National News

ഭാരത് ജോഡോ യാത്രയ്ക്ക് കെജിഎഫിലെ ഗാനങ്ങള്‍;രാഹുല്‍ ഗാന്ധിക്കെതിരെ കേസ്

  • 5th November 2022
  • 0 Comments

അനുമതിയില്ലാതെ ഭാരത് ജോഡോ യാത്രയുടെ ഭാഗമായി കെജിഎഫ് 2 ലെ ഗാനങ്ങള്‍ പയോഗിച്ചെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ കേസ്.ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എംആര്‍ടി മ്യൂസിക്കാണ് രാഹുലിനും എഐസിസി ജനറല്‍ സെക്രട്ടറി ജയറാം രമേശിനും പാര്‍ട്ടിയുടെ സാമൂഹികമാധ്യമ വിഭാഗത്തിന്റെ ചുമതലയുള്ള സുപ്രിയ ശ്രീനേതിനുമെതിരെ പരാതി നല്‍കിയിരിക്കുന്നത്.പകര്‍പ്പവകാശ നിയമ ലംഘനം ചൂണ്ടിക്കാട്ടിയാണ് പരാതി.നിയമവിരുദ്ധമായി ഡൗണ്‍ലോഡ് ചെയ്ത് ദൃശ്യങ്ങളുമായി കൂട്ടിച്ചേര്‍ത്ത്, ഗാനങ്ങള്‍ പാര്‍ട്ടിയുടേതാണെന്ന് തോന്നിക്കുന്ന രീതിയിലാണ് പ്രചരിപ്പിച്ചതെന്ന് എം.ആര്‍.ടി. മ്യൂസിക്കിന്റെ അഭിഭാഷകന്‍ പറഞ്ഞു. പ്രചരിപ്പിച്ച ദൃശ്യങ്ങളില്‍ ഭാരത് ജോഡോ […]

Kerala News

രാഹുൽ ഗാന്ധിയുടെ യാത്ര സി.പി.എമ്മിന് എതിരല്ല;ഗവര്‍ണര്‍-മുഖ്യമന്ത്രി വാക്‌പോരില്‍ പ്രതിപക്ഷം പങ്കാളിയല്ലെന്നും വി ഡി

  • 17th September 2022
  • 0 Comments

ഭാരത് ജോഡോ യാത്രയെ കുറിച്ച് സി.പി.എം കേന്ദ്ര സംസ്ഥാന നേതൃത്വങ്ങൾ വ്യത്യസ്ത അഭിപ്രായമാണ് പറയുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. രാഹുൽ ഗാന്ധിയുടെ യാത്ര സി.പി.എമ്മിന് എതിരല്ല. വർഗീയതക്കും ഫാസിസത്തിനും എതിരെയാണ് കോൺഗ്രസ് പദയാത്ര. സംഘ പരിവാറിനെതിരെ ഞങ്ങൾ സംസാരിക്കുമ്പോൾ കേരളത്തിലെ CPM നേതൃത്വം അസ്വസ്ഥമാകുന്നത് എന്തിനാണ് ? കോൺഗ്രസിന്റെ ജാഥ ഏത് സംസ്ഥാനത്ത് എത്ര ദിവസം പോകണമെന്ന് തീരുമാനിക്കുന്നത് എ.കെ.ജി സെന്ററിൽ നിന്നോ എ.കെ.ജി ഭവനിൽ നിന്നോ അല്ലെന്നും വി ഡി സതീശൻ പറഞ്ഞു.സർക്കാർ […]

Kerala News

ഭാരത് ജോഡോ യാത്രയ്ക്കിടെ വീണ്ടും പോക്കറ്റടി;മോഷണം പോയത് ആലപ്പുഴ ഡിസിസി പ്രസിഡന്റ് കവറിലിട്ട് സൂക്ഷിച്ച പണം

