Kerala News

മലയാളി കുടിച്ചു തീർത്തത് 757 കോടി രൂപയുടെ മദ്യം;ജനപ്രിയൻ ‘ജവാന്‍’ഓണത്തിന് വിറ്റൊഴിഞ്ഞത് ആറ് ലക്ഷത്തി മുപ്പതിനായിരം ലിറ്റര്‍

  • 31st August 2023
  • 0 Comments

ഈ ഓണക്കാലത്ത് റെക്കോർഡ് മദ്യവില്‍പ്പനയുമായി ബവ്കോ.കഴിഞ്ഞ വർഷത്തെ ഓണക്കാല മദ്യ വിൽപന 700 കോടിയായിരുന്നങ്കിൽ ഇത്തവണ 757കോടി രൂപയുടെ മദ്യമാണ് വിറ്റഴിഞ്ഞത്. 57 കോടിയുടെ അധിക വിൽപനയാണ് ഇത്തവണ ഉണ്ടായത്. കഴിഞ്ഞദിവസം ഏറ്റവും കൂടുതൽ വിൽപന നടന്നത് മലപ്പുറം തിരൂരിലെ ബെവ്കോ ഔട്ട്ലറ്റ് വഴിയാണ്. ഏഴ് കോടി രൂപയുടെ മദ്യമാണ് ഇവിടെ വിറ്റത്. ഉത്രാടത്തിന് 116 കോടി രൂപയും അവിട്ടത്തിൽ 91 കോടി രൂപയുമാണ് മദ്യവിൽപനയിലൂടെ ബെവ്കോ നേടിയത്.ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞ ബ്രാന്‍ഡ് ജവാൻ റം ആണ്. […]

Kerala News

പുതുവത്സരത്തിൽ കേരളം കുടിച്ചത് 82.26 കോടി രൂപയുടെ മദ്യം

  • 1st January 2022
  • 0 Comments

പുതുവത്സര ദിനത്തിൽ സംസ്ഥാനത്ത് നടന്നത് റെക്കോഡ് മദ്യ വിൽപ്പന. കഴിഞ്ഞ വർഷം ഇത് 70.55 കോടിയായിരുന്നു. എന്നാൽ ഈ വർഷം 82.26 കോടി രൂപയുടെ മദ്യമാണ് വിറ്റത് .കഴിഞ്ഞ വർഷത്തേക്കാൾ 12 കോടി രൂപയുടെ വർധനയാണ് ഉണ്ടായത് . ഏറ്റവുമധികം വിൽപന നടന്നത് തിരുവനന്തപുരം പവർ ഹൗസ് റോഡ് ഔട്‌ലെറ്റിൽ ഒരു കോടി 6 ലക്ഷം രൂപയുടെ മദ്യം വിറ്റു . പാലാരിവട്ടത്ത് 81 ലക്ഷവും കടവന്ത്രയിൽ 77.33 ലക്ഷം രൂപയുടെ മദ്യവും ബെവ്കോ വിറ്റു. ക്രിസ്മസിന്റെ […]

Kerala News

റെക്കോർഡ് മദ്യ വില്പന ക്രിസ്തുമസിന് കേരളം കുടിച്ചത് 65 കോടിയുടെ മദ്യം

  • 27th December 2021
  • 0 Comments

സംസ്ഥാനത്ത് ക്രിസ്തുമസ്‌ ആഘോഷത്തിന് റെക്കോർഡ് മദ്യവിൽപ്പന. ഡിസംബർ 24 ന് മാത്രം ബിവ്റേജസ് കോർപറേഷൻ 65.88 കോടി രൂപയുടെ മദ്യമാണ് വിറ്റത്. കഴിഞ്ഞ വർഷത്തെക്കാൾ 10 കോടിയുടെ കൂടുതൽ കച്ചവടമാണ് നടന്നത്.ഏറ്റവും കൂടുതൽ വിൽപന നടന്നത് തിരുവനന്തപുരം പവർ ഹൗസ് ഔട്‌ലൈറ്റിലായിരുന്നു. 73 ലക്ഷം രൂപയുടെ മദ്യമാണ് ഇവിടെ മാത്രം വിറ്റഴിച്ചത്.ബെവ്‌കോയ്ക്ക് പുറമെ കൺസ്യൂമർ ഫെഡ്‌ ഔട്‌ലറ്റുകൾ വഴി വിറ്റ മദ്യത്തിന്റെ കണക്ക് കൂടി കൂട്ടുമ്പോൾക്രിസ്‌മസ് ദിനത്തിൽ കേരളത്തിൽ ആകെ വിറ്റത്‌ 73 കോടി രൂപയുടെ മദ്യമാണ്. […]

