ജി20 ഉച്ചകോടിയിൽ ഇന്ത്യയില്ല;നരേന്ദ്രമോദിയുടെ ഇരിപ്പിടത്തിന് മുന്നിലെ ഡെസ്ക് പ്ലേറ്റിൽ ഭാരത്
രാജ്യത്തിന്റെ പേര് ഇന്ത്യ എന്നൊഴിവാക്കി ഭാരത് എന്നാക്കി മാറ്റാൻ കേന്ദ്ര സർക്കാർ നീക്കം നടത്തുന്നുണ്ടെന്ന് റിപ്പോർട്ടുകൾക്കിടെ, ചർച്ചയായി ജി20 ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇരിപ്പിടത്തിന് മുന്നിലെ ഡെസ്ക് പ്ലേറ്റ് . പ്രഗതി മൈതാനത്തെ ഭാരത് മണ്ഡപത്തിൽ ലോകനേതാക്കളുടെ സാന്നിധ്യത്തിൽ നടന്ന ഉദ്ഘാടനത്തിലാണ് മോദിയുടെ ഇരിപ്പിടത്തിൽ ജി20 ലോഗോയുള്ള ബോർഡിൽ ‘ഭാരത്’ എന്നെഴുതിയത് സ്ഥാപിച്ചത്. ജി20 ഉച്ചകോടിക്കെത്തുന്ന രാഷ്ട്രനേതാക്കൾക്ക് രാഷ്ട്രപതി നൽകുന്ന വിരുന്നിനുള്ള ക്ഷണക്കത്തിൽ ‘പ്രസിഡന്റ് ഓഫ് ഭാരത്’ എന്നു പ്രയോഗിച്ചത് വലിയ വിവാദത്തിന് തുടക്കമിട്ടിരുന്നു. മുന്നണിക്ക് ‘ഇന്ത്യ’യെന്നു […]


