‘ഞങ്ങൾ മാധ്യമസ്വാതന്ത്രത്തിനൊപ്പം’; ബിബിസി ഡോക്യുമെന്ററി വിവാദത്തിൽ പ്രതികരിച്ച് അമേരിക്ക
ലോകമെമ്പാടുമുള്ള മാധ്യമസ്വാതന്ത്ര്യത്തിന്റെ പിന്തുണയ്ക്കുന്നുവെന്ന പ്രസ്താവനയുമായി യുഎസ്. ഗുജറാത്ത് കലാപത്തിൽ നരേന്ദ്രമോദിയുടെ പങ്കിനെക്കുറിച്ചുള്ള ബിബിസി ഡോക്യുമെന്ററി കേന്ദ്രസർക്കാർ നിരോധിച്ചതിനെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വക്താവ് നെഡ് പ്രൈസ് നിലപാട് വ്യക്തമാക്കിയത്. ബിബിസി ഡോക്യുമെന്ററി ഇന്ത്യയിൽ തടയുന്നത് പത്രസ്വാതന്ത്ര്യത്തിന്റെ പ്രശ്‌നമായി യുഎസ് കണക്കാക്കുന്നുണ്ടോ എന്നായിരുന്നു ചോദ്യം. ലോകമെമ്പാടുമുള്ള മാധ്യമസ്വാതന്ത്ര്യത്തിന്റെ പ്രാധാന്യത്തെ പിന്തുണയ്ക്കുന്ന രാജ്യമാണ് യുഎസ്.നമ്മുടെ ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നത് ജനാധിപത്യ തത്വങ്ങളായ ആവിഷ്‌കാര സ്വാതന്ത്ര്യം, മതസ്വാതന്ത്ര്യം, വിശ്വാസ സ്വാതന്ത്ര്യം തുടങ്ങിയവയാണ്. ഞങ്ങളുടെ ബന്ധങ്ങളിൽ ഇന്ത്യയിലുൾപ്പെടെ ഇതുയർത്തിക്കാട്ടാനാണ് ഞങ്ങൾ ശ്രമിക്കുന്നത്. […]
