ഭഗോരിയ ഉത്സവത്തിനിടെ പെൺകുട്ടിയെയും സ്ത്രീയെയും പീഡിപ്പിച്ചു; 15 പേർ അറസ്റ്റിൽ
മധ്യപ്രദേശിലെ ഭഗോരിയ ഉത്സവത്തിനിടെ പ്രദക്ഷിണം പോവുന്ന വഴിയരികില്‍ നിന്ന പെണ്കുട്ടിയേയും ഒപ്പമുണ്ടായിരുന്ന മുതിർന്ന സ്ത്രീയെയും പീഡിപ്പിച്ച സംഭവത്തില്‍ 15 പേരെ അറസ്റ്റ് ചെയ്തു. പട്ടാപകൽ ആണ് സംഭവം നടന്നത്. പ്രദക്ഷിണത്തില്‍ പങ്കെടുത്തിരുന്ന യുവാക്കള്‍ ഇവരെ കടന്നുപിടിക്കുകയും ചുംബിക്കുകയും വലിച്ചിഴയ്ക്കുകയും ചെയ്യുകയായിരുന്നു. ആള്‍ക്കൂട്ടത്തിന് മുന്‍പില്‍ വച്ച് അതിക്രമം നടന്നിട്ടും സ്ത്രീകളെ രക്ഷിക്കാന്‍ ശ്രമിക്കാതെ എല്ലാവരും മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുനുള്ള തിരക്കിലായിരുന്നു. മധ്യപ്രദേശിലെ ഏറ്റവും വലുതും പ്രശ്സ്തവുമായ ഉത്സവമാണ് ഭഗോരിയ. കനത്ത പൊലീസ് സുരക്ഷയ്ക്കിടയിൽ വെള്ളിയാഴ്ചയാണ് ഇവിടെ ഉത്സവം […]
