National News

ജോഡോ താടിയെടുത്ത് രാഹുൽ;പുതു ലുക്കിൽ കേംബ്രിജിൽ

  • 1st March 2023
  • 0 Comments

ഭാരത് ജോഡോ യാത്രയിലുടനീളം കാത്തുസൂക്ഷിച്ച താടിയും മുടിയും വെട്ടി പുതിയ ലുക്കിലുള്ള രാഹുൽ ഗാന്ധിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.ലണ്ടനിലെ കേംബ്രിജ് യൂണിവേഴ്സിറ്റിയിലെ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് രാഹുൽ ലുക്ക് മാറ്റിയത്.ജോഡോ യാത്രയിൽ താടിയും മുടിയും നീട്ടിവളർത്തി, വെള്ള ടി-ഷർട്ട് ധരിച്ചിരുന്ന രാഹുൽ, സ്യൂട്ടും ടൈയ്യും അണിഞ്ഞ് പുതിയ ലുക്കിലാണ് പ്രഭാഷണം നടത്തിയത്.കേംബ്രിജ് ജഡ്ജ് ബിസിനസ് സ്കൂളിൽ പ്രഭാഷണം നടത്താനാണ് അദ്ദേഹം എത്തിയത്. ബിഗ് ഡേറ്റ ആൻഡ് ഡെമോക്രസി എന്ന വിഷയത്തിൽ രാഹുൽ പ്രഭാഷണം നടത്തുമെന്ന് നേരത്തേ […]

Kerala News

പോരാട്ടമാണ് ബദൽ പൊറോട്ടയല്ലെന്ന് ഡിവൈഎഫ്ഐ,തീ ഇട്ടത് സംഘികളുടെ ട്രൗസറിൽ ആണെങ്കിലും പുക വരുന്നത് കമ്മികളുടെ മൂട്ടിലൂടെന്ന് യൂത്ത് ലീഗ്

  • 28th September 2022
  • 0 Comments

ഭാരത് ജോഡോ യാത്രയെ പരിഹസിച്ചുള്ള ഡിവൈഎഫ്ഐ ബാനറിന് പിന്നാലെ മറുപടിയുമായി യൂത്ത് ലീഗിന്റെ ബാനറും. ‘പോരാട്ടമാണ് ബദൽ പൊറോട്ടയല്ല’ എന്ന തലവാചകത്തിൽ നിലമ്പൂരിൽ സ്ഥാപിച്ച ബോർഡിന് തൊട്ടരികെ ‘തീ ഇട്ടത് സംഘികളുടെ ട്രൗസറിൽ ആണെങ്കിലും പുക വരുന്നത് കമ്മികളുടെ മൂട്ടിലൂടെ’ എന്ന മറുപടിയായി യൂത്ത് ലീഗിന്റെ ബാനറുമെത്തി. കഴിഞ്ഞ ദിവസം നേരത്തെ പെരിന്തൽമണ്ണയിലും സമാനമായ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു.സിപിഐഎം ഏലംകുളം ലോക്കല്‍ കമ്മിറ്റി ഓഫീസ് കെട്ടിടത്തില്‍ പൊറോട്ടയല്ല കുഴിമന്തിയാണ് പെരിന്തല്‍മണ്ണയില്‍ ബെസ്റ്റ് എന്നാണ് വാചകമുണ്ടായിരുന്നത്. ബാനര്‍ സ്ഥാപിച്ച കെട്ടിടത്തിന് […]

