Kerala News

സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ ‘ഭീഷ്മ’ സ്‌റ്റൈലില്‍ പിണറായി വിജയൻ

  • 8th April 2022
  • 0 Comments

സോഷ്യൽ മീഡിയയിൽ ട്രൻഡായി സി.പി.ഐ.എം പാര്‍ട്ടി കോണ്‍ഗ്രസില്‍ ഫോട്ടോ എടുക്കുന്നതിനിടെയുള്ള വീഡിയോ. മൈക്കിളപ്പനായി മുഖ്യമന്ത്രി പിണറായി വിജയന്‍ സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസ് വേദിയിലെടുത്ത വിഡിയോ ആണ് ട്രെന്ഡായികൊണ്ടിരിക്കുന്നത്.പാര്‍ട്ടി പ്രവര്‍ത്തകരെല്ലാം ഇരുന്നതിന് ശേഷം പിണറായി വിജയന്‍ ഏറ്റവുമൊടുവില്‍ നടന്നുവരുന്നതാണ് വീഡിയോയില്‍ കാണിക്കുന്നത്.മന്ത്രി സജി ചെറിയാനും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും അടക്കം ഫോട്ടോ പങ്കുവച്ചിട്ടുണ്ട്.അമല്‍ നീരദ് സംവിധാനം ചെയ്ത ഭീഷ്മ പര്‍വ്വത്തില്‍ മമ്മൂട്ടി പറയുന്ന ചാമ്പിക്കോ ഡയലോഗാണ് വീഡിയോയെ കളറാക്കുന്നത്. https://fb.watch/cfDsuY_17M/

Entertainment News

ബോക്സ് ഓഫീസിൽ മൈക്കിളിന്റെ ആറാട്ട്; 50 കോടി ക്ലബിലെത്തി ഭീഷ്മ പർവം

  • 9th March 2022
  • 0 Comments

മമ്മൂട്ടി നായകനായി അമൽ നീരദ് സംവിധാനം ചെയ്ത ഭീഷമ പർവത്തിന് വൻ പ്രതികരണമാണ് തിയറ്ററുകളില്‍ നിന്ന് ലഭിച്ചത്. മമ്മൂട്ടിയുടെ വൻ തിരിച്ചുവരവായിട്ടാണ് ചിത്രം കണക്കാക്കപ്പെടുന്നത്. ഇപ്പോഴിതാ ട്രേഡ് അനലിസ്റ്റുകള്‍ ചിത്രം 50 കോടി ക്ലബിലെത്തിയതിന് നന്ദി പറഞ്ഞ് പോസ്റ്റർ പുറത്ത് വിട്ടിരിക്കുകയാണ്. മമ്മൂട്ടിയും അമല്‍ നീരദും ഒന്നിക്കുമ്പോള്‍ വലിയ പ്രതീക്ഷളായിരുന്നു. ആ പ്രതീക്ഷകള്‍ എല്ലാം ശരിവയ്‍ക്കുന്ന തരത്തിലായിരുന്നു ‘ഭീഷ്‍മ പര്‍വ’ത്തിന്റെ ബോക്സ് ഓഫീസിലെ പ്രകടനം. സമീപകാലത്ത് മമ്മൂട്ടി ചിത്രത്തിന് ലഭിച്ച ഏറ്റവും വലിയ സ്വീകാര്യതയുമാണ് ഇത്.ഫര്‍ഹാന്‍ ഫാസില്‍, […]

Entertainment News

അപൂർവ ഒത്തുചേരലുകൾ…’ഇത് ഇന്ത്യൻ സിനിമയില്‍ തന്നെ ആദ്യമോ?’

  • 4th March 2022
  • 0 Comments

അമല്‍ നീരദ് മമ്മൂട്ടി ചിത്രം ‘ഭീഷ്മ പര്‍വം’ ഇന്നലെയാണ് തിയേറ്ററില്‍ പ്രദര്‍ശനത്തിന് എത്തിയത്. മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖറിന്റെ തമിഴ് ചിത്രം ‘ഹേ സിനാമിക’യും ഇതേദിവസം തന്നെയായിരുന്നു പ്രദര്‍ശനത്തിന് എത്തിയത്. ഇതാദ്യമായിട്ടായിരുന്നു മമ്മൂട്ടിയുടെയും ദുല്‍ഖറിന്റെയും ചിത്രങ്ങള്‍ ഒരേസമയം റിലീസ് ചെയ്യുന്നത്.അതേസമയം മോഹന്‍ലാല്‍ നായകനായ ആറാട്ടും മകന്‍ പ്രണവ് മോഹന്‍ലാല്‍ നായകനായ ഹൃദയവും ഇതേസമയം തന്നെ തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്നുണ്ട്.മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റേയും ദുല്‍ഖറിന്റേയും പ്രണവിന്റേയും ചിത്രങ്ങള്‍ ഒരേസമയം തിയേറ്ററില്‍ എത്തുന്നത് ഇതാദ്യമായിട്ടാണ്.ഇത് ഇന്ത്യൻ സിനിമയിലെ തന്നെ ആദ്യത്തെ സംഭവമാണോ എന്നാണ് […]

error: Protected Content !!