ബിവറേജസിൽ ഇനി ക്യൂ വേണ്ട; വോക് ഇൻ സംവിധാനം നടപ്പാക്കാനൊരുങ്ങി ഇടുക്കി
ഇടുക്കി ജില്ലയിൽ ബിവറേജസിൽ ക്യൂ നില്കാതെ ഇഷ്ടമുള്ള മദ്യം വാങ്ങാൻ സൗകര്യമൊരുങ്ങുന്നു. എംഡിയുടെ ഏറ്റവും പുതിയ നിർദേശമനുസരിച്ച് ഓഗസ്റ്റ് ഒന്നിനു മുൻപായി ബിവറേജസ് കോർപ്പറേഷന്റെ ഔട്ട്ലെറ്റുകളിലെല്ലാം വോക് ഇൻ സംവിധാനം നടപ്പാക്കണം. നിലവിലുള്ളവയിലും പുതുതായി ജില്ലയിൽ അനുവദിക്കുന്ന 8 ഔട്ട്ലെറ്റുകളിലുമാണ് വോക് ഇൻ സംവിധാനം ഏർപ്പെടുത്തുന്നത് . നിലവിൽ ഈ സംവിധാനമുള്ളത് കട്ടപ്പന, തൊടുപുഴ എന്നിവിടങ്ങളിലെ ഔട്ട്ലെറ്റുകളിലും അടിമാലിയിലുള്ള കൺസ്യൂമർ ഫെഡ് ബിവറേജസ് ഔട്ട്ലെറ്റിലും മാത്രമാണ്. പുതിയ കെട്ടിടത്തിലേക്കു മാറ്റി സ്ഥാപിച്ച രാജകുമാരിയിലെ ബിവറേജസ് ഔട്ട്ലെറ്റിലാണ് ആദ്യമായി […]