ബെവ്‌ക്യു ആപ്പ് ഒഴിവാക്കി സർക്കാർ ഉത്തരവിറക്കി
ലോക്ക്ഡൗണ്‍ പശ്ചാത്തലത്തില്‍ നിര്‍ത്തിയ വിദേശമദ്യ വില്‍പ്പന പുനരാരംഭിക്കുന്നതിന്റെ ഭാഗമായി ആരംഭിച്ച ബെവ്‌ക്യു ആപ്പ് ഒഴിവാക്കി സർക്കാർ ഉത്തരവിറക്കി . ബവ്കോ എംഡിയുടെ കത്തിന്റെ അടിസ്ഥാനത്തിലാണു നടപടി. വിൽപനയ്ക്കു കോവിഡ് പ്രോട്ടോകോൾ പാലിച്ചിരിക്കണം. ടോക്കണില്ലാത്ത പഴയ സംവിധാനത്തിലേക്കു പോകണമെന്നും, ശാരീരിക അകലം പാലിച്ച് വിൽപന നടത്താൻ സൗകര്യമൊരുക്കണമെന്നുമാണ് എംഡി കത്തിൽ ആവശ്യപ്പെട്ടത്. ഭീമമായ നഷ്ടമാണ് ആപ് ഒഴിവാക്കണമെന്ന് ആവശ്യപ്പെടാൻ ബവ്കോയെ പ്രേരിപ്പിച്ചത്. ബവ്കോയുടെ 265 ഔട്ട്ലറ്റുകളിൽ മുൻപ് ഒരു ദിവസം ശരാശരി 22 കോടിരൂപ മുതൽ 32 കോടിരൂപവരെയുള്ള […]

