മദ്രസകള്‍ തീവ്രവാദികളെ പരിശീലിപ്പിക്കുന്ന സ്ഥലം; രാമരാജ്യം വന്നാല്‍ ഉര്‍ദു ഭാഷ പൂര്‍ണമായും നിരോധിക്കും; ബി ജെ പി അധ്യക്ഷൻ ബന്ദി സഞ്ജയ്
മദ്രസകൾ തീവ്രവാദികളെ പരിശീലിപ്പിക്കുന്ന സ്ഥലമാണെന്നും രാമ രാജ്യം വന്നാൽ ഉറുദു ഭാഷ പൂർണമായും നിരോധിക്കുമെന്നും തെലങ്കാന ബി.ജെ.പി അധ്യക്ഷനും കരിംനഗര്‍ എംപിയുമായ ബന്ദി സഞ്ജയ്. കരിംനഗറില്‍ ഹിന്ദു ഏക്ദാ യാത്രയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ബന്ദി സഞ്ജയ്. “രാമരാജ്യം വന്നാല്‍ ഞങ്ങള്‍ ഉര്‍ദു ഭാഷ പൂര്‍ണമായും നിരോധിക്കും. രാജ്യത്ത് എവിടെ ബോംബ് സ്‌ഫോടനങ്ങള്‍ ഉണ്ടാകുന്നതിനും കാരണം മദ്രസകള്‍ തീവ്രവാദികളുടെ പരിശീലന കേന്ദ്രമായി മാറിയത് കൊണ്ടാണ്. അവരെ നമ്മള്‍ തിരിച്ചറിയണം”, അദ്ദേഹം പറഞ്ഞു. പള്ളികളുടെ പരിസരം കുഴിച്ച് പരിശോധിച്ചാല്‍ […]
