ഷയും രോഗപ്രതിരോധ ഫലങ്ങളും ഉറപ്പ് വരുത്തിയിട്ടുണ്ടെന്നും ഭാരത് ബയോ ടെക് പറഞ്ഞു. മൂന്നാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ നവംബര്‍ പകുതിയോടെ ആരംഭിച്ചിരുന്നു. ഒന്ന്, രണ്ട് ഘട്ടങ്ങളില്‍ ആയിരത്തിലധികം വിഷയങ്ങളില്‍ വിലയിരുത്തി. അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ എല്ലാം കോവാക്‌സിന്‍ പാലിക്കുന്നതായും ഭാരത് ബയോടെക് വ്യക്തമാക്കി. ഇന്ത്യയുടെ ശാസ്ത്രരംഗത്തെ നാഴികക്കല്ലാണ് ഭാരത് ബയോടെക്കിന്റെ കോവാക്‌സിന്‍. ഐസിഎംആര്‍, എന്‍ഐവി, ഭാരത് […]

കോവാക്‌സിൻ അടുത്ത വർഷം ഫെബ്രുവരിയോടെ വിതരണത്തിനെത്തുമെന്ന് റിപ്പോർട്ട്

കേന്ദ്ര സർക്കാറിന്റെ പിന്തുണയോടെ ഭാരത് ബയോടെക് വികസിപ്പിക്കുന്ന കൊവിഡ് പ്രതിരോധ മരുന്നായ കോവാക്‌സിൻ അടുത്ത വർഷം ഫെബ്രുവരിയോടെ വിതരണത്തിനെത്തുമെന്ന് റിപ്പോർട്ട്. വാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണത്തിൽ മികച്ച ഫലം നൽകുന്നതെന്ന തെളിഞ്ഞതിനെ തുടർന്നാണ് വാക്‌സിൻ എത്രയും വേഗം ആളുകളിലേക്ക് എത്തിക്കാൻ ശ്രമിക്കുന്നത്.വർഷം രണ്ടാംപാദത്തോടെ മാത്രമേ വക്‌സിൻ ലഭ്യമാകുവെന്നായിരുന്നു മുൻപുള്ള റിപ്പോർട്ടുകൾ . വാക്‌സിന്റെ അവസാനഘട്ട പരീക്ഷണം ഈ മാസം ആരംഭിച്ചിട്ടുണ്ട്. നിലവിലുള്ള പഠനങ്ങൾ അനുസരിച്ച് വാക്‌സിൻ സുരക്ഷിതവും ഫലപ്രദവുമാണെന്നാണ് റിപ്പോർട്ടെന്ന് മുതിർന്ന ശാസ്ത്രജ്ഞൻ അറിയിച്ചതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് […]

error: Protected Content !!