National News

മാർച്ച് 26ന് ഭാരത് ബന്ദിന് ആഹ്വാനവുമായി കര്‍ഷകര്‍

  • 11th March 2021
  • 0 Comments

കേന്ദ്രത്തിന്‍റെ കാർഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കർഷകർ മാർച്ച് 26ന് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തു. ബന്ദ് ആസൂത്രണം ചെയ്യാന്‍ ട്രേഡ് യൂണിയനുകളും മറ്റ് ബഹുജന സംഘടനകളുമായി കൂടിയാലോചന നടത്തുമെന്ന് സംയുക്ത കിസാൻ മോർച്ച അറിയിച്ചു. മാർച്ച് 28ന് കർഷക വിരുദ്ധ നിയമങ്ങൾ കത്തിക്കുമെന്നും കർഷക സംഘടനകൾ വ്യക്തമാക്കി. കര്‍ഷക സമരം 100 ദിവസം പിന്നിടുന്ന മാർച്ച് 15ന് കോർപറേറ്റ് വിരുദ്ധ ദിനമായി ആചരിക്കും. ഭഗത് സിങ് രക്തസാക്ഷി ദിനമായ മാർച്ച് 23ന് ഡൽഹി അതിർത്തികളിൽ രാജ്യത്തിന്റെ വിവിധ […]

കർഷക സംഘടനകൾ ആഹ്വാനം ചെയ്ത ഭാരത് ബന്ദ് സമാധാനപരം

  • 8th December 2020
  • 0 Comments

കർഷക സംഘടനകൾ ആഹ്വാനം ചെയ്ത ഭാരത് ബന്ദ് സമാധാനപരം. കോൺഗ്രസും ഇടത് സംഘടനകളും അടക്കം 24 രാഷ്ട്രീയ പാർട്ടികളുടെ പിന്തുണയാണ് ബന്ദിന് ലഭിച്ചത് ഡൽഹിയിൽ ആസാദ്പുർ അടക്കം മണ്ഡികൾ അടച്ചിട്ടു. ഒഡിഷയിലും മഹാരാഷ്ട്രയിലും കർഷകർ ട്രെയിൻ തടഞ്ഞു. ഭുവനേശ്വർ റെയിൽവേ സ്റ്റേഷൻ ഇടത് പാർട്ടികൾ ഉപരോധിച്ചു. ആന്ധ്രയിലെ വിജയവാഡയിലും പാർവ്വതിപുരത്തും കർഷകർ ശക്തിപ്രകടനം നടത്തി. കൊൽക്കത്തയിൽ ഇടത് പാർട്ടികൾ ട്രെയിൻ തടഞ്ഞു. കർണാടകയിൽ കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ വിധാൻസൗധയ്ക്ക് മുന്നിൽ പ്രതിഷേധ പ്രകടനം നടത്തി. പുതുച്ചേരിയിൽ ബന്ദ് പൂർണമാണ്. […]

ചൊവ്വാഴ്ച നടക്കുന്ന ഭാരത് ബന്ദിന് കോൺഗ്രസ്സിന്റെ പിന്തുണ

  • 6th December 2020
  • 0 Comments

കാർഷിക നിയമങ്ങളിൽ പ്രതിക്ഷേധിച്ച് ചൊവ്വാഴ്ച കർഷക സംഘടനകൾ ആഹ്വാനം ചെയ്ത ഭാരത് ബന്ദിന് കോൺഗ്രസിന്‍റെ പിന്തുണ. പാർട്ടി ഓഫിസുകൾ തോറും പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും. പ്രതിഷേധങ്ങൾ സമാധാനപരമായിരിക്കുമെന്നും കർഷകർക്ക് രാഹുൽ ഗാന്ധി നൽകുന്ന പിന്തുണ ശക്തിപ്പെടുത്തുന്ന ഘട്ടമാണിതെന്നും കോൺഗ്രസ് വക്താവ് പവൻ ഖേര പറഞ്ഞു. കർഷകദ്രോഹപരമായ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തത്. ഡൽഹി അതിർത്തികളിൽ കർഷകർ നടത്തുന്ന പ്രക്ഷോഭം 11ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ഇന്നലെ നടന്ന അഞ്ചാംവട്ട ചർച്ചയും പരാജയപ്പെട്ടതോടെ സമരം ശക്തമാക്കാനൊരുങ്ങുകയാണ് […]

error: Protected Content !!