Kerala

ഭിന്നശേഷി കുട്ടികൾക്ക് പിന്തുണയുമായി ‘തേൻകൂട്’ വിദ്യാഭ്യാസമന്ത്രി ഉദ്ഘാടനം ചെയ്തു

ബഡ്‌സ് സ്‌കൂൾ ഉൾപ്പെടെ കേന്ദ്ര/സംസ്ഥാന സർക്കാർ ഗ്രാൻറിൽ പ്രവർത്തിക്കുന്ന ബുദ്ധിപരമായ വെല്ലുവിളി നേരിടുന്ന കുട്ടികൾ പഠിക്കുന്ന സവിശേഷമായ വിദ്യാലയങ്ങളിൽ കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ പഠന പിന്തുണ ഉറപ്പാക്കാൻ എസ്.സി.ഇ.ആർ.ടി യുടെ മേൽനോട്ടത്തിൽ വികസിപ്പിച്ച ‘തേൻകൂട്’ സാങ്കേതിക വിദ്യ ഉദ്ഘാടനം ചെയ്തു. പൊതുവിദ്യാഭ്യാസമന്ത്രി പ്രൊഫ: സി. രവീന്ദ്രനാഥ് വീഡിയോ കോൺഫറൻസിലൂടെ പദ്ധതിക്ക് തുടക്കമിട്ടു. ഏതു പരിമിതിയും അക്കാദമിക മികവിന് തടസ്സമല്ലെന്നും പാർശ്വവത്കരണ സാധ്യതയുള്ളവരെ പ്രത്യേകം ശ്രദ്ധിച്ച് മുഖ്യധാരയിലേക്ക് കൊണ്ടുവരികയാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ കാഴ്ചപ്പാടെന്നും മന്ത്രി പറഞ്ഞു. […]

error: Protected Content !!