Kerala News

ജോഡോ യാത്രയ്ക്കെതിരായ ഹർജി;യാത്ര സമാധാനപരമെന്ന് സർക്കാർ,തള്ളി ഹൈക്കോടതി

  • 27th September 2022
  • 0 Comments

ഭാരത് ജോഡോ യാത്ര ഗതാഗത തടസം ഉണ്ടാക്കുന്നുവെന്നാരോപിച്ചുള്ള ഹർജി തള്ളി ഹൈക്കോടതി. ആരോപണം തെളിയിക്കാൻ ഉതകുന്ന രേഖകൾ ഹാജരാക്കുന്നതിൽ ഹർജിക്കാരൻ പരാജയപ്പെട്ടെന്ന് കണ്ടെത്തി ചീഫ് ജസ്റ്റീസ് അദ്ധ്യക്ഷനായ ബെഞ്ചാണ് ഹർജി തള്ളിയത്.ഗതാഗത കുരുക്ക് ഒഴിവാക്കാൻ പൊലീസിനു നിർദേശം നൽകണം എന്നാവശ്യപ്പെട്ട് അഭിഭാഷകനായ കെ. വിജയനാണ് ഹൈക്കോടതിയെ സമീപിച്ചത്.യാത്ര സമാധാനപരമായി കടന്നു പോകുകയാണെന്ന് സർക്കാർ കോടതിയെ അറിയിച്ചു. നിയമ വിരുദ്ധ നടപടികൾക്കെതിരെ കേസുകൾ എടുത്തതായും സർക്കാർ വ്യക്തമാക്കി. ജാഥ ഒരു വശത്തുകൂടി പോകുമ്പോള്‍ എതിര്‍ വശത്തുകൂടി ഗതാഗതത്തിന് തുറന്ന് […]

Kerala News

ഉദ്ഘാടനത്തിന് കാത്തുനിന്നിട്ടും രാഹുൽ എത്തിയില്ല,മാപ്പ് പറഞ്ഞ് സുധാകരൻ,അസ്വസ്തരായി നേതാക്കൾ,‘ഭാരത് ജോഡോ യാത്ര’ ഇന്ന് നേമത്ത് തുടങ്ങി

  • 12th September 2022
  • 0 Comments

രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഇന്ന് തിരുവനന്തപുരം നേമത്തു നിന്ന് ആരംഭിച്ചു.അടൂർ ഗോപാലകൃഷ്ണൻ, പെരുമ്പടവം ശ്രീധരൻ, ഡോ.ജി.വിജയരാഘവൻ ഉൾപ്പെടെ വിവിധ മേഖലകളിലെ പ്രമുഖരുമായി രാഹുൽഗാന്ധി കൂടിക്കാഴ്ച നടത്തും. വിഴിഞ്ഞം സമരസമിതി നേതാക്കളെയും രാഹുൽ കാണും.ഒരു മണിയോടെ സാമൂഹിക, സാംസ്കാരിക മേഖലകളിലെ ക്ഷണിക്കപ്പെട്ട വ്യക്തിത്വങ്ങൾക്കൊപ്പം രാഹുൽ ഗാന്ധിയുടെ ഉച്ചഭക്ഷണം കഴിക്കും. രണ്ടു മണിയോടെ ജവഹർ ബാൽ മഞ്ച് നടത്തിയ ചിത്രരചനാ മത്സരത്തിൽ വിജയികളായ കുട്ടികൾക്ക് സമ്മാനം വിതരണം ചെയ്യും. കുട്ടികളുമായുള്ള ആശയവിനിമയത്തിനു ശേഷം 3.30 ഓടെ […]

Kerala News

ഭാരത് ജോഡോ യാത്രക്ക് സെപ്റ്റംബര്‍ 11ന് കേരളത്തില്‍ സ്വീകരണം

  • 12th August 2022
  • 0 Comments

മുന്‍ എഐസിസി അധ്യക്ഷന്‍ രാഹുല്‍ഗാന്ധി എംപിയുടെ നേതൃത്വത്തില്‍ കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെ നടത്തുന്ന ഭാരത് ജോഡോ യാത്ര സെപ്റ്റംബര്‍ 11ന് കേരളത്തില്‍ പ്രവേശിക്കും. സെപ്റ്റംബര്‍ 7ന് കന്യാകുമാരിയിലെ ഗാന്ധി മണ്ഡപത്തില്‍ നിന്നും ആരംഭിക്കുന്ന ജോഡോ യാത്ര മൂന്ന് ദിവസത്തെ പര്യടന ശേഷം സെപ്റ്റംബര്‍ 11ന് രാവിലെ കേരള അതിര്‍ത്തിയിലെത്തും. കേരള അതിര്‍ത്തിയായ കളിക്കാവിളയില്‍ നിന്നും ഭാരത് ജോഡോ യാത്രയ്ക്ക് വന്‍ സ്വീകരണം നല്‍കും. രാവിലെ 7 മുതല്‍ 10 വരെയും തുടര്‍ന്ന് വൈകുന്നേരം 4 മുതല്‍ […]

error: Protected Content !!