  • 17th September 2022
  • 0 Comments

കോണ്‍ഗ്രസിന്റെ ഭാരത് ജോഡോ യാത്രയ്ക്കിടെ വീണ്ടും പോക്കറ്റടി. ആലപ്പുഴ ഡിസിസി പ്രസിഡന്റ് ബാബു പ്രസാദിന്റെ കൈവശമുണ്ടായിരുന്ന 5000 രൂപ നഷ്ടമായി.പോക്കറ്റിൽ കവറിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു പണം. കൃഷ്ണപുരത്തെ സ്വീകരണത്തിനിടെയായിരുന്നു സംഭവം. ഭാരത് ജോഡോ യാത്രയ്ക്കിടെ ഇത്തരത്തിൽ സമാനമായ സംഭവം നേരത്തേയും ഉണ്ടായിരുന്നു. രാഹുല്‍ ഗാന്ധിയെ കാണാന്‍ കാത്തു നിന്നവരുടെ പണം നാലംഗ സംഘം കവര്‍ന്നിരുന്നു. ജോഡോ യാത്ര കടന്നു പോയ കരമന, തമ്പാനൂര്‍ എന്നിവിടങ്ങളിലെല്ലാം പലരുടെയും പേഴ്സും പണവും നഷ്ടപ്പെട്ടതായി പരാതി വന്നിട്ടുണ്ട്. ഇതോടെ പൊലീസ് സിസിടിവി പരിശോധിക്കുകയായിരുന്നു. […]

Kerala News

ഭാരത് ജോഡോ യാത്രക്ക് സംഭാവന;രണ്ടായിരത്തിന്റെ രസീത് എഴുതി,അഞ്ഞൂറ് നൽകി,കടയിൽ കയറി അക്രമം; മൂന്ന് കോൺഗ്രസ് നേതാക്കൾക്ക് സസ്‌പെൻഷൻ

  • 16th September 2022
  • 0 Comments

ഭാരത് ജോഡോ യാത്രക്ക് സംഭാവന നൽകിയില്ലെന്ന പേരിൽ കൊല്ലത്ത് കടയിൽ കയറി ആക്രമം കാട്ടിയ മൂന്ന് കോണ്‍ഗ്രസ് നേതാക്കൾക്ക് സസ്‌പെൻഷൻ. കുന്നിക്കോട്ടെ പച്ചക്കറി വ്യാപാരിയായ അനസിന്‍റെ കടയിലാണ് അക്രമം നടന്നത്. ഭാരത് ജോഡോ യാത്രയുടെ കൊല്ലത്തെ പര്യടനവുമായി ബന്ധപ്പെട്ടാണ് പ്രദേശിക കോൺഗ്രസ് നേതാക്കൾ കഴിഞ്ഞ ദിവസം പിരുവുമായെത്തിയത്. ണ്ടായിരം രൂപയുടെ രസീത് അനസിന് എഴുതി നൽകി. പണം വാങ്ങാനെത്തിയപ്പോൾ അഞ്ഞൂറ് രൂപ മാത്രമേ നൽകാനാവൂ എന്ന് അനസ് പറഞ്ഞു. എന്നാല്‍, രണ്ടായിരം തന്നെ വേണമെന്ന് കോൺഗ്രസ് നേതാക്കൾ […]

Kerala News

അവിടെ കൂട്ടത്തോടെ മറുചേരിയിലേക്ക്;ഇവിടൊരാള്‍ തെക്കുവടക്ക് നടക്കുന്നു,പരിഹസിച്ച് ശിവൻകുട്ടി

  • 14th September 2022
  • 0 Comments

രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയെ പരിഹസിച്ച് മന്ത്രി വി ശിവന്‍കുട്ടി.ഗോവയില്‍ മുന്‍ മുഖ്യമന്ത്രി ദിഘംഭര്‍ കാമത്ത്, മുന്‍ പ്രതിപക്ഷ നേതാവ് മൈക്കിള്‍ ലോബോ എന്നിവര്‍ ഉള്‍പ്പെടെയാണ് ബിജെപിയിലേക്ക് പോകുന്നത് ഈ പശ്ചാത്തലത്തിലാണ് ശിവന്‍കുട്ടിയുടെ പരിഹാസം. ‘ഇവിടൊരാള്‍ തെക്കുവടക്ക് നടക്കുന്നു, അവിടെ കൂട്ടത്തോടെ മറുചേരിയിലേക്ക് മാറുന്നു’ എന്ന കുറിപ്പോടെയുള്ള ചിത്രമാണ് ശിവന്‍കുട്ടി തന്റെ ഫേസ്ബുക്കില്‍ പങ്കുവെച്ചത്.ഒന്ന് നടന്നാല്‍ ഇതാണ് സ്ഥിയെങ്കില്‍ എന്ന ചോദ്യവും മന്ത്രി ചോദിക്കുന്നുണ്ട്. 11 എംഎല്‍എമാരാണ് ഗോവയില്‍ കോണ്‍ഗ്രസ്സിന് ആകെയുള്ളത്.ദിംഗബര്‍ കമ്മത്തിനെ കൂടാതെ […]

