Kerala News

വ്യാഴവും വെള്ളിയും സമ്പൂർണ ബാങ്ക് പണിമുടക്ക്

  • 15th December 2021
  • 0 Comments

വ്യാഴവും വെള്ളിയും സമ്പൂർണ ബാങ്ക് പണിമുടക്ക്. പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവൽക്കരിക്കാനുള്ള ബാങ്കിങ് നിയമ ഭേദഗതി നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ടാണ് സംയുക്ത സംഘടനയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്റെ നേതൃത്വത്തിൽ ഡിസംബർ 16, 17തീയതികളിൽ ജീവനക്കാർ പണിമുടക്കുക . രാജ്യവ്യാപകമായ പ്രതിഷേധത്തിൽ പൊതു, സ്വകാര്യ, വിദേശ ബാങ്കുകള്‍ അട‌ഞ്ഞുകിടക്കും. 10 ലക്ഷം ജീവനക്കാരാണ് പണിമുടക്കുക.

National News

സഹകരണ സംഘങ്ങളെ ബാങ്കുകളായി കണക്കാക്കാനാവില്ലെന്ന് നിര്‍മല സീതാരാമന്‍,ലൈസന്‍സോ ആര്‍ബിഐ അംഗീകാരമോ ഇല്ല

  • 13th December 2021
  • 0 Comments

ബാങ്കിങ് നിയന്ത്രണ നിയമപ്രകാരം ലൈസന്‍സോ റിസര്‍വ് ബാങ്കിന്റെ അംഗീകാരമോ ഇല്ലാത്ത സഹകരണ സംഘങ്ങളെ ബാങ്ക് എന്ന് വിളിക്കാനാവില്ലെന്ന് ധനമന്ത്രി നിമല സീതാരാമൻ . റിസര്‍വ് ബാങ്ക് നിലപാടില്‍ ഇടപെടണമെന്നുള്ള കേരളത്തിന്റെ അഭ്യര്‍ഥന തള്ളിയാണ് ധനമന്ത്രിയുടെ വിശദീകരണം.ബാങ്കിങ് ലൈസൻസ് ഇല്ലാത്ത സ്ഥാപനങ്ങളാണ് സഹകരണ സംഘങ്ങളെന്ന് നിർമല സീതാരാമൻ പറഞ്ഞു.ബാങ്കിങ് നിയമ പ്രകാരം ലൈസൻസ് ഉള്ള സ്ഥാപങ്ങളെ മാത്രമെ ബാങ്കായി പരിഗണിക്കു. ഉപഭോക്താക്കള്‍ ബാങ്കുകളില്‍ നടത്തുന്ന നിക്ഷേപത്തിന് നിലവില്‍ അഞ്ചുലക്ഷം രൂപ ഇന്‍ഷുറന്‍സുണ്ട്. ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് ആന്‍ഡ് ക്രെഡിറ്റ് ഗ്യാരന്റി […]

National News

ജനുവരി മുതൽ എടിഎം വഴി പണം പിൻവലിക്കലിന് ചിലവേറും

  • 4th December 2021
  • 0 Comments

എടിഎം ഇടപാടുകളുടെ ഫീസ് ഉയർത്താൻ റിസർവ് ബാങ്ക് അനുമതി നൽകിയതിനെതുടർന്ന് സൗജന്യ പരിധിയ്ക്ക് പുറത്ത് വരുന്ന എടിഎം ഇടാപാടുകൾക്ക് ജനുവരിമുതൽ കൂടുതൽ നിരക്ക്. പ്രതിമാസം അനുവദിച്ചിട്ടുള്ള സൗജന്യ ഇടപാടുകൾക്ക് പുറമെവരുന്ന ഇടപാടുകൾക്ക് 2022 ജനുവരി മുതൽ 20 രൂപയ്ക്കുപകരം 21 രൂപയും ജിഎസ്ടിയുമാണ് നൽകേണ്ടിവരിക. നിലവിൽ പ്രതിമാസം അഞ്ച് സൗജന്യ ഇടപാടുകളാണ് അനുവദിച്ചിട്ടുള്ളത്. സാമ്പത്തിക-സാമ്പത്തികേതര ഇടപാടുകൾ ഉൾപ്പടെയുള്ളതാണിത്. മെട്രോ നഗരങ്ങളിൽ മൂന്ന് ഇടപാടുകളാണ് സൗജന്യമായി നടത്താനാകുക. നിരക്ക് വർധന സംബന്ധിച്ച് ഇതിനകം ബാങ്കുകള്‍ ഉപഭോക്താക്കളെ അറിയിച്ചിട്ടുണ്ട്.

