Kerala kerala

മലപ്പുറത്ത് ജനവാസ മേഖലയിലിറങ്ങിയ കരടി കൂട്ടിലായി

  • 12th February 2025
  • 0 Comments

മലപ്പുറം: മലപ്പുറം തേള്‍ പാറയില്‍ ജനവാസ മേഖലയിലിറങ്ങിയ കരടി കൂട്ടിലായി. തേള്‍ പാറ കുറുംമ്പ ക്ഷേത്ര മുറ്റത്ത് വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് കരടിപ്പെട്ടത്. ജനവാസ മേഖലയില്‍ കരടിയുടെ ശല്യം രൂക്ഷമായതോടെയാണ് വനം വകുപ്പ് കൂട് സ്ഥാപിച്ചത്. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി കരടിയെ നെടുങ്കയം ഫോറസ്റ്റ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. സംസ്ഥാനത്ത് വന്യജീവി ആക്രമണം തുടരുന്ന പശ്ചാത്തലത്തില്‍ വനംമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നത തല യോഗം ഇന്ന് ചേരും. വനംവകുപ്പ് ആസ്ഥാനത്ത് ഉച്ചയ്ക്ക് രണ്ട് മണിക്കാണ് യോഗം. വിവിധ […]

Kerala

കരടി പനമരത്തെത്തി; സിസിടിവിയില്‍ പതിഞ്ഞു

  • 24th January 2024
  • 0 Comments

പനമരം: മാനന്തവാടി നഗരസഭയുടേയും, വെള്ളമുണ്ട പഞ്ചായത്തിന്റേയും വിവിധ ഭാഗങ്ങളിലെ ജനവാസ മേഖലകളില്‍ ഭീതി വിതച്ച കരടി നിലവില്‍ പനമരത്തെത്തിയതായി സൂചന. നാട്ടുകാരില്‍ ചിലര്‍ പുലര്‍ച്ചെ കരടിയെ കണ്ടതായി പറയുന്നു. കൂടാതെ കീഞ്ഞുകടവ് റോഡിലൂടെ കരടി പോകുന്ന ദൃശ്യം സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. കൂടാതെ ഇവിടെ കരടിയുടെ കാല്‍പ്പാടുകളും കണ്ടെത്തിയിട്ടുണ്ട്. ഈ മേഖല കേന്ദ്രീകരിച്ച് വനപാലകര്‍ പരിശോധന നടത്തുകയാണ്.

Kerala

മാനന്തവാടിയില്‍ കരടിയിറങ്ങി; ദൃശ്യങ്ങള്‍ പുറത്ത്; ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് വനംവകുപ്പ്

  • 22nd January 2024
  • 0 Comments

മാനന്തവാടി : വയനാട് മാനന്തവാടിയില്‍ കരടിയിറങ്ങി. വള്ളിയൂര്‍ക്കാവിനു സമീപം പുലര്‍ച്ചെ രണ്ടുമണിയോടെയാണ് കരടിയുടെ സാന്നിധ്യം സ്ഥിരീകരിച്ചത്. സ്വകാര്യവ്യക്തിയുടെ വീട്ടില്‍സ്ഥാപിച്ച സിസിടിവിയിലാണ് കരടിയുടെ ദൃശ്യം പതിഞ്ഞത്. ഇതോടെ രാത്രി വൈകിയും വനപാലകര്‍ പ്രദേശത്ത് തിരച്ചില്‍ നടത്തി. ഇതിന് മുന്‍പുള്ള ദിവസവും രാത്രിയും കരടി എത്തിയെന്ന് നാട്ടുകാര്‍ പറയുന്നു. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Local

തിരുവനന്തപുരത്ത് കരടിയുടെ ആക്രമണം

  • 5th August 2023
  • 0 Comments

തിരുവനന്തപുരം: തിരുവനന്തപുരത്ത് കരടിയുടെ ആക്രമണം. വിതുര മണലി സ്വദേശി ശിവദാസന്‍ (55) നെയാണ് കരടി ആക്രമിച്ചത്. ഇന്ന് രാവിലെ ജോലിയ്ക്ക് പോകുന്ന സമയത്ത് കാലിന്റെ പാദത്തിലാണ് കരടി കടിച്ചത്. ശിവദാസന്റെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ ശിവദാസനെ ഉടനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൊണ്ട് പോവുകയായിരുന്നു. ആദിവാസി മേഖലയായ തച്ചരുകാല എന്ന സ്ഥലത്ത് വച്ചാണ് ആക്രമണം ഉണ്ടായത്.