Kerala News

സ്റ്റോക്കുള്ള മദ്യം സ്‌ക്രീനിൽ തെളിയും;ഈമാസം അവസാനത്തോടെ എല്ലാ ഔട്ട് ലെറ്റുകളിലും ഡിസ്‌പ്ലേ ബോർഡുകൾ

  • 18th December 2021
  • 0 Comments

സ്റ്റോക്കുള്ള മദ്യത്തിന്റെ വിവരവും വിലയും ബെവ്കോ ഷോപ്പുകളിൽ ഇനി മുതൽ സ്‌ക്രീനിൽ തെളിയും . ഈമാസം അവസാനത്തോടെ എല്ലാ ഔട്ട് ലെറ്റുകളിലും ഡിസ്‌പ്ലേ ബോർഡുകൾ സ്ഥാപിക്കും. അധിക വില ഈടാക്കുന്നത് തടയുക ചില ബ്രാൻഡുകളുടെ അനധികൃത വിൽപ്പന പ്രോത്സാഹിപ്പിക്കുന്നത് എന്നിവ അവസാനിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടിചില മദ്യ കമ്പനികൾ ജീവനക്കാരെ സ്വാധീനിച്ച് അവരുടെ ബ്രാൻഡുകൾ മാത്രം വിറ്റഴിക്കുന്നുണ്ട്. ഇതിന് മദ്യ കമ്പനികൾ ജീവനക്കാർക്ക് പ്രതിഫലം നൽകുന്നുമുണ്ട്. സ്റ്റോക്കും വിലയും പ്രദർശിപ്പിക്കുന്നതോടെ ഇതൊഴിവാക്കാനാകും.മദ്യ വിൽപ്പനയുമായി ബന്ധപ്പെട്ട് കടുത്ത സാമ്പത്തിക ക്രമക്കേടുകൾ […]

Kerala News

പറഞ്ഞത് മദ്യശാലകളുടെ എണ്ണം കൂട്ടാനല്ല; സൗകര്യങ്ങള്‍ മെച്ചപ്പെടുത്തണമെന്ന് മാത്രമാണെന്ന് ഹൈക്കോടതി

  • 25th November 2021
  • 0 Comments

സംസ്ഥാനത്തെ മദ്യശാലകളുടെ എണ്ണം കൂട്ടാനല്ല പറഞ്ഞതെന്ന് ഹൈക്കോടതി. മദ്യവില്‍പ്പനശാലകളില്‍ നിലവിലുള്ള സൗകര്യങ്ങള്‍ മെച്ചപ്പെടുത്തണമെന്ന് മാത്രമാണ് ഉത്തരവെന്നും ഹൈക്കോടതി പറഞ്ഞു. പുതിയ മദ്യവില്‍പ്പന ശാലകള്‍ തുടങ്ങുന്നതിനെതിരെ വി എം സുധീരന്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ മറുപടി. കോടതിയുടെ പ്രശ്നം സമൂഹത്തിന്റെ പൊതു അന്തസ് മാത്രമാണ്. മദ്യപിക്കരുതെന്ന് കോടതി പറയില്ല, അങ്ങനെ ചെയ്താല്‍ ആളുകള്‍ മറ്റ് ലഹരികളിലേക്ക് പോകാം. മദ്യശാലകള്‍ക്ക് മുന്നിലൂടെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പോകാന്‍ കഴിയാത്ത അവസ്ഥയാണ് ഉള്ളത്. ഭാവി തലമുറയെ കരുതിയാണ് വിഷയത്തില്‍ ഇടപെടുന്നതെന്നും ജസ്റ്റിസ് ദേവന്‍ […]

Kerala News

175 മദ്യവില്‍പന ശാലകള്‍ കൂടി ആരംഭിക്കും;വാക്ക് ഇന്‍ മദ്യവില്‍പന ശാലകള്‍ അടക്കം പരിഗണനയിൽ;പരിസരവാസികളെ ബുദ്ധിമുട്ടിക്കരുതെന്ന് ഹൈക്കോടതി

