ബിലിവേഴ്‌സ് ചര്‍ച്ചിന്റെ ഇടപാടുകള്‍ ഇനി സിബിഐ പരിശോധിക്കും

  • 16th November 2020
  • 0 Comments

ബിലിവേഴ്‌സ് ചര്‍ച്ചിന്റെ ഇടപാടുകള്‍ ഇനി സിബിഐ പരിശോധിക്കും. എന്‍ഫോഴ്‌സ്‌മെന്റും ആദായനികുതി വകുപ്പും നല്‍കുന്ന റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയാവും അന്വേഷണം. ബിലിവേഴ്‌സ് ചര്‍ച്ചുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രാഥമിക വിവര ശേഖരണം സിബിഐ നടത്തിക്കഴിഞ്ഞു. സിബിഐയുടെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗമകും അന്വേഷണം നടത്തുക. മതത്തിനെ മറയാക്കി നടന്ന കള്ളപ്പണ വെളുപ്പിക്കലാണ് ബിലിവേഴ്‌സ് ചര്‍ച്ച് നടത്തിയത് എന്നാണ് പ്രാഥമിക നിരീക്ഷണം. അതേസമയം, കണ്ടെടുത്ത പണത്തിനും നിക്ഷേപിച്ച പണത്തിനും നിയമപ്രകാരമായ സ്രോതസ്സ് കാണിക്കാന്‍ ബിലീവേഴ്‌സ് ചര്‍ച്ചിന് ഇതുവരെ സാധിച്ചില്ലെന്ന് ആദായനികുതി വകുപ്പ് അറിയിച്ചു.

ബിലീവേഴ്‌സ് ചര്‍ച്ച് റെയ്ഡ്; ഇതുവരെ പിടികൂടിയത് 14 കോടി, ചാരിറ്റിയുടെ മറവില്‍ നടക്കുന്നത് രാജ്യത്തെ തന്നെ ഏറ്റവും വലിയ കുംഭകോണമെന്ന് ആദായ നികുതി വകുപ്പ്

  • 7th November 2020
  • 0 Comments

രണ്ടു ദിവസമായി കെ പി യോഹന്നാന്റെ നേതൃത്വത്തിലുള്ള ബിലീവേഴ്‌സ് ഈസ്‌റ്റേണ്‍ ചര്‍ച്ച് സ്ഥാപനങ്ങളില്‍ നടന്നുകൊണ്ടിരിക്കുന്ന ആദായ നികുതി വകുപ്പ് റെയ്ഡില്‍ ഇതുവരെ പതിനാലര കോടി രൂപ പിടിച്ചെടുത്തതായി വിവരം. വെള്ളിയാഴ്ച്ച നടന്ന പരിശോധനയ്ക്കിടയില്‍ ഏഴ് കോടി രൂപയാണ് പിടികൂടിയത്. തിരുവല്ലയിലുള്ള ബിലീവേഴ്‌സ് ചര്‍ച്ച് മെഡിക്കല്‍ കോളേജ് കോംപൗണ്ടില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ നിന്നായിരുന്നു ഇത്രയും തുക കണ്ടെടുത്തത്. മെഡിക്കല്‍ കോളേജ് അകൗണ്ടന്റിന്റേതാണ് കാര്‍. തിരുവല്ലയില്‍ തന്നെയുള്ള ബിലീവേഴ്‌സ് ചര്‍ച്ച് ആസ്ഥാനത്ത് നിന്നും രണ്ടു കോടി രൂപയുടെ നിരോധിച്ച […]

കെപി യോഹന്നാന്റെ ബിലിവേഴ്‌സ് ചര്‍ച്ചില്‍ റെയ്ഡ് തുടരുന്നു; അഞ്ച് കോടി രൂപ പിടിച്ചെടുത്തു

  • 6th November 2020
  • 0 Comments

തിരുവല്ലയില്‍ കെപി യോഹന്നാന്റെ ബിലിവേഴ്‌സ് ചര്‍ച്ചിലും സ്ഥാപനങ്ങളിലുമായി ആദായ നികുതി വകുപ്പ് നടത്തുന്ന റെയ്ഡ് തുടരുന്നു. പരിശോധനയില്‍ കണക്കില്‍പ്പെടാത്ത അഞ്ച് കോടി രൂപ പിടിച്ചെടുത്തു. നൂറു കോടി രൂപയുടെ സാമ്പത്തിക ഇടപാട് സംബന്ധിച്ചാണ് പരിശോധന. വിദേശത്ത് നിന്നുമെത്തിയ ഫണ്ട് വ്യാപകമായി വകമാറ്റിയെന്നാണ് ആദായനികുതി വകുപ്പിന്റെ കണ്ടെത്തല്‍. ഇന്നലെ സഭ ആസ്ഥാനത്ത് നിന്ന് അമ്പത് ലക്ഷത്തിലധികം രൂപ കണ്ടെത്തിയിരുന്നു. സഭയുടെ ഉടമസ്ഥതതയിലുള്ള സ്‌കൂളുകള്‍, കോളജുകള്‍, ട്രസ്റ്റുകളുടെ ഓഫീസുകള്‍, യോഹന്നാന്റെ വീട് എന്നിവിടങ്ങളിലാണ് പരിശോധന. വിദേശത്ത് നിന്ന് സാമ്പത്തിക സഹായം […]

error: Protected Content !!