Kerala News

‘നിങ്ങളുടെ പ്രവൃത്തി എന്റെ കണ്ണ് നിറച്ചു’ ഭഗവന്തിനെ അഭിനന്ദിച്ച് അരവിന്ദ് കെജ്രിവാള്‍

അഴിമതി ആരോപണ വിധേയനായ പഞ്ചാബ് ആരോഗ്യമന്ത്രി വിജയ് സിംഗ്ലയെ പുറത്താക്കിയ നടപടിയില്‍ ഭഗവന്ത് മാനിനെ അഭിനന്ദിച്ച് എ.എ.പി ദേശീയ കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍. ‘ നിങ്ങളെ ഓര്‍ത്ത് അഭിമാനിക്കുന്നു ഭഗവന്ത്, നിങ്ങളുടെ പ്രവൃത്തി എന്റെ കണ്ണ് നിറച്ചു. ഇന്ന് രാജ്യംമുഴുവന്‍ ആംആദ്മി പാര്‍ട്ടിയെ ഓര്‍ത്ത് അഭിമാനിക്കുന്നുണ്ട്’, കെജ്രിവാള്‍ ട്വീറ്റ് ചെയ്തു. ഭഗവന്ത് മാനിന്റെ വീഡിയോ പങ്കുവെച്ചാണ് കെജ്രിവാള്‍ അഭിനന്ദനം അറിയിച്ചത്. തന്റെ മന്ത്രിസഭയെ ജനങ്ങള്‍ ഒരുപാട് പ്രതീക്ഷയോടെയാണ് അധികാരത്തിലേറ്റിയതെന്നും ഒരു ശതമാനം അഴിമതിപോലും വെച്ചുപൊറുപ്പിക്കില്ലെന്നും […]

National News

ഇൻക്വിലാബ് വിളിച്ച് ഭഗവന്ത് സിംഗ് മൻ പഞ്ചാബ് മുഖ്യമന്ത്രിയായി

  • 16th March 2022
  • 0 Comments

തൂക്കിലേറും മുൻപ് ഭഗത് സിംഗ് വിളിച്ച ഇൻക്വിലാബ് സിന്ദാബാദുമായി ഭഗത് സിങ്ങിന്റ ഗ്രാമമായ ഖട്കർ കാലനിൽ പഞ്ചാബിലെ പുതിയ മുഖ്യമന്ത്രി ഭഗവന്ത് സിംഗ് മന്നിന്റെ സത്യപ്രതിജ്ഞ.സത്യപ്രതിജ്ഞയുടെ ഒടുവിലാണ് ഭഗവന്ത് മൻ ഇൻക്വിലാബ് സിന്ദാബാദ് വിളിച്ചത്. ഉച്ചക്ക് 1.30 ഓടെയാണ് ഭഗവന്ത് സിംഗ് മൻ സത്യപ്രതിജ്ഞ ചെയ്തത്. 100 ഏക്കർ സ്ഥലത്ത് ഒരുക്കിയ വേദിയിൽ നടന്ന പരിപാടിയിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ, ഡൽഹി മന്ത്രിമാർ, ആം ആദ്മി നേതാക്കൾ തുടങ്ങിയവരും കലാ സാംസ്‌കാരിക മേഖലയിൽ നിന്നുള്ള അഥിതികളും […]

error: Protected Content !!