  • 9th November 2021
  • 0 Comments

സംസ്ഥാനത്ത് 175 പുതിയ മദ്യ വിൽപ്പന ശാലകൾ കൂടി ആരംഭിക്കുന്നത് പരിഗണനയിലെന്ന് സർക്കാർ. ബെവ്‌കോയുടെ ശുപാര്‍ശ എക്‌സൈസ് വകുപ്പിന്റെ പരിഗണനയിലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു.ഹൈക്കോടതി നിര്‍ദേശിച്ച വാക് ഇന്‍ മദ്യവില്‍പനശാലകള്‍ ഉള്‍പ്പെടെ പരിഗണയിലുണ്ടെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.ബെവ്‌കോയുടെ മദ്യ വില്‍പനശാലയുടെ സാഹചര്യങ്ങള്‍ സംബന്ധിച്ച കേസ് പരിഗണിക്കവെ ആയിരുന്നു സര്‍ക്കാര്‍ പുതിയ മദ്യശാലകള്‍ പരിഗണിക്കുന്നു എന്ന് വ്യക്തമാക്കിയത്. ഈ ശുപാര്‍ശയില്‍ വൈകാതെ തീരുമാനം എടുക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. 1.12 ലക്ഷം ആളുകൾക്ക് ഒരു മദ്യ വിൽപ്പന ശാല എന്ന തരത്തിലാണ് […]

Kerala News

ഓണത്തിന് ബെവ്‌കോയില്‍ റെക്കോര്‍ഡ് വില്പന; കോവിഡ് പ്രതിസന്ധിയിലും മലയാളി കുടിച്ചത് 750 കോടിയുടെ മദ്യം

  • 23rd August 2021
  • 0 Comments

ഓണനാളുകളില്‍ മദ്യ ഉപഭോഗത്തില്‍ മലയാളി പതിവു തെറ്റിച്ചില്ല. ബെവ്കോ ഔട്ട്ലെറ്റുകളില്‍ നടന്നത് റെക്കോര്‍ഡ് വില്പന. കോവിഡ് പ്രതിസന്ധി മൂലം പൊതുവെ വിപണി മന്ദഗതിയിലാണെങ്കിലും ഓണത്തിന് മദ്യവില്പന പൊടിപൊടിച്ചതായാണ് കണക്കുകള്‍. ഓണനാളുകളില്‍ 750 കോടിയുടെ മദ്യവില്പനയാണ് ബെവ്കോ ഔട്ട്ലെറ്റുകളിലൂടെ മാത്രം നടന്നത്. ഉത്രാടദിനത്തിലാണ് ഏറ്റവും കൂടുതല്‍ വില്പന നടന്നത്. 85 കോടിയുടെ വില്പനയാണ് അന്നുമാത്രം നടന്നത്. തിരുവോണ ദിവസം അവധിയായിരുന്നതിനാല്‍ തന്നെ ഉത്രാടദിനത്തില്‍ ഔട്ട്ലെറ്റുകളില്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. ഉത്രാടദിനത്തില്‍ ഏറ്റവും കൂടുതല്‍ മദ്യവില്പന നടന്നത് തിരുവനന്തപുരം പവര്‍ഹൗസ് […]

