മഹാരാഷ്ട്ര ഗവര്‍ണര്‍ക്കെതിരെ വിമർശനവുമായി ശരദ് പവാര്‍
മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗത് സിംഗ് കോഷ്യാരിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എന്‍.സി.പി മുതിര്‍ന്ന നേതാവ് ശരദ് പവാര്‍ രംഗത്ത്. കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ വിമര്‍ശനം കേട്ടിട്ടും ഗവര്‍ണര്‍ പദവിയില്‍ തുടരുന്നത് ആത്മാഭിമാനമുള്ളവര്‍ക്ക് ചേര്‍ന്ന പണിയല്ലെന്ന് ശരത് പവാർ പറഞ്ഞു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വരെ ഗവര്‍ണറുടെ ഭാഷ തെറ്റായിരുന്നുവെന്ന് പറഞ്ഞു. ഇത് പ്രധാനമാണ്. അഭിമാനമുണ്ടായിരുന്നെങ്കില്‍ ഈ പദവി രാജിവെച്ച് പുറത്തുപോയേനെ. ഗവര്‍ണര്‍ അതേപ്പറ്റി ചിന്തിക്കേണ്ട സമയമായിരിക്കുന്നു’, പവാര്‍ പറഞ്ഞു. ഇതുവരെയുള്ള തന്റെ രാഷ്ട്രീയ ജീവിതത്തില്‍ ധാരാളം ഗവര്‍ണര്‍മാരെ കണ്ടിട്ടുണ്ടെന്നും […]