Kerala News

ഭാരത് ജോഡോ യാത്രയെ സ്വീകരിക്കാൻ മിനുക്ക് പണി;തൃശൂര്‍ ഡിസിസി ഓഫീസിൽ അടിച്ച പെയിന്റ് കാവി,പ്രവർത്തകരുടെ പ്രതിഷേധം, നിറം മാറ്റി

  • 14th September 2022
  • 0 Comments

തൃശൂര്‍ ഡിസിസി ഓഫീസിന് കാവി പെയിന്റടിച്ച സംഭവം വിവാദത്തിലായതിനെത്തുടർന്ന് നിറം മാറ്റി.ത്രിവര്‍ണ പതാകയുടെ നിറം അടിക്കാനായിരുന്നു നേതൃത്വം തൊഴിലാളികളോട് ആവശ്യപ്പട്ടിരുന്നത്. എന്നാല്‍ അടിച്ചു വന്നപ്പോള്‍ കാവിയും പച്ചയും നിറത്തിലായി മാറി ഓഫീസ്. .കാവി പെയിന്റ് ശ്രദ്ധയിൽപ്പെട്ടതോടെ പ്രവർത്തകർ നേതൃത്വത്തിനെതിരെ പ്രതിഷേധവുമായി രം​ഗത്തെത്തി. തുടർന്ന് പുതിയ പെയിന്റടിച്ച് കാവി നിറം മറച്ചു.ഇന്നലെയായിരുന്നു ഡിസിസി ഓഫിസിന് കാവി നിറത്തിന് പ്രാധാന്യം നൽകി പെയിന്റിങ് പൂർത്തിയാക്കിയത്,രാഹുൽ ഗാന്ധിയുടെ ഭാരത് ജോ‍ഡോ യാത്ര തൃശ്ശൂർ ജില്ലയിൽ എത്തുന്നതിന് മുന്നോടിയായിട്ടാണ് ഡിസിസി ഓഫീസില്‍ മിനുക്ക് […]

Kerala News

ഭാരത് ജോഡോ യാത്ര ചരിത്രപരമായ ദൗത്യമെന്ന് കെ സി വേണുഗോപാൽ

  • 14th September 2022
  • 0 Comments

കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ചരിത്രപരമായ ദൗത്യമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. വളരെ വലിയ പിന്തുണയാണ് യാത്രയ്ക്ക് ലഭിക്കുന്നത്. ബിജെപിയുടെ വിമർശനങ്ങൾ അവർ ഈ യാത്രയെ അത്രത്തോളം ഭയക്കുന്നുവെന്നതിന്റെ തെളിവാണ്. എന്നാൽ സിപിഎം എന്തുകൊണ്ടാണ് യാത്രയെ വിമർശിക്കുന്നതെന്ന് മനസ്സിലാകുന്നില്ല. ആരൊക്കെ രാഹുൽഗാന്ധിക്കെതിരെ നുണങ്ങൾ പ്രചരിപ്പിച്ചാലും ആരാണ് രാഹുൽ ഗാന്ധിയെന്ന് ജനങ്ങൾക്ക് കൃത്യമായറിയാം. പദയാത്ര കേരളത്തിലേക്ക് കടന്നതോടെ രാഹുൽ ഗാന്ധിയുടെ നിഷ്കളങ്കതയും സത്യസന്ധതയും ജനങ്ങൾക്ക് ബോധ്യമായെന്നും സിപിഎമ്മിന്റെയും […]

