സൗരവ് ഗാംഗുലി ബിസിസിഐയുടെ പുതിയ അധ്യക്ഷനായേക്കും
ഇന്ത്യന്‍ ക്രിക്കറ്റില്‍ എക്കാലത്തെയും മികച്ച ക്യാപ്റ്റനും കളിക്കാരനുമായ സൗരവ് ഗാംഗുലി ബിസിസിഐയുടെ പുതിയ അധ്യക്ഷനാകും. ആഭ്യന്തരമന്ത്രി അമിത്ഷായുടെ മകന്‍ ജെയ്ഷാ ബിസിസിഐ സെക്രട്ടറിയാകും. ഇന്നലെ അര്‍ധരാത്രി നടന്ന നാടകീയ നീക്കങ്ങള്‍ക്കൊടുവിലാണ് തീരുമാനം. മുന്‍ ബിസിസിഐ അധ്യക്ഷന്‍ അനുരാഗ് ഠാക്കൂറിന്റെ സഹോദരന്‍ അരുണ്‍ ധുമാലാകും പുതിയ ട്രഷറര്‍. കേരള ക്രിക്കറ്റ് അസോസിയേഷന്‍ അധ്യക്ഷന്‍ ജയേഷ് ജോര്‍ജ് ബിസിസിഐ ജോയിന്റ് സെക്രട്ടറിയാകും. പുതിയ നീക്കം അനുസരിച്ച് ഗാംഗുലിക്ക് എതിരാളി ഉണ്ടാകാന്‍ സാധ്യതയില്ല. എന്‍. ശ്രീനിവാസന്‍ പിന്തുണയ്ക്കുന്ന ബ്രിജേഷ് പട്ടേല്‍ ഐപിഎല്‍ […]
