Trending

ഡിജിപി ലോക്‌നാഥ് ബെഹ്‌റ നിരീക്ഷണത്തിൽ

മലപ്പുറം: ജില്ലാ കളക്ടർ ഉൾപ്പടെ 21 ഉദ്യോഗസ്ഥർക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ഡിജിപി ലോക്‌നാഥ് ബെഹ്‌റ സ്വയം നിരീക്ഷണത്തിൽ. മലപ്പുറം ജില്ലാ പൊലീസ് മേധാവി അബ്ദുൾ കരീമിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവരുമായി ഡിജിപി സമ്പർക്കത്തിൽ വന്നിരുന്നു. കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ഡിജിപി നിരീക്ഷണത്തിൽ പോകാൻ തീരുമാനിച്ചത്. മലപ്പുറത്തെ ജില്ലാ കളക്ടർ കെ ഗോപാലകൃഷ്ണന് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. മുന്‍പ് താൻ നിരീക്ഷണത്തിൽ പോകുകയാണെന്ന് കളക്ടർ അറിയിച്ചു. പെരിന്തൽമണ്ണ സബ് കളക്ടർക്കും അസിസ്റ്റൻറ് കളക്ടർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

error: Protected Content !!