ബത്തേരി സ്ഫോടക വസ്തു പൊട്ടിത്തെറി; മരണം മൂന്നായി; ചികിത്സയിലിരിക്കേ 13കാരനും മരിച്ചു
സ്ഫോടകവസ്തുക്കൾ പൊട്ടിത്തെറിച്ച് ബത്തേരിയിൽ ഉണ്ടായ അപകടത്തിൽ മരണം മൂന്നായി. ചികിത്സയിൽ കഴിയുകയായിരുന്ന പതിമൂന്നുകാരനും മരിച്ചതോടെയാണ് മരണം മൂന്നായത്. ജലീൽ – സുൽഫിത്ത് ദമ്പതികളുടെ മകൻ ഫെബിൻ ഫിറോസ് ആണ് ചികിത്സയിലിരിക്കേ മരിച്ചത്.ഏപ്രിൽ 22 നാണ് ബത്തേരി കാരക്കണ്ടിക്ക് സമീപം ആളൊഴിഞ്ഞ വീട്ടിൽ സ്ഫോടനമുണ്ടായത്. സംഭവത്തിൽ ഫെബിനൊപ്പമുണ്ടായ മുരളി (16), അജ്മല്‍ (14) എന്നിവർ ഏപ്രിൽ 26 ന് മരിച്ചിരുന്നു. ഇന്ന് രാവിലെ കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ചാണ് ഫെബിൻ ഫിറോസ് മരിച്ചത്. ഏപ്രിൽ 22ന് ആയിരുന്നു സ്ഫോടകവസ്തുക്കൾ […]