Kerala National

കരടി കിണറ്റില്‍ വീണ് ചത്ത സംഭവം: കേരളത്തിലേത് ഏറ്റവും മോശം വനംവകുപ്പെന്ന് മേനക ഗാന്ധി

  • 21st April 2023
  • 0 Comments

തിരുവനന്തപുരം വെള്ളനാട് കരടി കിണറ്റില്‍ വീണ് ചത്ത സംഭവത്തില്‍ വനംവകുപ്പിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ കേന്ദ്രമന്ത്രിയും പരിസ്ഥിതി പ്രവര്‍ത്തകയുമായ മേനക ഗാന്ധി. കേരളത്തിലേത് ഏറ്റവും മോശം വനംവകുപ്പാണെന്നാണ് വിമര്‍ശനം. മേനക ഗാന്ധി തന്റെ ട്വിറ്റർ പോസ്റ്റിലൂടെയാണ് ഈക്കാര്യം വ്യക്തമാക്കിയത്. അതേസമയം ചത്തത് അത്യപൂര്‍വം ഇനത്തില്‍പ്പെട്ട കരടിയാണെന്നും മേനക ഗാന്ധി പറഞ്ഞു. കരടിയുടെ മരണത്തിന് ഇടയാക്കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണം. കരടിയെ വെടിവച്ച ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്യണമെന്നും സംഭവിച്ചത് നാണക്കേടാണെന്നും മേനക ഗാന്ധി ട്വന്റിഫോറിനോട് പ്രതികരിച്ചു. കരടി ചത്ത […]

Kerala

കിണറ്റിൽ വീണ കരടി ചത്ത സംഭവം: പീപ്പിൾ ഫോർ ആനിമൽ കോടതിയിലേക്ക്, ഉത്തരവാദിത്തപ്പെട്ടവർക്കെതിരെ നടപടി വേണം

  • 20th April 2023
  • 0 Comments

തിരുവനന്തപുരം: തിരുവനന്തപുരം വെള്ളനാട് കിണറ്റിൽ വീണ കരടി ചത്ത സംഭവത്തില്‍ പീപ്പിൾ ഫോർ ആനിമൽ കോടതിയിലേക്ക്. പീപ്പിൾ ഫോർ ആനിമൽ തിരുവനന്തപുരം ചാപ്റ്റർ നാളെ ഹൈക്കോടതിയെ സമീപിക്കും. ചട്ടങ്ങൾ ലംഘിച്ചുള്ള മയക്ക് വെടിയിൽ ഉത്തരവാദിത്തപ്പെട്ടവർക്കെതിരെ നടപടി വേണം എന്ന ആവിശ്യമുന്നയിച്ചാണ് കോടതിയെ സമീപിക്കുന്നത്. പ്രാഥമിക നടപടിക്രമങ്ങൾ പോലും പാലിക്കാതെയാണ് കരടിയെ മയക്ക് വെടിവച്ചത് എന്നാണ് പീപ്പിൾ ഫോർ ആനിമൽ വിലയിരുത്തുന്നത്. കിണറ്റിൽ വീണപുറത്തെത്തിക്കാനുള്ള വനം വകുപ്പ് ദൗത്യം പാളിയതോടെ വെള്ളത്തിൽ മുങ്ങിയാണ് കരടി ചത്തത്. മയക്കുവെടിയേറ്റ കരടിയെ […]

Kerala

ജീവന്റെ കാര്യത്തിൽ ആശങ്ക…രക്ഷാ പ്രവർത്തനം പിഴക്കുന്നുവോ?

  • 20th April 2023
  • 0 Comments

തിരുവനന്തപുരം: തിരുവനന്തപുരം വെള്ളനാട് കിണറ്റില്‍ വീണ കരടിയെ മയക്കുവെടിവെച്ച് രക്ഷപെടുത്താനുള്ള നീക്കം പിഴക്കുന്നു. മയക്കുവെടിയേറ്റ കരടി മയങ്ങി കിണറ്റിലെ വെള്ളത്തില്‍ മുങ്ങിയ സാഹചര്യത്തിൽ കരടിയുടെ ജീവൻ നിലനിൽക്കുന്ന കാര്യത്തിൽ വലിയ ആശങ്കയാണ് ഉടലെടുക്കുന്നത്. ഏകദേശം 4 മീറ്ററോളം താഴ്ചയിലാണ് കരടി മുങ്ങി കിടക്കുന്നതെന്നാണ് വനം വകുപ്പ് വ്യക്തമാക്കുന്നത്. ശ്വാസകോശത്തില്ലേക്ക് വെള്ളം കടക്കാൻ ഇടയായാൽ കരടിയുടെ ജീവൻ അധിക സമയം നിലനിൽക്കില്ല എന്നാണ് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്. കരടി പൂർണ്ണ ആരോഗ്യവാൻ അല്ലെങ്കിൽ ജീവൻ തിരിച്ച് കിട്ടുന്ന കാര്യത്തിൽ സംശയമാണെന്നും […]

error: Protected Content !!