ജയ ഹേ’ സംവിധായകനൊപ്പം വീണ്ടും ബേസിൽ ഒപ്പം പൃഥ്വിയും ’ഗുരുവായൂരമ്പല നടയിൽ’
ജയ ജയ ജയ ജയഹേക്ക് ശേഷം വിപിൻ ദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ബേസിലും പൃഥ്വിരാജും ആദ്യമായി ഒന്നിക്കുന്നു.പുതിയ ചിത്രത്തിന് ‘ഗുരുവായൂരമ്പല നടയിൽ’ എന്നാണ് പേര്കുഞ്ഞിരാമായണ’ത്തിന്റെ സഹ തിരക്കഥാകൃത്തായ ദീപു പ്രദീപ് ആണ് പുതിയ ചിത്രത്തിന്റെയും രചന നിർവ്വഹിക്കുന്നത്. ‘ഗോദ’യുടെ നിർമ്മാതാക്കളായ ഇ4 എന്റർടെയ്ൻമെന്റ്‌സിന്റെ ബാനറിൽ ആണ് നിർമ്മാണം. ഉടൻ ചിത്രീകരണം ആരംഭിക്കും എന്ന വിവരവും ബേസിൽ പോസ്റ്റിനൊപ്പം പങ്കുവയ്ക്കുന്നുണ്ട്. പൃഥ്വിരാജ് സുകുമാരനും ചിത്രത്തിന്റെ ഭാഗമാണ്. ഒരു കോമഡി എന്റർടെയ്നർ ആകും ചിത്രം.ബഹുമുഖ പ്രതിഭയായ ബേസിൽ ജോസഫുമായി […]