കുന്ദമംഗലത്തെ ബിവറേജസ് കോര്‍പറേഷന്‍ ഔട്ട്ലെറ്റിനെതിരെയുള്ള പരാതി തള്ളി
കുന്ദമംഗലം: കുന്ദമംഗലത്തെ കേരള സ്റ്റേറ്റ് ബിവറേജസ് കോര്‍പറേഷന്‍ എഫ്എല്‍ ഐ ഔട്ട്ലെറ്റിനെതിരെ നല്‍കിയ പരാതി കോഴിക്കോട് ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം തള്ളി. ഇവിടെ വില്‍പന നടത്തിയ മദ്യത്തിന് അധികവില ഈടാക്കിയെന്നാരോപിച്ച് ഒരു ഉപഭോക്താവ് നല്കിയ പരാതിയാണ് തള്ളിയത്. പരമാവധി വില്പനവിലയെക്കാള്‍ (എംആര്‍പി) കൂടുതല്‍ രൂപ ഈടാക്കിയെന്നായിരുന്നു പരാതി. വാങ്ങുന്ന വില (purchase price) എക്സൈസ്ഡ്യൂട്ടി, വെയര്‍ഹൗസിങ്- ഓപറേഷണല്‍ ചെലവ്, സെയില്‍സ് ടാക്സ്, സെസ്സ് എന്നിവയെല്ലാം അടിസ്ഥാനമാക്കിയാണ് ബിവറേജസ് കോര്‍പറേഷന്‍ വഴി വില്ക്കുന്ന മദ്യത്തിന്റെ എംആര്‍പി തീരുമാനിക്കുന്നത്. […]