Kerala News

കണ്ണൂരില്‍ ബാങ്ക് ജീവനക്കാരി ആത്മഹത്യ ചെയ്ത സംഭവം; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

  • 11th April 2021
  • 0 Comments

കണ്ണൂരിൽ ബാങ്ക് ജീവനക്കാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ. ബാങ്കുകള്‍ അടിച്ചേല്‍പ്പിക്കുന്ന സമ്മര്‍ദ്ദങ്ങളുടെ ഫലമായി ജീവനക്കാര്‍ ആത്മഹത്യ ചെയ്യുന്ന സാഹചര്യത്തെ കുറിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. കാനറാ ബാങ്കിന്റെ കൂത്തുപറമ്പ് തൊക്കിലങ്ങാടി ശാഖാ മാനേജറും തൃശൂര്‍ മണ്ണുത്തി സ്വദേശിനിയുമായ കെ.എസ് സ്വപ്നയുടെ ആത്മഹത്യക്ക് കാരണം ബാങ്കിലെ ജോലി സംബന്ധമായ മാനസിക സമ്മര്‍ദ്ദമാണെന്ന വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥിന്റെ […]

ഇന്ന് മുതൽ 4 ദിവസത്തേക്ക് ബാങ്കുകൾ അടഞ്ഞ് കിടക്കും

  • 13th March 2021
  • 0 Comments

രാജ്യത്ത് ഇന്ന് മുതല്‍ നാല് ദിവസത്തേക്ക് ബാങ്കുകള്‍ അടഞ്ഞ് കിടക്കും. ഇന്നത്തെയും നാളെത്തെയും അവധിക്ക് പിന്നാലെ തൊട്ടടുത്ത ദിവസങ്ങളായ15, 16 തിയതികളില്‍ നടക്കുന്ന പണിമുടക്കാണ് തുടര്‍ച്ചയായ നാല് ദിവസം ബാങ്കുകള്‍ അടഞ്ഞ് കിടക്കാന്‍ കാരണമാകുക. പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവത്കരിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് രാജ്യത്തെ ബാങ്ക് ജീവനക്കാരും ഓഫീസര്‍മാരും മാര്‍ച്ച് 15,16 തീയതികളില്‍ പണിമുടക്കുന്നത്. ഒന്‍പത് ബാങ്ക് യൂണിയനുകളുടെ ദേശീയ ഐക്യവേദിയുടെ ആഹ്വാനം അനുസരിച്ച് പൊതുമേഖല സ്വകാര്യ വിദേശ ഗ്രാമീണ ബാങ്കുകളിലാണ് പണിമുടക്ക്. നാല് ദിവസം തുടർച്ചയായി […]

Kerala

എല്ലാ മെഡിക്കൽ കോളേജുകളിലും പ്ലാസ്മ ചികിത്സപ്രധാന മെഡിക്കൽ കോളേജുകളിൽ പ്ലാസ്മ ബാങ്കുകൾ

  • 21st July 2020
  • 0 Comments

കോവിഡ് കോൺവലസന്റ് പ്ലാസ്മ (സിസിപി) ഉപയോഗിച്ച് കേരളത്തിലെ എല്ലാ സർക്കാർ മെഡിക്കൽ കോളേജുകളിലും കോവിഡ് രോഗികളെ ചികിത്സിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. രോഗം സുഖപ്പെട്ട വ്യക്തികളുടെ രക്തത്തിലെ പ്ലാസ്മ ഉപയോഗിച്ച് കോവിഡ് രോഗികളെ ചികിത്സിക്കുന്ന രീതിയാണ് കോവിഡ് കോൺവലസന്റ് പ്ലാസ്മ തെറാപ്പി. ഈ ചികിത്സ ഉപയോഗിച്ച് 90 ശതമാനത്തിന് മുകളിൽ രോഗികളെയും രക്ഷിക്കാനായി. ഗുരുതരാവസ്ഥയിലുള്ള രോഗികളിൽ പോലും ഈ ചികിത്സ ഫലപ്രദമാണെന്ന് കണ്ടിട്ടുണ്ട്. പ്ലാസ്മ തെറാപ്പി നടത്തി ദിവസങ്ങൾക്കുള്ളിൽ രോഗലക്ഷണങ്ങളിൽ വലിയ […]

Local News

കുന്ദമംഗലം കോ ഓപ്പറേറ്റീവ് റൂറൽ ബാങ്ക് കുടുംബശ്രീ അംഗങ്ങൾക്കുള്ള പലിശ രഹിത വായ്പ വിതരണം ആരംഭിച്ചു

കുന്ദമംഗലം: മുഖ്യമന്ത്രിയുടെ സഹായഹസ്തം പദ്ധതി പ്രകാരം കുന്ദമംഗലം കോ.ഓപ്പറേറ്റീവ് റൂറൽ ബാങ്ക് കുടുംബശ്രീ അംഗങ്ങൾക്കുള്ള പലിശ രഹിത വായ്പ വിതരണം ആരംഭിച്ചു. ടൗൺ ബ്രാഞ്ചിൽ ബാങ്ക് പ്രസിഡണ്ട് ശ്രീ. കെ.സി. രാമചന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു. നിരവധി പേർക്കാണ് ഈ പദ്ധതി കൊണ്ട് സഹായം ലഭ്യമാകാൻ പോകുന്നത്. സി ഡി എസ് ചെയർപേഴ്സൺ ശ്രീമതി. സീന അശോകൻ , ബാങ്ക് വൈ: പ്രസിഡണ്ട് സി.പ്രമോദ് , ഡയരക്റ്റർ ശ്രീ. ബാവ എന്നിവർ സംസാരിച്ചു. ബാങ്ക് സെക്രട്ടറി ശ്രീ. എം. […]

