അന്ത്യ അത്താഴ ചിത്രത്തില്‍ സംഘികളുടെ പടം വെട്ടിക്കയറ്റിയുള്ള ട്രോള്‍ വേണ്ട; ബിനീഷ് കോടിയേരിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് നേതാവ്
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ ഉദ്ഘാടന ചടങ്ങിന് നേരത്തെ വന്ന് വേദി പിടിച്ച ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനെ പരിഹസിച്ച് ബിനീഷ് കോടിയേരി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രം വിവാദമായതോടെ നീക്കി. ക്രിസ്തുവിന്റെ അന്ത്യത്താഴ ചിത്രത്തിനിടയിലും ഐ.പി.എല്‍ ക്യാപ്റ്റന്മാര്‍ക്കിടയിലും രാജീവ് ചന്ദ്രശേഖര്‍ ഇരിക്കുന്ന തരത്തിലുള്ള ഫോട്ടോയാണ് ‘ചന്ദ്രനടി’ എന്ന അടിക്കുറിപ്പോടെ നല്‍കിയത്. എന്നാല്‍, അന്ത്യത്താഴ ചിത്രം വിവാദമായതോടെ നീക്കുകയും ഐ.പി.എല്‍ ചിത്രം മാത്രം നിലനിര്‍ത്തുകയും ചെയ്തു. സംഭവത്തില്‍ ബിനീഷ് കോടിയേരിയെ ശക്തമായി വിമര്‍ശിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ് […]