Kerala News

മഴയത്തും തോരാത്ത ആവേശം;യാത്ര തുടർന്ന് രാഹുൽഗാന്ധി,കെ റെയിൽ സമരത്തിന് പിന്തുണ

  • 13th September 2022
  • 0 Comments

കോരിച്ചൊരിയുന്ന മഴയെത്തും ആവേശം ചോരാതെ ചുവടുവെച്ച് രാഹുൽ ഗാന്ധി. ഭാരത് ജോഡോ യാത്രയുടെ കേരളത്തിലെ മൂന്നാം ദിവസത്തെ പര്യടനം കണിയാപുരത്തുനിന്ന് ആരംഭിച്ചതിന് പിന്നാലെയാണ് മഴ പെയ്തത്. അപ്രതീക്ഷിതമായി പെയ്ത മഴയിലും രാഹുൽ ഗാന്ധി യാത്രയുമായി മുന്നോട്ടു നടക്കുകയായിരുന്നു. യാത്രാ നായകൻ മുന്നോട്ടു കുതിച്ചതോടെ പ്രവർത്തകരും വർദ്ധിത ആവേശത്തോടെ മുന്നോട്ടു നടന്നു. മഴയിലും രാഹുൽ ഗാന്ധിയെ കാണുവാൻ റോഡിന്റെ ഇരുവശങ്ങളിലും ആയിരങ്ങളാണ് തടിച്ചുകൂടിയത്. പൂക്കളുമായി രാഹുലിനെ വരവേൽക്കാൻ കുട്ടികളും കാത്തു നിൽക്കുന്നുണ്ടായിരുന്നു. റോഡിന്റെ ഇരുവശത്തെയും ജനസഞ്ചയത്തെ കൈകൾ ഉയർത്തി […]

National News

കോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്:സുതാര്യതയില്‍ ഉത്കണ്ഠ തരൂർ ഉൾപ്പടെയുള്ളവർ കത്തയച്ചു,ഭാരത് ജോഡോ യാത്ര നാളെ കേരളത്തിൽ

  • 10th September 2022
  • 0 Comments

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളിലെ സുതാര്യതയിലും നീതിയിലും ഉത്കണ്ഠയുണ്ടെന്ന് കോണ്‍ഗ്രസ് എംപിമാര്‍.ഈ വിഷയം ചൂണ്ടിക്കാണിച്ച് ശശി തരൂര്‍ ഉള്‍പ്പെടെ അഞ്ചു കോണ്‍ഗ്രസ് എംപിമാര്‍ തിരഞ്ഞെടുപ്പ് ചുമതല വഹിക്കുന്ന മധുസൂദനന്‍ മിസ്ത്രിയ്ക്ക് കത്തയച്ചു.ശശി തരൂരിന് പുറമെ, മനീഷ് തിവാരി, കാര്‍ത്തി ചിദംബരം, പ്രദ്യുത് ബോര്‍ഡോലൈ, അബ്ദുല്‍ ഖാര്‍ക്വീ എന്നിവരാണ് കത്തില്‍ ഒപ്പുവെച്ചിട്ടുള്ളത്. തിരഞ്ഞെടുപ്പ് വോട്ടര്‍പട്ടിക മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ക്ക് നല്‍കണമെന്നും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉയരുന്ന സംശയങ്ങള്‍ ദൂരീകരിക്കാന്‍ ഇത് ഉപകരിക്കുമെന്നും കത്തില്‍ പറയുന്നു. തെരഞ്ഞെടുപ്പിന്റെ വോട്ടര്‍ പട്ടിക എല്ലാ സ്ഥാനാര്‍ത്ഥികള്‍ക്കും, […]

National News

ഭാരത് ജോഡോ യാത്ര;രാഹുലിന് പതാക കൈമാറി സ്റ്റാലിൻ,രാഹുല്‍ ഗാന്ധി 150 ദിവസം താമസിക്കുക കണ്ടെയ്‌നറുകളില്‍

  • 7th September 2022
  • 0 Comments

രാഹുൽ ഗാന്ധി നയിക്കുന്ന ‘ഭാരത് ജോഡോ യാത്ര’യ്ക്ക് തുടക്കം. കന്യാകുമാരിയിലെ ഗാന്ധിമണ്ഡപത്തിൽനിന്നു സമ്മേളന വേദിയിലേക്കാണു പദയാത്ര ആരംഭിച്ചത്. തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ രാഹുൽ ഗാന്ധിക്ക് പതാക കൈമാറി. കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെയാണു രാഹുൽ ഗാന്ധിയുടെ യാത്ര. ഭാരത് ജോഡോ യാത്രയ്ക്ക് തുടക്കമാകുമ്പോള്‍ ഇനിയുള്ള 150 ദിവസങ്ങള്‍ കോണ്‍ഗ്രസ് മുന്‍ ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഉറങ്ങുക കണ്ടെയ്നറിനുള്ളില്‍.കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ 150 ദിവസങ്ങളിലായിട്ടാണ് രാഹുലിന്റെ യാത്ര. ചില കണ്ടെയിനറുകളില്‍ ഉറങ്ങാനുള്ള കിടക്ക, ശൗചാലയം, എയര്‍കണ്ടീഷനര്‍ സൗകര്യങ്ങള്‍ […]

error: Protected Content !!