ഭരണഭാഷാ വാരാഘോഷം: പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി പ്രശ്നോത്തരി മത്സരം
കാണാതായ പശുവിനെ അന്വേഷിച്ചു നടന്നതില്‍ നിന്നും മലയാളത്തിലുണ്ടായ വാക്കേതാണ്് ? പശു വിശ്രമിക്കുന്ന സ്ഥലം തേടിനടന്നതില്‍ നിന്നാണ് ഈ വാക്ക് ഉണ്ടായതെന്ന് മറ്റൊരു വാദം എന്തായാലും ഇത് ഒരു അന്വേഷണമാണ് ഉത്തരം നിങ്ങള്‍ക്കറിയാമോ? കൂടോത്രം എന്ന വാക്ക് ഏത് പദത്തില്‍ നിന്നാണ് വന്നതെന്ന് അറിയുമോ, സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി നടത്തിയ പ്രശ്നോത്തരി മത്സരത്തിലെ പ്രാഥമിക ഘട്ടത്തിലെ ചോദ്യങ്ങളില്‍ ചിലതാണ് ഇവ. ഗവേഷണം, ഗൂഢതന്ത്രം, എന്നീ ഉത്തരങ്ങള്‍ കണ്ടെത്താന്‍ തലപുകച്ചുവെങ്കിലും ഈ ചോദ്യങ്ങള്‍ സദസ്സില്‍ ചിരിയുണര്‍ത്തി. ഇന്‍ക്രിമെന്റ് എന്ന വാക്ക്് […]
