News Sports

ബൈചുങ് ബൂട്ടിയക്ക് കനത്ത തോല്‍വി;കല്യാൺ ചൗബേ എഐഎഫ്എഫ് അധ്യക്ഷൻ

  • 2nd September 2022
  • 0 Comments

മുന്‍ ഇന്ത്യന്‍ ഗോള്‍ കീപ്പറും ബംഗാളിലെ ബിജെപി എം എല്‍ എയുമായ കല്യാണ്‍ ചൗബെയെ അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്) അധ്യക്ഷനായി തിരഞ്ഞെടുത്തു.മുൻ ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ ബൈചുങ് ബൂട്ടിയയെ വൻ ഭൂരിപക്ഷത്തിൽ ചൗബേ പരാജയപ്പെടുത്തി.3 വോട്ടുകളാണ് ചൗബേ നേടിയത്. മറുവശത്ത് ഒരു വോട്ട് മാത്രമാണ് ബൂട്ടിയക്ക് നേടാന്‍ സാധിച്ചത്. വിജയത്തോടെ എഐഎഫ്എഫ് പ്രസിഡന്റാകുന്ന ആദ്യ ഫുട്‌ബോള്‍ താരം എന്ന നേട്ടവും ചൗബേ സ്വന്തമാക്കി.കർണാടക ഫുട്ബോള്‍ അസോസിയേഷൻ തലവൻ എൻ.എ. ഹാരിസിനെ വൈസ് പ്രസിഡന്റായും തിരഞ്ഞെടുത്തു. […]

News Sports

ഇന്ത്യയ്ക്ക് ഫിഫയുടെ വിലക്ക്;രാജ്യാന്തരമത്സരം കളിക്കാനാകില്ല,കടുത്ത തീരുമാനമെന്ന് ബൈച്ചുങ്ങ് ബൂട്ടിയ

  • 16th August 2022
  • 0 Comments

ഇന്ത്യന്‍ ഫുട്ബോള്‍ ഫെഡറേഷനെ വിലക്കി ഫിഫ.നിയമങ്ങള്‍ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് അന്താരാഷ്ട്ര ഫുട്‌ബോള്‍ ഫെഡറേഷൻ ഇന്ത്യൻ ഫുട്ബോളിന് വിലക്ക് ഏർപ്പെടുത്തിയത്. നടപടി എടുത്ത വിവരം ഫിഫ വെബ്സൈറ്റിലൂടെയാണ് അറിയിച്ചിരിക്കുന്നത്.ഇതുപ്രകാരം അണ്ടർ 17 വനിതാ ലോകകപ്പ് ആതിഥേയത്വം ഇന്ത്യക്ക് നഷ്ടമാകും. ‌ഫിഫ കൗൺസിൽ ഏകകണ്ഠമായാണ് തീരുമാനം കൈക്കൊണ്ടത്. വിലക്ക് നീക്കുന്നത് വരെ ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമിന് അന്താരാഷ്ട്ര മത്സരങ്ങളൊന്നും കളിക്കാനാകില്ല. അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷൻ ഭരണസമിതിയിൽ (എഐഎഫ്എഫ്) ഉടൻ തിരഞ്ഞെടുപ്പ് നടത്താനുള്ള സുപ്രീം കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ ഫിഫ […]

error: Protected Content !!