Kerala News

ഇംഗ്ലീഷ് അക്ഷരമാല പഠിച്ചില്ല; നാലുവയസുകാരന് ട്യൂഷന്‍ അധ്യാപകന്റെ ക്രൂരമര്‍ദനം

  • 24th June 2022
  • 0 Comments

കൊച്ചി പള്ളുരുത്തിയില്‍ നാലുവയസുകാരനെ ട്യൂഷന്‍ അധ്യാപകന്‍ ക്രൂരമായി മര്‍ദ്ദിച്ചു. ഇംഗ്ലീഷ് അക്ഷരമാല പഠിക്കാത്തതിനായിരുന്നു ട്യൂഷന്‍ ടീച്ചറുടെ ക്രൂരമര്‍ദ്ദനം. ട്യൂഷന്‍ അധ്യാപകനായ നിഖിലാണ് കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ചത്. ഇംഗ്ലീഷ് വാക്കുകള്‍ പറയാത്തതിനാണ് മ4ദ്ദിച്ചതെന്ന് കുട്ടി പറഞ്ഞു. സംഭവത്തില്‍ നിഖിലിനെ പള്ളുരുത്തി പൊലീസ് അറസ്റ്റ് ചെയ്തു. പള്ളുരുത്തിയില്‍ ഒരു ട്യൂഷന്‍ സെന്റര്‍ നടത്തുന്നയാളാണ് നിഖില്‍. തിങ്കളാഴ്ചയും ചൊവ്വാഴ്ചയുമാണ് നിഖില്‍ കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ചത്. കുട്ടിക്ക് കനത്ത പനിയെ തുടര്‍ന്ന് ഡോക്ടറെ കാണിച്ചപ്പോഴാണ് അധ്യാപകന്റെ ക്രൂരമര്‍ദ്ദനം പുറത്തറിയുന്നത്. കുട്ടിയുടെ കൈയിലും കാലിലും […]

Kerala News

തിരുവനന്തപുരത്ത് നടുറോട്ടില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയ്ക്ക് ക്രൂരമര്‍ദനം

  • 16th June 2022
  • 0 Comments

തിരുവനന്തപുരത്ത് നടുറോഡില്‍ വിദ്യാര്‍ഥിക്ക് ക്രൂരമര്‍ദനം. പട്ടം സെന്റ് മേരീസ് സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ഥി ജെ ഡാനിയേലിന് ആണ് മര്‍ദ്ദനമേറ്റത്. ഇരുപതോളം വിദ്യാര്‍ഥികള്‍ ചേര്‍ന്നാണ് ഉള്ളൂര്‍ സ്വദേശി ഡാനിയലിനെ മര്‍ദിച്ചത്. മര്‍ദ്ദനത്തില്‍ പരിക്കേറ്റ ഡാനിയല്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി. ഇന്നലെയാണ് വിദ്യാര്‍ത്ഥിക്ക് ക്രൂരമര്‍ദ്ദനമേറ്റത്. തലയ്ക്കും കൈക്കും പരിക്കേറ്റിട്ടുണ്ട്. ബസ്സില്‍ നിന്നിറങ്ങിയ ഒരു സംഘം വിദ്യാര്‍ഥികള്‍ ബസ് സ്റ്റോപ്പിലിരുന്ന ഡാനിയേലിനെ മര്‍ദ്ദിക്കുകയായിരുന്നു. തന്റെ സഹപാഠിയാണ് മര്‍ദ്ദനത്തിന് നേതൃത്വം നല്‍കിയതെന്ന് ഡാനിയേല്‍ പറഞ്ഞു. ഇവര്‍ക്കൊപ്പം ചില പൂര്‍വ […]

National News

മാതാപിതാക്കളില്ലാത്ത സമയത്ത് രണ്ടുവയസ്സുകാരന് അതിക്രൂര മര്‍ദനം, വീട്ടുജോലിക്കാരി അറസ്റ്റില്‍

  • 15th June 2022
  • 0 Comments

മാതാപിതാക്കള്‍ വീട്ടിലില്ലാത്ത സമയത്ത് രണ്ടുവയസ്സുകാരനെ ക്രൂരമായി മര്‍ദിച്ചെന്ന കേസില്‍ വീട്ടുജോലിക്കാരി അറസ്റ്റില്‍. രജനി ചൗധരി(30) എന്ന യുവതിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മധ്യപ്രദേശിലെ ജബല്‍പൂരിലാണ് സംഭവം. കുഞ്ഞിനെ പരിചരിക്കാനെത്തിയ രജനി കുഞ്ഞിനെ പലദിവസങ്ങളിലും അതിക്രൂരമായി ഉപദ്രവിച്ചെന്നാണ് പരാതി. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും മാതാപിതാക്കള്‍ പോലീസിന് നല്‍കിയിരുന്നു. കുറച്ചു ദിവസങ്ങളായി കുട്ടി മിണ്ടാതെയും കളിക്കാതെയും ഇരിക്കുന്നത് ശ്രദ്ധയില്‍പെട്ട മാതാപിതാക്കള്‍ ഡോക്ടറെ കാണിച്ചപ്പോഴാണ് സംഭവത്തിന്റെ സത്യാവസ്ഥ മനസിലാകുന്നത്. കുട്ടിയുടെ ആന്തരികാവയവങ്ങള്‍ വീര്‍ക്കുന്നതായും പീഡിപ്പിക്കപ്പെട്ടതായി സംശയിക്കുന്നതായും പരിശോധനയില്‍ കണ്ടെത്തി. എന്താണ് കുഴപ്പമെന്ന് […]

Kerala News

മദ്യലഹരിയില്‍ അച്ഛന് മകന്റെ ക്രൂരമര്‍ദനം, വീട്ടിനകത്തുള്ള സാധനങ്ങളും വലിച്ച് പുറത്തിട്ട് തകര്‍ത്തു, പ്രതി പിടിയില്‍

കണ്ണൂര്‍ പേരാവൂരില്‍ പിതാവിന് മകന്റെ ക്രൂരമര്‍ദനം. പേരാവൂര്‍ ചൗള നഗര്‍ എടാട്ടാണ് പാപ്പച്ചനെ (65) മകന്‍ മാര്‍ട്ടിന്‍ ഫിലിപ്പ് ക്രൂരമായി ആക്രമിച്ചത്. പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവമുണ്ടായത്. മകന്‍ പിതാവിനെ നിലത്തിട്ട് ചവിട്ടുന്നതിന്റെയും വീട്ടുപകരണങ്ങള്‍ അടിച്ചുതകര്‍ക്കുന്നതിന്റെയും ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. മദ്യപിച്ച് വീട്ടിലെത്തി വഴക്കുണ്ടാക്കുന്നത് മാര്‍ട്ടിന്റെ പതിവാണെന്നാണ് സമീപവാസികള്‍ പറയുന്നത്. കഴിഞ്ഞ ദിവസവും ഇയാള്‍ വീട്ടിലെത്തി വഴക്കുണ്ടാക്കി. തുടര്‍ന്ന് പിതാവിനെ ക്രൂരമായി മര്‍ദിച്ചശേഷം നിലത്തിട്ട് ചവിട്ടുകയായിരുന്നു. കുടുംബാംഗങ്ങള്‍ തന്നെയാണ് ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. വിവരമറിഞ്ഞ ഉടന്‍ തന്നെ പൊലീസ് […]

error: Protected Content !!