‘വിക്ര’മിനെ പിന്നിലാക്കി ‘ബീസ്റ്റി’നെ മറികടക്കാതെ ,പൊന്നിയിന്‍ സെല്‍വന്റെ ആദ്യ ദിന ബോക്‌സ് ഓഫീസ് കളക്ഷന്‍
മണിരത്നം അണിയിച്ചൊരുക്കിയ ബ്രഹ്മാണ്ഡ ചിത്രം ‘പൊന്നിയിന്‍ സെല്‍വന്ന്റെ ആദ്യ ദിന കളക്ഷൻ റിപ്പോർട്ടുകൾ പുറത്ത്.കണക്കുകൾ പ്രകാരം ഈ വര്‍ഷത്തെ മികച്ച ഓപ്പണിങ്ങ് നേടുന്ന സിനിമകളുടെ ലിസ്റ്റില്‍ മൂന്നാം സ്ഥാനത്താണ് പൊന്നിയിന്‍ സെല്‍വന്‍ എന്ന് ട്രേഡ് അനലിസ്റ്റ് മനോബാല റിപ്പോര്‍ട്ട് ചെയ്യുന്നു. ‘വലിമൈ’ ആണ് അദ്യ സ്ഥാനത്ത്. 36.17 കോടിയാണ് കളക്ഷന്‍. രണ്ടാം സ്ഥാനത്തുള്ള ‘ബീസ്റ്റ്’ കളക്ട് ചെയ്തത് 26.40 കോടിയാണ്. ‘വിക്രമി’നെ പിന്നിലാക്കിയാണ് പൊന്നിയിന്‍ സെല്‍വന്‍ മൂന്നാം സ്ഥാനത്തെത്തിയത്. 20.61 കോടിയാണ് വിക്രമിന്റെ കളക്ഷന്‍.അജിത് ചിത്രം ‘വലിമൈ’ […]