എല്ലാ ബാങ്കുകളും മിനിമം ബാലൻസ് ആവശ്യമില്ലാത്ത സൗജന്യ സേവിങ്സ് അക്കൗണ്ട് നൽകണം: ഉത്തരവുമായി ആർ.ബി.ഐ
മുംബൈ : രാജ്യത്തെ എല്ലാ ബാങ്കുകളുംഉപഭോക്താക്കൾക്ക് മിനിമം ബാലൻസ് ആവശ്യമില്ലാത്ത സൗജന്യ ബേസിക് സേവിങ്സ് അക്കൗണ്ടുകൾ നൽകണമെന്ന് റിസർവ് ബാങ്ക് നിർദേശം നൽകി. ബാങ്കുകൾക്ക് നൽകിയ കരട് സർക്കുലറിലാണ് റിസർവ് ബാങ്കിന്റെ നിർദേശം. മിനിമം ബാലൻസ് ആവശ്യമില്ലാത്ത ബേസിക് സേവിങ്സ് അക്കൗണ്ടുകൾ (ബി.എസ്.ബി.ഡി) ലഭ്യമാണെന്ന കാര്യവും അവയുടെ പ്രത്യേകതകളും ബാങ്കുകൾപരസ്യപ്പെടുത്തണം. അതുപോലെഉപഭോക്താക്കൾ അക്കൗണ്ട് തുടങ്ങാൻ സമീപിച്ചാൽബി.എസ്.ബി.ഡി അക്കൗണ്ടും മറ്റ് സേവിങ്സ് അക്കൗണ്ടും തമ്മിലുള്ള വ്യത്യാസങ്ങളുംപ്രത്യേകതകളും ബോധ്യപ്പെടുത്തണം. മറ്റു സേവിങ്സ് ബാങ്ക് അക്കൗണ്ടിൽനിന്ന് ബി.എസ്.ബി.ഡി അക്കൗണ്ടിലേക്ക് മാറാൻ ഉപഭോക്താവിന് […]