News

മാര്‍ച്ചില്‍ വീണ്ടും ബാങ്ക് പണിമുടക്ക്; തുടര്‍ച്ചയായി അഞ്ച് ദിവസം സ്തംഭിക്കും

  • 14th February 2020
  • 0 Comments

മാര്‍ച്ച് 11 ,12 , 13 തിയ്യതികളില്‍ ബാങ്ക് ജീവനക്കാര്‍ രാജ്യവ്യാപകമായി പണിമുടക്കും. ആള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍ ഭാരവാഹികള്‍ ആണ് ഇക്കാര്യം അറിയിച്ചു.ശമ്പള പരിഷ്‌കരണം ആവശ്യപ്പെട്ടാണ് സമരം. മാര്‍ച്ച് 14 രണ്ടാം ശനിയാഴ്ചയും 15 ഞായറാഴ്ചയുമാണ്. ഇതോടെ തുടര്‍ച്ചയായി അഞ്ചു ദിവസം ബാങ്കിംഗ് മേഖല സ്തംഭിക്കും. നേരത്തെ ജനുവരി 31 , ഫെബ്രുവരി ഒന്ന് എന്നീ ദിവസങ്ങളില്‍ ബാങ്ക് ജീവനക്കാര്‍ പണിമുടക്ക് നടത്തിയിരുന്നു. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ഏപ്രില്‍ ഒന്ന് മുതല്‍ അനിശ്ചിതകാല പണിമുടക്ക് നടത്താനും […]

News

വ്യവസായങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ പദ്ധതിയുമായി വ്യവസായ വകുപ്പ്

  • 19th December 2019
  • 0 Comments

വിവിധതരം വ്യവസായങ്ങള്‍ ആരംഭിക്കുന്നത് പ്രോത്സാഹിപ്പിക്കാന്‍ പദ്ധതിയുമായി വ്യവസായ വകുപ്പ്. കേരളത്തില്‍ വ്യവസായങ്ങള്‍ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് കോഴിക്കോട് ഡിസ്ട്രിക്ട് ഇന്റസ്ട്രീസിന്റെ നേതൃത്വത്തില്‍ പദ്ധതി ആരംഭിക്കുന്നത്. സംരംഭകര്‍ക്ക് വ്യവസായം ആരംഭിക്കാനാവശ്യമായ ഉപദേശവും മാര്‍ഗ നിര്‍ദേശവും നല്‍കുന്നതോടൊപ്പം പ്രൊജക്ട് പരിശോദിച്ച് ആവശ്യമായ സബ്‌സിഡികളും സഹായങ്ങളും മറ്റും നല്‍കി ബിസിനസ്സിന് പ്രാപ്തമാക്കുകയാണ് ഇതിന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായി കോഴിക്കോട് വ്യവസായം ആരംഭിക്കാന്‍ അപേക്ഷ നല്‍കിയവരുടെ യോഗ്യതയും സര്‍ട്ടിഫിക്കറ്റുകളും ഡെപ്യൂട്ടി കലക്ടര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പരിശോദിക്കുകയും ഇന്റര്‍വ്യൂ സംഘടിപ്പിക്കുകയും ചെയ്തു. 153 ഓളം […]

National

22 ന് ബാങ്ക് ജീവനക്കാരുടെ ദേശവ്യാപക പണിമുടക്ക്

ബാങ്ക് ജീവനക്കാര്‍ 22 ന് ദേശവ്യാപകമായി പണിമുടക്കും. പൊതുമേഖലാ ബാങ്കുകളുടെ ലയനം നിര്‍ത്തിവെയ്ക്കണമെന്നാവശ്യപ്പെട്ടാണ് പണിമുടക്ക്. ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷനും ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയും ചേര്‍ന്നാണ് പണിമുടക്ക് നടത്തുന്നത്. കേരളത്തില്‍ 21-ന് പ്രകടനങ്ങള്‍ നടക്കുമെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. പത്രസമ്മേളനത്തില്‍ എ.കെ.ബി.ഇ.എഫ്. സംസ്ഥാന ജനറല്‍ സെക്രട്ടറി സി.ഡി. ജോസണ്‍, പി. ജയപ്രകാശ്, കെ.എസ്. രവീന്ദ്രന്‍, എസ്. ഗോകുല്‍ ദാസ് എന്നിവര്‍ പങ്കെടുത്തു.

error: Protected Content !!