Sports

ബാഴ്‌സയുടെ ആരാധകരുടെ നെഞ്ചിടിപ്പേറുന്നു മെസ്സി ബാഴ്‌സ വിട്ടേക്കും പിന്തുണയുമായി താരങ്ങൾ

തന്റെ ഫുട്ബോൾ കരിയറിന്റെ തുടക്കം മുതൽ ഒന്നിച്ചു വന്ന ബാഴ്സലോണയുമായി വിട പറയാൻ മെസ്സി ഒരുങ്ങുന്നതായി വാർത്തകൾ പുറത്ത് വരുന്നു. ബാഴ്‌സയുടെ ആരാധകരുടെ നെഞ്ചിടിപ്പ് കൂടുന്ന വാർത്തയാണ് സ്പെയിനിൽ നിന്ന് വരുന്നത്. ക്ലബിനൊപ്പം ഇനി മെസ്സി പരിശീലനത്തിന് ഇറങ്ങില്ല എന്നും താരം പറഞ്ഞതായി സ്പെയിൻ മാധ്യമങ്ങൾ വാർത്തകൾ പുറത്ത് വിടുന്നു. മെസ്സിയും ക്ലബുമായി നടത്തിയ ചർച്ചയിൽ മെസ്സി ക്ലബ് വിടാൻ ഉറപ്പിച്ചതായി ക്ലബിനെ അറിയിച്ചതായാണ് വാർത്തകൾ. കോമ്മാൻ പരിശീലകനായി എത്തി എങ്കിലും മെസ്സി ക്ലബിൽ തുടരാൻ ഇഷ്ടപ്പെടുന്നില്ല […]

News

ബാഴ്‌സയുടെ രക്ഷകനാകാൻ റൊണാൾഡ് കോമൻ

ബാഴ്സലോണയുടെ പരിശീലകനായി ഹോളണ്ട് പരിശീലകൻ റൊണാൾഡ് കോമൻ ചുമതലയേറ്റു. കോമൻ പരിശീലക ചുമതലയേറ്റെടുത്തതായി ബാഴ്സലോണ ഔദ്യോഗികമായി അറിയിച്ചു. ക്രൈഫിനു കീഴിൽ കളിച്ച ബാഴ്സലോണയുടെ ഇതിഹാസ ടീമിലെ അംഗമായിരുന്ന കോമൻ. സെറ്റിയൻ പൂർണ്ണ പരാജിതനായതോടെയാണ് കോമൻ പരിശീലക സ്ഥാനത്തേക്ക് നിർബന്ധിതനാവുന്നത്. നേരത്തെ ഇദ്ദേഹത്തെ ബാഴ്സലോണയിൽ എത്തിക്കാൻ വലിയ രീതിയിലുള്ള ശ്രമം നടന്നുവെങ്കിലും. താൻ ഏറെ സ്നേഹിക്കുന്ന ക്ലബിനെ കഷ്ടകാലത്തിൽ നിന്ന് കരകയറ്റുക ആകും കോമന്റെ ആദ്യ ലക്ഷ്യം. 1989 മുതൽ 1995 വരെ ബാഴ്സലോണയിൽ കളിച്ചിരുന്ന റൊണാൾഡ് കോമൻ […]

Sports

മാഞ്ചസ്റ്റർ സിറ്റിയുടെ യുവ സെന്റർ ബാക്ക് എറിക് ഗാർസിയയെ ബാഴ്സലോണയിലേക്ക്

മാഞ്ചസ്റ്റർ സിറ്റിയുടെ യുവ സെന്റർ ബാക്ക് എറിക് ഗാർസിയയെ ബാഴ്സലോണയിലേക്ക്. നേരത്തെ ബാഴ്സലോണ അക്കാദമി താരമായ ഇദ്ദേഹം 2018ലാണ് ബാഴ്സലോണ വിട്ട് മാഞ്ചസ്റ്റർ സിറ്റിലേക്ക് ചേക്കേറിയത്. ശേഷം താരം സിറ്റിക്ക് വേണ്ടി പ്രതീക്ഷ നൽകുന്ന പ്രകടനങ്ങൾ കാഴ്ചവെച്ചു. താരം നടത്തുന്ന മികച്ച പ്രകടനങ്ങളാണ് ബാഴ്സലോണക്ക് താരത്തെ വീണ്ടും സ്വന്തമാക്കണമെന്ന ആഗ്രഹം നൽകിയത്. 19കാരനായ ഗാർസിയക്ക് വേണ്ടി വലിയ തുക തന്നെ ബാഴ്സലോണ നൽകേണ്ടി വരും. ബാഴ്സലോണയുടെ അക്കാദമയിൽ 9 വർഷത്തോളം ഗാർസിയ കളിച്ചിരുന്നു.

Sports

ബാഴ്‌സയ്ക്ക് ജയം

  • 12th July 2020
  • 0 Comments

ലാലിഗയിൽ ആദ്യ പകുതിയിൽ 15 മത്തെ മിനുറ്റിൽ വിദാലിന്റെ ഏക ഗോളിൽ ബാഴ്‌സയ്ക്ക് വിജയം. നിർബന്ധമായും വിജയം അനിവാര്യമായിരുന്നമത്സരത്തിൽ അല്പം ബുദ്ധിമുട്ടിയാണ് ബാഴ്‌സയ്ക്ക് വിജയം കണ്ടെത്തനായത് . റയൽ വല്ലഡോയിഡിനെ ആണ് ബാഴ്സലോണ പരാജയപ്പെടുത്തിയത്. അത്ര എളുപ്പമായിരുന്നില്ല ബാഴ്സലോണയുടെ വിജയം. മെസ്സിയുടെ പാസിൽ നിന്നായിരുന്നു വിദാലിന്റെ ഗോൾ . താരത്തിന്റെ ഈ ലാലിഗ സീസണിലെ ഇരുപതാമത്തെ അസിസ്റ്റ് ആയിരുന്നു ഇത്. ബാഴ്സലോണക്ക് 79 പോയന്റും റയലിന് 80 പോയന്റുമാണ് ഉള്ളത്. വിജയത്തോടെ ഒരു പോയിന്റ് മാത്രമാണ് വ്യത്യാസമെങ്കിലും […]

error: Protected Content !!