Kerala News

ആൾക്കൂട്ടം നിയന്ത്രിക്കുക അല്ലെങ്കിൽ മദ്യശാലകൾ പൂർണമായി അടച്ചിടുക; ഹൈക്കോടതി

  • 11th August 2021
  • 0 Comments

ആൾക്കൂട്ടങ്ങൾ നിയന്ത്രിക്കുക അല്ലെങ്കിൽ മദ്യശാലകൾ പൂർണമായി അടച്ചിടാൻ ബെവ്കോയോട് നിർദ്ദേശിച്ച് ഹൈക്കോടതി. ജനങ്ങൾക്ക് മാന്യമായി മദ്യം വാങ്ങാൻ സൗകര്യം ഒരുക്കണമെന്നും മദ്യം വാങ്ങാനെത്തുന്ന ജനങ്ങളെ പകർച്ച വ്യാധിക്ക് മുന്നിലേക്ക് വിടാനാകില്ലെന്നും മദ്യം വാങ്ങാനെത്തുന്നവരുടെ കുടുംബങ്ങളെയും ആലോചിക്കണമെന്നും കോടതി വ്യക്തമാക്കി. ഒന്നുകിൽ ആൾക്കൂട്ടം നിയന്ത്രിക്കുക അല്ലെങ്കിൽ പൂർണമായി അടച്ചിടുക എന്നതാണ് മുന്നിലുള്ള മാർഗം. മദ്യം വാങ്ങാനെത്തുന്നവർക്ക് അസുഖം വന്നോട്ടെയെന്ന് കരുതാനാകില്ലെന്നും മറ്റു മാർഗങ്ങൾ ഇല്ലാത്ത അവസ്‌ഥയാണെന്നും കോടതി നിരീക്ഷിച്ചു. മദ്യശാലകളിൽ അടിസ്‌ഥാന സൗകര്യങ്ങളൊരുക്കണമെന്നും കോടതി നിർദ്ദേശിച്ചു. സൗകര്യങ്ങളില്ലാത്ത മദ്യ […]

Kerala News

ആദ്യ ദിനം തന്നെ റെക്കോര്‍ഡിട്ട് മദ്യവില്‍പ്പന; വിറ്റുപോയത് 51 കോടി രൂപയുടെ മദ്യം

  • 18th June 2021
  • 0 Comments

ലോക്ഡൗണിന് ശേഷം മദ്യശാലകള്‍ തുറന്ന ആദ്യ ദിവസം തന്നെ കേരളത്തില്‍ റെക്കോര്‍ഡിട്ട് മദ്യ വില്‍പ്പന. കഴിഞ്ഞ ദിവസം മാത്രം 51 കോടി രൂപയുടെ മദ്യമാണ് വിറ്റുപോയത്. ഒന്നരമാസത്തെ ഇടവേളയ്ക്ക് ശേഷമാണ് സംസ്ഥആനത്ത് മദ്യവില്‍പ്പന പുനരാരംഭിച്ചത്. പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ മദ്യ വില്‍പ്പന നടന്നത്. 68 ലക്ഷം രൂപയുടെ മദ്യമാണ് പാലക്കാട് ജില്ലയിലെ തേങ്കുറിശ്ശിയിലെ ഔട്ട്‌ലെറ്റില്‍ വിറ്റത്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ തുകയ്ക്ക് മദ്യ വില്‍പന നടന്ന ഔട്ട്‌ലെറ്റാണിത്. തിരുവനന്തപുരം പവര്‍ ഹൗസ് റോഡിലുള്ള ഔട്ട്‌ലെറ്റിലാണ് രണ്ടാമതായി […]

Kerala News

ബെവ്‌കോയില്‍ 519 പേര്‍ക്ക് ഉടന്‍ നിയമനമെന്ന് മന്ത്രിസഭാ യോഗം

  • 10th February 2021
  • 0 Comments

പൊതുമേഖലാ സ്ഥാപനമായ ബെവ്‌കോയില്‍ 519 പേര്‍ക്ക് ഉടന്‍ നിയമനം നല്‍കാന്‍ മന്ത്രിസഭ തീരുമാനം. പി.എസ്.സി റാങ്ക് ലിസ്റ്റ് വഴി 258 പേര്‍ക്ക് നിയമനം നല്‍കും. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന 261 പേര്‍ക്ക് നിയമനം ലഭ്യമാക്കും. അതേസമയം, നിയമന വിവാദങ്ങള്‍ക്കിടെ ഒഴിവുകള്‍ ഒരാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ വകുപ്പുകള്‍ക്ക് മന്ത്രിസഭാ യോഗം നിര്‍ദ്ദേശം നല്‍കി. പ്രമോഷനുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ പരിഹരിക്കാനാണ് നിര്‍ദ്ദേശം. ഏകാധ്യാപക വിദ്യാലയങ്ങളിലെ 344 അധ്യാപകരെ സ്ഥിരപ്പെടുത്താനും തീരുമാനമായി. 10 വര്‍ഷത്തിലേറെയായി കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവരെയാണ് സ്ഥിരപ്പെടുത്തുക.

error: Protected Content !!