നിയമസഭ തെരഞ്ഞെടുപ്പില്‍ 37 സീറ്റ് ആവശ്യപ്പെട്ട് ബിഡിജെഎസ്; തള്ളി ബിജെപി
നിയമസഭ തെരഞ്ഞെടുപ്പില്‍ 37 സീറ്റുകള്‍ നല്‍കണമെന്ന ബിഡിജെഎസിന്റെ ആവശ്യം ബിജെപി തള്ളി. ഇക്കുറി 20 സീറ്റുകളില്‍ താഴെ മാത്രമേ ബിഡിജെഎസിന് നല്‍കൂ. തദ്ദേശ തെരഞ്ഞെടുപ്പിലെ ബിഡിജെഎസിന്റെ മോശം പ്രകടനമാണ് ബിജെപി നേതൃത്വം ആവശ്യം തള്ളിയതിനു പിന്നില്‍. പ്രധാനപ്പെട്ട സീറ്റുകള്‍ ഏറ്റെടുക്കാനാണ് ബിജെപിയുടെ തീരുമാനം. കോവളം, വര്‍ക്കല, വാമനപുരം, കരുനാഗപ്പള്ളി, കൊടുങ്ങല്ലൂര്‍, നാട്ടിക, കുട്ടനാട്, തിരുവല്ല, തൊടുപുഴ സീറ്റുകളാകും തിരിച്ചെടുക്കുക. ബിഡിജെഎസിന് ഇരുപതില്‍ സീറ്റുകളില്‍ താഴെ മാത്രമായിരിക്കും ഇത്തവണ ലഭിക്കുക. 37 സീറ്റുകള്‍ നല്‍കില്ലെങ്കില്‍ 30 സീറ്റുകളെങ്കിലും വേണമെന്ന […]

